Top Stories

സംസ്ഥാനത്ത് ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ചേന്ദമംഗലം (കൺടെയ്ൻമെന്റ് സോൺ സബ് വാർഡ് 1), കൂത്താട്ടുകുളം (സബ് വാർഡ് 16, 17), മലയാറ്റൂർ നിലേശ്വരം (സബ് വാർഡ് 15), പള്ളിപ്പുറം (സബ് വാർഡ് 10, 14), ശ്രിമൂലനഗരം (സബ് വാർഡ് 8), ആലപ്പുഴ ജില്ലയിലെ ചെറിയനാട് (സബ് വാർഡ് 10, 11), കഞ്ഞിക്കുഴി (സബ് വാർഡ് 15), ഇടുക്കി ജില്ലയിലെ ആലക്കോട് (സബ് വാർഡ് 5), മരിയപുരം (സബ് വാർഡ് 8, 9), തൃശൂർ ജില്ലയിലെ അന്തിക്കാട് (12), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (2, 11), വയനാട് ജില്ലയിലെ മീനങ്ങാടി (സബ് വാർഡ് 10, 13, 14, 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 19, 20, 21, 22, 23), കാസർകോട് ജില്ലയിലെ മൂളിയാർ (14), പത്തനംതിട്ട ജില്ലയിലെ കുളനട (സബ് വാർഡ് 1, 16) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

25 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തരൂർ (5, 10, 15), കൊല്ലങ്കോട് (3), ചളവറ (11), കണ്ണമ്പ്ര (8), പട്ടിത്തറ (6), കോങ്ങാട് (2, 14), തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (4, 8, 12), വെമ്പായം (9, 21), കരകുളം (11), എളകമൻ (6), തൃശൂർ ജില്ലയിലെ ആളൂർ (സബ് വാർഡ് 20), മുള്ളൂർക്കര (5, 10), നെന്മണിക്കര (5), മടക്കത്തറ (സബ് വാർഡ് 4), ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂർ (8 (സബ് വാർഡ്), 9, 11 ), തണ്ണീർമുക്കം (2), പതിയൂർ (17), എറണാകുളം ജില്ലയിലെ കല്ലൂർക്കാട് (2), കൂവപ്പടി, പാമ്പാക്കുട (13), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങൽ (സബ് വാർഡ് 2, 3, 10), പ്രമാടം (18), വയനാട് ജില്ലയിലെ പനമരം (23), മലപ്പുറം ജില്ലയിലെ വാളാഞ്ചേരി മുൻസിപ്പാലിറ്റി (8, 13, 14, 20, 30), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4) എന്നീ പ്രദേശങ്ങളെയാണ് കൺടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 589 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button