Top Stories

ലോകത്ത് 2 കോടി 30 ലക്ഷം കോവിഡ് ബാധിതർ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 23,097,871 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ എട്ട് ലക്ഷം പിന്നിട്ടു. ഒരു കോടി അമ്പത്തിയാറ് ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി.കഴിഞ്ഞദിവസം മാത്രം രണ്ടരലക്ഷത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

അമേരിക്കയിലും ബ്രസീലിലും കൊവിഡ് വ്യാപനവും കോവിഡ് മരണവും  കുതിച്ചുയരുന്നു. ഇരുരാജ്യങ്ങളിലും കഴിഞ്ഞ ദിവസം ആയിരത്തിലധികം പേരാണ് മരിച്ചത്.യു.എസില്‍ ഇതുവരെ 179,198 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. നാല്‍പതിനായിരത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,796,587 ആയി ഉയര്‍ന്നു. 3,121,449 പേര്‍ സുഖം പ്രാപിച്ചു.

ബ്രസീലില്‍ 3,536,488 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 113,454ആയി. 2,670,755പേര്‍ രോഗമുക്തി നേടി. ജര്‍മ്മനിയില്‍ ഇന്നലെ മാത്രം 1,707 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഉക്രെയ്ന്‍, ഇന്തൊനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും വ്യാപനം ശക്തമാണ്. ദക്ഷിണ കിഴക്കന്‍ ഏഷ്യയില്‍ അണുബാധ നിരക്ക് ഏറ്റവും കൂടുതലുള്ളത് ഇന്തൊനേഷ്യയിലാണ്. ദക്ഷിണ കൊറിയയില്‍ ഇന്നലെ 288 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക് അടുക്കുന്നു. 68898 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 983 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 54849 ആയി. 2158946 പേർ ഇതുവരെ രാജ്യത്ത് കോവിഡ് മുക്തി നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button