News

സംസ്ഥാനത്ത് ഇത്തവണ ഓണപ്പരീക്ഷ ഉണ്ടാകില്ല

തിരുവനന്തപുരം :  സംസ്ഥാനത്തെ സ്കൂളുകളിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഓണപ്പരീക്ഷ ഉണ്ടാകില്ല. ക്രിസ്മസ് പരീക്ഷയും നടത്തേണ്ടെന്ന ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്. മാർച്ചിൽ അക്കാദമികവർഷം അവസാനിപ്പിക്കുന്നതിനു പകരം ഏപ്രിൽ, മേയ് മാസങ്ങളിലേക്കുകൂടി ദീർഘിപ്പിക്കണമെന്ന ആലോചനയും പരിഗണനയിലുണ്ട്.

പാഠഭാഗം കുറച്ചുകൊടുക്കേണ്ടെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഓരോ പ്രായത്തിലും വിദ്യാർഥി പഠിച്ചിരിക്കേണ്ട കാര്യങ്ങളാണ് സിലബസിലുള്ളത്. അതിൽ വെള്ളംചേർക്കാനാകില്ല. ആവശ്യമെന്നു കണ്ടാൽ പരീക്ഷയ്ക്ക് നിശ്ചിതഭാഗം ഒഴിവാക്കുന്നത് പിന്നീട് പരിഗണിക്കും.

ഡിസംബർ വരെ സ്കൂൾ തുറക്കാൻ കഴിയില്ലെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. തുറന്നാൽ പിന്നീട് അവധി നൽകാതെ എല്ലാദിവസവും ക്ലാസ് നടത്തേണ്ടിവരും. മേയിൽ വാർഷിക പരീക്ഷ നടത്തിയാൽ മതിയെന്ന നിർദേശവും ഉയർന്നു. ഇതടക്കമുള്ള നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് അക്കാദമിക കലണ്ടർ പുനഃക്രമീകരിക്കാൻ ശുപാർശ നൽകാൻ എസ്.സി.ഇ.ആർ.ടി. ഡയറക്ടറെ പൊതു വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button