News

പതിനാലുകാരിയെ ബലാത്സംഗം ചെയ്തു: 3 പേർ പിടിയിൽ

കൊച്ചി : എറണാകുളത്ത് പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ. ഷാഹിദ്, ഫർഷാദ് ഖാൻ, ഹനീഫ് ഷാ എന്നിവരാണ് പിടിയിലായത്. മറ്റ് മൂന്ന് പ്രതികൾ സംസ്ഥാനം വിട്ടതായാണ് വിവരം.

ഏലൂർ മഞ്ഞുമ്മലിൽ മാർച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ ജോലി സംബന്ധമായി ഡൽഹിയിലായിരുന്നതിനാൽ മഞ്ഞുമ്മലിലെ ബന്ധു വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികൾ താമസിച്ചിരുന്നത് ഈ വീടിന് സമീപമായിരുന്നു. പെൺകുട്ടിയുമായി പരിചയത്തിലായ ശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ കുറച്ചുദിവസമായി അസ്വാഭാവികത തോന്നിയതിനാല്‍ കുട്ടിയെ കൌണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീ‍ഡനവിവരം പറയുന്നത്.

മാര്‍ച്ച്‌ മുതല്‍ ഓഗസ്റ്റ് വരെ പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button