Month: August 2020
- Spiritual
എന്തിന് വേണ്ടിയാണ് ഒരു ജ്യോതിഷിയെ സമീപിക്കേണ്ടത്,ജ്യോതിഷിയെ കണ്ടാൽ നമ്മുടെ തീരുമാനങ്ങൾ മാറ്റി വയ്ക്കേണ്ടി വരുമോ?
ജ്യോതിഷിയെ കണ്ടാൽ നമ്മുടെ തീരുമാനങ്ങൾ മാറ്റി വയ്ക്കേണ്ടി വരുമോ?. എന്തിന് വേണ്ടിയാണ് ഒരു ജ്യോതിഷിയെ സമീപിക്കേണ്ടത്. പൂർവ്വ ജന്മത്തിൽ നമ്മൾ ചെയ്ത നന്മതിന്മകളുടെ ഈ ജന്മത്തിലെ കർമ്മ ഫലങ്ങളെ ഗ്രഹങ്ങൾ സൂചിപ്പിയ്ക്കുന്നു. ആ സൂചനകളെ വിശകലനം ചെയ്യ്ത് ഈ ജന്മത്തിലെ നേരായ വഴി കാട്ടിത്തരികയാണ് ജ്യോതിഷിയുടെ ധർമം. ഗ്രഹങ്ങൾ ഫലദായകരല്ല ഫലസൂചകരാണെന്ന് ജ്യോതിഷി ഡോ. ഗോപാലകൃഷ്ണ ശർമ…
Read More » - Cinema
ദേശീയ അന്താരാഷ്ട്ര ശ്രദ്ധ നേടി ‘തി.മി.രം’
ദേശീയ അന്താരാഷ്ട്ര ശ്രദ്ധ നേടി ‘തി.മി.രം’ എന്ന മലയാള ചലച്ചിത്രം. ഒരു പുരുഷന്റെ സ്ത്രീ വിരുദ്ധത എന്ന ആന്തരിക തിമിരം ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ്. ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ കെ സുധാകരൻ നിർമിച്ച് ശിവറാം മണി രചനയും സംവിധാനവും നിർവഹിയ്ക്കുന്ന ചിത്രമാണ് തിമിരം. കറിമസാലകൾ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷ മേധാവിത്ത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനെക്കാൾ താഴെയാണ് എന്ന മിഥ്യാബോധം കുട്ടിക്കാലം മുതൽ അയാളിൽ വേരോടിയതാണ്. ഒരു പുരുഷന്റെ സ്ത്രീ വിരുദ്ധതയെന്ന ആന്തരിക തിമിരമാണ് ഈ സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നത്. രചന നാരായണൻകുട്ടി, ജി സുരേഷ്കുമാർ , പ്രൊഫ അലിയാർ, മോഹൻ അയിരൂർ , മീരാ നായർ , ബേബി സരോജം, കാർത്തിക, ആശാനായർ , സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര , അമേയ , കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ് , ബേബി ശ്രേഷ്ഠ എന്നിവരാണ് തിമിരത്തിലെ താരങ്ങൾ. ഭൂട്ടാൻ DRUK ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (DIFF) – മികച്ച ചിത്രം, മികച്ച നടൻ ( കെ കെ സുധാകരൻ ), കൊൽക്കത്ത ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ – മികച്ച ചിത്രം, ഗോവ പൻജിം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ – മികച്ച ചിത്രം, മികച്ച സംവിധാനം (ശിവറാം മണി ) എന്നീ പുരസ്‌കാരങ്ങൾ തിമിരം സ്വന്തമാക്കി. ഛായാഗ്രഹണം – ഉണ്ണി മടവൂർ ഗാനരചന – അജാസ് കീഴ്പ്പയ്യൂർ, രാധാകൃഷ്ണൻ പ്രഭാകരൻ, സംഗീതം – അർജുൻ രാജ്കുമാർ , പി ആർ ഓ – അജയ് തുണ്ടത്തിൽ.
Read More »