Month: August 2020
- News
‘ജലീലിന്റെ രാജി ആവശ്യപ്പെടുന്നവര്‍ മതേതര ജനാധിപത്യ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊളളാന്‍ കഴിയാത്ത പരമ പിന്തിരിപ്പന്മാർ’ അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക് പോസ്റ്റ്
മന്ത്രി കെ.ടി ജലീലിനെതിരെ അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ഉമ്മര്‍കോയ മുതല്‍ ആര്യാടന്‍ മുഹമ്മദ് വരെയുള്ള കോണ്‍ഗ്രസുകാരും മുഹമ്മദ്കോയ മുതല്‍ അബ്‌ദുറബ്ബ് വരെയുള്ള ലീഗുകാരും മന്ത്രിമാരായിരുന്നെങ്കിലും അവരാരെങ്കിലും ദുബായില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുവന്ന് മലപ്പുറത്ത് വിതരണം ചെയ്തോയെന്നാണ് ഫേസ്ബുക് പോസ്റ്റിലൂടെ ജയശങ്കർ ചോദിയ്ക്കുന്നത്. ജലീലിന്റെ രാജി ആവശ്യപ്പെടുന്നവര്‍ മതേതര ജനാധിപത്യ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊളളാന്‍ കഴിയാത്ത പരമ പിന്തിരിപ്പന്മാരാണെന്നും അദ്ദേഹം ആക്ഷേപിക്കുന്നു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മലപ്പുറം സുല്‍ത്താന്‍ എന്നറിയപ്പെടുന്ന മന്ത്രി കെ.ടി ജലീല്‍ ദുബായില്‍ നിന്ന് ഖുര്‍ആന്‍ കൊണ്ടുവന്നതിന് കോണ്‍സുലേറ്റിലും രേഖയില്ല, കസ്റ്റംസിലും രേഖയില്ല, സീആപ്റ്റിലും രേഖയില്ല എന്നാണ് ബൂര്‍ഷ്വാ പത്രങ്ങള്‍ അലമുറയിട്ടു കരയുന്നത്. പ്രതിപക്ഷ നേതാക്കള്‍ അതാവര്‍ത്തിക്കുന്നു. അസൂയക്കാര്‍ അങ്ങനെ പലതും പറയും. നമ്മള്‍ ഗൗനിക്കേണ്ട. ഉമ്മര്‍കോയ മുതല്‍ ആര്യാടന്‍ വരെ എത്ര കോണ്‍ഗ്രസുകാര്‍, മുഹമ്മദ്കോയ മുതല്‍ അബ്ദുറബ്ബ് വരെ എത്രയെത്ര ലീഗുകാര്‍ ഇവിടെ മന്ത്രിമാരായിരുന്നു. അവരാരെങ്കിലും ദുബായില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുവന്നു മലപ്പുറത്ത് വിതരണം ചെയ്തോ? ഇല്ല. അതിന് ഈ മതേതര പുരോഗമന നവോത്ഥാന മന്ത്രിസഭാംഗമായ ജലീല്‍ സാഹിബിനേ കഴിഞ്ഞുളളൂ.ജലീലിന്റെ രാജി ആവശ്യപ്പെടുന്നവര്‍ മതേതര ജനാധിപത്യ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊളളാന്‍ കഴിയാത്ത പരമ പിന്തിരിപ്പന്മാരാണ്. അവരെ തിരിച്ചറിയുക, ഒറ്റപ്പെടുത്തുക. മലപ്പുറം സുൽത്താൻ എന്നറിയപ്പെടുന്ന മന്ത്രി കെടി ജലീൽ ദുബായിൽ നിന്ന് ഖുർആൻ കൊണ്ടുവന്നതിന് കോൺസുലേറ്റിലും രേഖയില്ല,… Posted by Advocate A Jayasankar on Tuesday, August 18, 2020
Read More » - News
പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഓണക്കിറ്റുകള്‍ വ്യാഴാഴ്ച മുതൽ
തിരുവനന്തപുരം : പിങ്ക് കാര്‍ഡുകള്‍ക്കുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റുകള്‍ വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതല്‍ വിതരണം ചെയ്യും. കാര്‍ഡുടമകള്‍ ജൂലൈ മാസം റേഷന്‍ വാങ്ങിയ കടകളില്‍ നിന്ന് കിറ്റുകള്‍ ലഭിക്കുന്നതാണ്. ആഗസ്റ്റ് 20ന് റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്ക് കിറ്റ് ലഭിക്കും. 21 ന് 1, 2 അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്കും, 22ന് 3, 4, 5 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും, 24ന് 6, 7, 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും കിറ്റ് ലഭിക്കും.
Read More »