News
ബെവ് ക്യു: ബുക്ക് ചെയ്താല്‍ അപ്പോള്‍ തന്നെ മദ്യം വാങ്ങാം
തിരുവനന്തപുരം : ബെവ് ക്യു ആപ്പ് വഴി മദ്യം ബുക്ക് ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരുന്ന സമയ പരിധി ഒഴിവാക്കി. ഓണം പ്രമാണിച്ചാണ് പ്രവര്‍ത്തന സമയത്തിലും സമയ പരിധിയിലും ഇളവുകള്‍ കൊണ്ടുവന്നിരിക്കുന്നത്.
ബെവ് ക്യൂ ആപ്പ് വഴി മദ്യം ബുക്ക് ചെയ്യാനുള്ള സമയ പരിധി മൂന്നു ദിവസമായിരുന്നു. ഇനി ബുക്ക് ചെയ്താല്‍ അപ്പോള്‍ തന്നെ മദ്യം വാങ്ങാം. ബെവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളുടെ സമയപരിധി 9 മണി മുതല്‍ 7 വരെയാക്കി മാറ്റി. എന്നാല്‍ ബാറുകളുടെ സമയപരിധി 9 മണി മുതല്‍ 5 വരെയായി തുടരും.
ഇനി മുതല്‍ ആപ്പില്‍ നിന്നു 600 ടോക്കണ്‍ ബെവ്കോ കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകള്‍ക്ക് നല്‍കണം. ടോക്കണ്‍ കൂട്ടത്തോടെ ബാറുകളിലേക്ക് പോയതോടെ ഔട്ട് ലെറ്റുകള്‍ നഷ്ടത്തിലേക്ക് പോയിരുന്നു.