Top Stories

സംസ്ഥാനത്ത് ഇന്ന് 1456 പേർക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1456 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. 40,343 പേര്‍ ഇതുവരെ സംസ്ഥാനത്ത് കോവിഡില്‍ നിന്നും മുക്തി നേടി. 21,232 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,794 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.1834 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് മുക്തർ. 303 പേരാണ് തലസ്ഥാനത്ത് ഇന്ന് നെഗറ്റീവ് ആയത്. കൊല്ലം ജില്ലയില്‍ നിന്നുള്ള 57 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 67 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 85 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 90 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 119 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 240 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 140 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 99 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 95 പേരുടെയും പരിശോധനാ ഫലവും ഇന്ന് നെഗറ്റിവായി.

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിൽ 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 10 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button