Top Stories
ഇടുക്കി ബിഷപ്പിന് കോവിഡ്
ഇടുക്കി : ഇടുക്കി രൂപതാ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിന് കോവിഡ് സ്ഥീരീകരിച്ചു. ബിഷപ്പിനെ കൂടാതെ അഞ്ച് വൈദികർക്കും ബിഷപ്പ് ഹൗസിലെ ഒരു ജീവനക്കാരനും കോവിഡ് പോസീറ്റീവ് ആയിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ 49 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇടുക്കി സ്വദേശികളായ 355 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.