Top Stories

ഐഎസ് ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ

ന്യൂഡൽഹി : ഐഎസ് ഭീകരൻ ഡൽഹിയിൽ അറസ്റ്റിലായി.  അബു യൂസഫ് എന്നയാളെയാണ് വെള്ളിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിനൊടുവിൽ ഡൽഹി പോലീസിലെ സ്പെഷ്യൽ സെൽ പിടികൂടിയത്. തലസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഇയാൾ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.

പിടികൂടുമ്പോൾ ഇയാളുടെ കൈവശം സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നതായി ഡൽഹി പോലീസ് ഡപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. ഒരു തോക്കും പിടിച്ചെടുത്തു. സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

തലസ്ഥാനത്തെ പല സ്ഥലങ്ങളും അബു യൂസഫ് സന്ദർശിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇവിടങ്ങളിൽ ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് സംശയിക്കുന്നത്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഡൽഹി ബുദ്ധ ജയന്തി പാർക്കിന് സമീപം എൻഎസ്ജിയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button