കെ.ടി. ജലീലിനെതിരെ കേന്ദ്ര അന്വേഷണം
ന്യൂഡൽഹി : വിദേശനാണ്യച്ചട്ടം ലംഘിച്ച് യുഎഇ യിൽ നിന്ന് വിദേശ സഹായം സ്വീകരിച്ചതിന് മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്രം അന്വേഷണം നടത്തിയേക്കും. യു.എ.ഇ. കോൺസുലേറ്റിൽനിന്ന് സഹായം സ്വീകരിച്ചുവെന്ന് ജലീൽ തന്നെ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി പരാതികളാണ് കേന്ദ്ര സർക്കാരിന് മുന്നിലെത്തിയത്. ഇതിനെ തുടർന്നാണ് കേന്ദ്ര ധനമന്ത്രാലയം ജലീലിന് എതിരെ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്.എൻ.ഐ.എയും ജലീലിന് എതിരെ അന്വേഷണം നടത്തിയേക്കും.
കേരളത്തിൽനിന്ന് നിരവധി പരാതികൾ കേന്ദ്ര ധനമന്ത്രാലയത്തിനു മുന്നിൽ എത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് മന്ത്രാലയം തയ്യാറാടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടപടികൾ അടുത്തായാഴ്ച ഉണ്ടാകുമെന്നാണ് സൂചനകൾ. ഖുറാൻ വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ജലീൽ നേരിടുന്നുണ്ട്.
വിദേശ നാണ്യ വിനിമയ ചട്ട ലംഘനം ഉണ്ടായിരിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തൽ. വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയത്തിൽ നടന്നിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത കൂട്ടത്തിൽ കേന്ദ്രസർക്കാർ ജലീൽ വിഷയവും ചർച്ചയായെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം ധനമന്ത്രാലയത്തിന്റെ പരിഗണനയിലേക്ക് എത്തിയത്.