Top Stories
കന്യാകുമാരി എം.പി കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ : കോവിഡ് ബാധിച്ച് കന്യാകുമാരി എം.പിയും തമിഴ്നാട് കോൺഗ്രസ് വർക്കിങ് കമ്മിറ്റി പ്രസിഡന്റുമായ എച്ച്.വസന്തകുമാർ (70) അന്തരിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു മരണം. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് 10 മുതൽ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തമിഴ്നാട്ടിലെ പ്രമുഖ കോൺഗ്രസ് നേതാവായ വസന്തകുമാർ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നാം മോദി മന്ത്രിസഭയിൽ അംഗമായിരുന്ന പൊൻ രാാധാകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. രണ്ട് തവണ നംഗുന്നേരി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.