Top Stories
പ്രണബ് മുഖർജി അതീവ ഗുരുതരാവസ്ഥയിൽ
ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിൽ. ആർമീസ് റിസേർച്ച് ആൻഡ് റെഫറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ മുതലാണ് തീരെ വഷളായത്. ശ്വാസകോശ അണുബാധ അധികരിച്ചതാണ് ആരോഗ്യനില തീർത്തും വഷളാകാൻ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറെ നാളുകളായി പ്രണബ് മുഖർജി കോമയിൽ വെന്റിലേറ്ററിലാണ്.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഓഗസ്ത് 10നാണ് പ്രണബ് മുഖർജിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിതനായ പ്രണബിന് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം അബോധാവസ്ഥയിലായത്.