News
സ്വർണ്ണക്കടത്ത് കേസ്: അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കള്ളക്കടത്ത് സ്വർണ്ണം പിടിച്ചുവച്ച ദിവസങ്ങളിൽ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി അനിൽ നമ്പ്യാർ നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നതായി വ്യക്തമായി. ഇതിനെ തുടർന്നാണ് അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
കസ്റ്റംസിന്റെ കൊച്ചി ഓഫീസിൽ എത്താനാണ് നിർദ്ദേശിച്ചിരിയ്ക്കുന്നത്.കസ്റ്റംസ് പിടിച്ച സ്വർണമടങ്ങിയ ബാഗ് പുറത്തിറക്കാൻ സഹായം നൽകിയോയെന്ന് അന്വേഷിക്കാനാണ് ചോദ്യം ചെയ്യൽ. ജനം ടീവി കോർഡിനേറ്റിംഗ് എഡിറ്റർ ആണ് അനിൽ നമ്പ്യാർ.