News
ജോസ്.കെ. മാണി യുഡിഎഫിൽ നിന്ന് പുറത്തേക്ക്
തിരുവനന്തപുരം : കേരളാ കോൺഗ്രസ് ജോസ്.കെ. മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കും. സെപ്റ്റംബർ മൂന്നിന് നടക്കുന്ന യുഡിഎഫ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നിലവിൽ മുന്നണിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്ന ജോസ്.കെ.മാണി വിഭാഗത്തിന് ഇനി ഒരു ചർച്ചയ്ക്കുള്ള അവസരം മുന്നണി മുൻകൈയെടുത്ത് നടത്തണ്ട എന്നാണ് ഘടക കക്ഷികളുടെ പൊതു തീരുമാനം.
അതേസമയം ജോസ്.കെ. മാണി വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായമറിയാൻ വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനോട് ലീഗിന് എതിർപ്പില്ലെന്നാണ് വിവരം. മറ്റ് ഘടകകക്ഷികളും മുന്നണിയിലെ പൊതുനിലപാടിനൊപ്പമാണ്. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ മുന്നണിക്കുള്ളിലെ തമ്മിലടികൾ ഒഴിവാക്കണമെന്നതാണ് ഘടകകക്ഷികളുടെ പൊതുവികാരം.