രാജ്യത്ത് 24 മണിക്കൂറിനിടെ 68,898 പേര്‍ക്ക് കൊവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 68,898 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 29,05,823 ആയി. 983 കോവിഡ് മരണങ്ങളും 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഉണ്ടായി. രാജ്യത്തെ ആകെ കോവിഡ് മരണം 54,849 ആയി.
6,92,028 പേരാണ് രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 21,58,946 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇന്നലെ 8,05,985 സാമ്പിള്‍ പരിശോധിച്ചതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 14,492 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6,43,289 ആയി ഉയര്‍ന്നു.24 മണിക്കൂറിനിടെ 326 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5986 പേര്‍ക്കാണ്. ആന്ധ്രാപ്രദേശില്‍ 3,25,396 പേര്‍ക്കും കര്‍ണാടകയില്‍ 2,56,975 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.