News
ജെ.ഇ.ഇ., നീറ്റ് പരീക്ഷാതിയതികളിൽ മാറ്റമില്ല
ന്യൂഡൽഹി : ജെ.ഇ.ഇ., നീറ്റ് പരീക്ഷാതിയതികളിൽ മാറ്റമില്ല. ജെ.ഇ.ഇ(മെയിൻ) പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ ആറുവരെ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. നീറ്റ് പരീക്ഷ സെപ്റ്റംബർ 13നും നടത്തും.
നേരത്തെ, പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. പരീക്ഷകൾ നീട്ടിവച്ചുകൊണ്ട് വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്നും കോവിഡിന് ഇടയിലും ജീവിതം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.