Top Stories
സെക്രട്ടേറിയറ്റിൽ തീപിടുത്തം; നിരവധി ഫയലുകൾ കത്തിനശിച്ചു
തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ തീപിടുത്തം. നിരവധി ഫയലുകൾ കത്തിനശിച്ചു. അതീവ സുരക്ഷാ മേഖലയിലെ പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേന എത്തി തീയണച്ചു. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്വര്‍ണ്ണകടത്ത് കേസില്‍ എന്‍.ഐ.എയ്ക്കും ഇടിയ്ക്കും നല്‍കേണ്ട തെളിവുകള്‍ സൂക്ഷിക്കുന്നയിടത്താണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. സുപ്രധാന രേഖകളൊന്നും നശിച്ചിട്ടില്ലെന്നും റൂംബുക്കിംഗുമായി ബന്ധപ്പെട്ട കുറച്ച് ഫയലുകള്‍ മാത്രമാണ് നശിച്ചതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.