Politics

കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി കെ.പി.സി.സി പ്രസിഡന്റ്

തിരുവനന്തപുരം : കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് കത്തയച്ച ശശി തരൂരിനെ പ്രതികൂലിച്ചും അനുകൂലിച്ചും കേരള നേതാക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് സംഘടനാപരമായ കാര്യങ്ങളിൽ കെപിസിസി പ്രസി പരസ്യപ്രസ്താവന വിലക്കിയത്.

ഹൈക്കമാൻഡിന് കത്തയച്ച സംഭവത്തിൽകൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള കേരള നേതാക്കൾ ശശി തരൂരിനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തുവന്നു. ഇതിനെ എതിർത്തും അനുകൂലിച്ചും സമൂഹ്യമാധ്യമങ്ങളിലൂടെയും തുടർ പ്രതികരണങ്ങളുണ്ടായി. പി.ടി തോമസ് ഉൾപ്പെടെയുള്ള ചിലർ തരൂരിനെ അനുകൂലിച്ചും രംഗത്തെത്തി. തരൂരിനെതിരെയുള്ള കൊടിക്കുന്നിൽ സുരേഷിന്റെ ‘ഗസ്റ്റ് ആർടിസ്റ്റ്’ പ്രയോഗത്തെ തന്ത്രപരമായി അനുകൂലിച്ച മുല്ലപ്പള്ളി, തരൂരിന് യുവനേതാക്കളിൽ നിന്നുൾപ്പെടെയുള്ള പിന്തുണ പരസ്യമായ പശ്ചാത്തലത്തിലാണ് പാർട്ടിയെ ദോഷകരമായി ബാധിക്കുന്ന ഒരു പരസ്യപ്രസ്താവനകളും ഉണ്ടാകരുതെന്ന നിർദേശം നൽകിയിരിക്കുന്നത്.

ഉൾപാർട്ടി ജനാധിപത്യം അനുവദിക്കുന്ന ഒരു പാർട്ടി എന്ന നിലയിൽ അഭിപ്രായപ്രകടനങ്ങൾക്കും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് പാർട്ടിക്ക് ദോഷകരമായ രീതിയിൽ പ്രകടിപ്പിക്കരുതെന്നാണ് കെ.പി.സി.സി നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എഐസിസിയും ഇത്തരം ഒരു നിർദേശം നൽകിയിരുന്നു. എഐസിസി നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നായിരുന്നു നിർദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button