News
തലശ്ശേരി-മാഹി ബൈപ്പാസിൽ നിർമാണത്തിലിരുന്ന പാലത്തിന്റെ ബീമുകൾ തകർന്നു വീണു
കണ്ണൂർ : തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഭാഗമായി നിർമ്മിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നു പുഴയിൽ വീണു. നിട്ടൂർ ബാലത്തിലാണ് പാലത്തിന്റെ നാല് ബീമുകൾ തകർന്ന് പുഴയിൽ വീണത്.
ബൈപ്പാസ് നിർമ്മാണം നടക്കുന്നതിനിടയിലാണ് പാലത്തിന്റെ ബീമുകൾ തകർന്നത്. നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇകെകെ കണ്‍സ്ട്രക്ഷന്‍സിനാണ് പാലത്തിന്റെ നിര്‍മാണ ചുമതല. 2018 ഒക്ടോബര്‍ 30നാണ് ബൈപാസിന്റെ നിര്‍മാണ ഉദ്ഘാടനം നടത്തിയത്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപാസ് നിര്‍മിക്കുന്നത്. 883 കോടി രൂപയാണ് നിര്‍മാണ ചെലവ്. 30 മാസത്തെ നിര്‍മാണ കാലാവധിയാണ് ഉള്ളത്. 45 മീറ്റര്‍ വീതിയില്‍ നാലുവരി പാതയാണ് ബൈപാസ് നിര്‍മിക്കുന്നത്.