Top Stories

സംസ്ഥാനത്ത് ഇന്ന് 2137 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 197 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവർത്തകർക്കും, എറണാകുളം ജില്ലയിലെ 3 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് സമ്പർക്കരോഗികൾ കൂടുതൽ. 393 പേർക്കാണ് തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്.  മലപ്പുറം ജില്ലയിൽനിന്നുള്ള 350 പേർക്കും, കൊല്ലം ജില്ലയിൽനിന്നുള്ള 213 പേർക്കും, തൃശൂർ ജില്ലയിൽനിന്നുള്ള 208 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 184 പേർക്കും, കോഴിക്കോട് ജില്ലയിൽനിന്നുള്ള 136 പേർക്കും, കോട്ടയം ജില്ലയിൽനിന്നുള്ള 134 പേർക്കും, ആലപ്പുഴ ജില്ലയിൽനിന്നുള്ള 132 പേർക്കും, എറണാകുളം ജില്ലയിൽനിന്നുള്ള 114 പേർക്കും, പാലക്കാട് ജില്ലയിൽനിന്നുള്ള 101 പേർക്കും, കണ്ണൂർ ജില്ലയിൽനിന്നുള്ള 83 പേർക്കും, പത്തനംതിട്ട ജില്ലയിൽനിന്നുള്ള 51 പേർക്കും, വയനാട് ജില്ലയിൽനിന്നുള്ള 20 പേർക്കും, ഇടുക്കി ജില്ലയിൽനിന്നുള്ള 18 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button