Month: August 2020
- Top StoriesAugust 18, 20200 148
സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 6 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 8ന് മരണമടഞ്ഞ പാലക്കാട് വിളയൂര്‍ സ്വദേശിനി പാത്തുമ്മ (76), ആഗസ്റ്റ് 11ന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി മൊയ്തു (59), ആഗസ്റ്റ് 12ന് മരണമടഞ്ഞ കോഴിക്കോട് ചേളാവൂര്‍ സ്വദേശിനി കൗസു (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി രാജലക്ഷ്മി (61), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32), ആഗസ്റ്റ് 2ന് മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി സത്യന്‍ (54) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 175 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 81 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 476 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 220 പേര്‍ക്കും, എറണാകുളം ജില്ലയിലെ 173 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 146 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 117 പേര്‍ക്കും,…
Read More » - Top StoriesAugust 18, 20200 144
പത്തനംതിട്ട സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു
കോട്ടയം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മധു(47) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തിനും ചികിത്സയിലായിരുന്നു മധു.
Read More » - Top StoriesAugust 18, 20200 151
പി.എസ്.സി പരീക്ഷകള്‍ക്ക് ഇനിമുതല്‍ രണ്ടു ഘട്ടം
തിരുവനന്തപുരം : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷാരീതികള്‍ അടിമുടി പരിഷ്കരിക്കുന്നു. പി.എസ്.സി യുടെ പരീക്ഷകള്‍ ഇനിമുതല്‍ രണ്ടുഘട്ടമായിട്ടായിരിക്കും നടത്തുക. ആദ്യഘട്ടത്തില്‍ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതില്‍ വിജയിക്കുന്നവര്‍ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുമെന്ന് പിഎസ്സി ചെയര്‍മാന്‍ എം കെ സക്കീര്‍ അറിയിച്ചു. പുതിയ ഭേദഗതി നിലവില്‍ വന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കായിരിക്കും പുതിയ പരിഷ്കരണം ബാധകമാവുക. ആദ്യ ഘട്ടമെന്ന നിലയില്‍ ഡിസംബറില്‍ പുതിയ രീതിയിലുളള പരീക്ഷകള്‍ നടത്തും. സ്ക്രീനിംഗ് ടെസ്റ്റിന് ലഭിക്കുന്ന മാര്‍ക്ക് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കില്ല. അന്തിമ പരീക്ഷയിലേയ്ക്ക് യോഗ്യത നേടുന്നതിന് മാത്രമാണ് സ്ക്രീനിംഗ് പരീക്ഷ നടത്തുന്നത്. ഇന്റര്‍വ്യൂ വേണ്ട പരീക്ഷകള്‍ക്ക് ഇതും നടത്തിയ ശേഷം മാത്രമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അല്ലാത്ത പക്ഷം അന്തിമ പരീക്ഷ നടത്തി വേഗത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നും പിഎസ്സി ചെയര്‍മാന്‍ അറിയിച്ചു. യുപിഎസ്സി പോലെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പരീക്ഷ നടത്തുന്ന സംവിധാനങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് ചട്ടത്തില്‍ ഭേഗഗതി കൊണ്ടുവന്നതെന്നും പിഎസ്സി ചെയര്‍മാന്‍ അറിയിച്ചു. നീട്ടിവെച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ മുതല്‍ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ മുതല്‍ ആരംഭിക്കും. നേരത്തെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.
Read More » - Top StoriesAugust 18, 20200 149
അമിത്ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച അര്‍ധരാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിതനായിരുന്ന അമിത്ഷാ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു . ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 14 ന് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയതായതിനെ തുടർന്ന് ആശുപത്രി വിട്ട അമിത് ഷാ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.
Read More » - Top StoriesAugust 18, 20200 143
ഓണാഘോഷം നിയന്ത്രണങ്ങളോടെ: ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താൻ നിർദ്ദേശം
തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. ഇതു കണക്കിലെടുത്ത് വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. പൊതുയിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നു പോലീസ് ഉറപ്പ് വരുത്തണം.മുന്‍ ആഘോഷങ്ങള്‍ക്ക് നിഷ്കര്ഷിച്ചതുപോലെ പൊതുസ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ പാടില്ല. പൊതുസ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. ഷോപ്പുകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു വരെ തുറക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ഹോട്ടലുകള്‍ രാത്രി ഒമ്പതു വരെ തുറന്നു പ്രവര്‍ത്തിക്കാം. മിക്കവാറും ഹോട്ടലുകളും റിസോര്‍ട്ടുകളും അടഞ്ഞുകിടക്കുകയാണ്. അണുമുക്തമാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇവ തുറക്കാനുള്ള അനുമതി നല്‍കും. ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനത്ത് നിന്ന് ധാരാളം പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്-19 പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്കി. ഓണമായതിനാല്‍ ധാരാളം പേര്‍ പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരും. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും ടെസ്റ്റ് നടത്താനും ആരോഗ്യവകുപ്പ് തയാറാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Read More » - Top StoriesAugust 17, 20200 147
സംസ്ഥാനത്ത് ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12, 13), പെരുവമ്പ (12), പുതൂര്‍ (10), തൃക്കടീരി (3), അമ്പലപ്പാറ (5), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 13), അങ്കമാലി (13 (സബ് വാര്‍ഡ്), 14), കൂത്താട്ടുകുളം (13, 16), പായിപ്ര (22) തൃശൂര്‍ ജില്ലയിലെ മേലൂര്‍ (7, 8), മുള്ളൂര്‍ക്കര (3), താന്ന്യം (1), ആതിരപ്പള്ളി (6), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (12), മീനങ്ങാടി (സബ് വാര്‍ഡ് 2), തിരുനെല്ലി (8, 9, 11, 12, 14), കണ്ണൂര്‍ ജില്ലയിലെ പാട്യം (15), എരഞ്ഞോളി (9), കല്യാശേരി (1, 2, 4, 5, 6, 8, 9, 10, 11, 12, 14, 15, 16, 17, 18), കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ (14), ചേമഞ്ചേരി (4), കോട്ടയം ജില്ലയിലെ പാറത്തോട് (16), മുളക്കുളം (1), തൊടിയൂര്‍ (3, 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 21 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (വാര്‍ഡ് 14), മുഹമ്മ (15), ആറാട്ടുപുഴ (12), ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (23), കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കൃഷ്ണപുരം (4), നൂറനാട് (9, 11), പുലിയൂര്‍ (1), താമരക്കുളം (1, 2, 6(സബ് വാര്‍ഡ്) , 7, 9), വള്ളിക്കുന്നം (3), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (13), ചൂണ്ടല്‍ (11), വള്ളത്തോള്‍ നഗര്‍ (13), കൊല്ലം ജില്ലയിലെ പത്തനാപുരം (12, 14), മൈലം (11, 13, 15, 16), എറണാകുളം ജില്ലയിലെ അയ്യമ്പുഴ (9), കീഴുമാട് (7), പാലക്കാട് ജില്ലയിലെ തിരുമിറ്റിക്കോട് (11), എളവഞ്ചേരി (9, 10, 11), പത്തനംതിട്ട ജില്ലയിലെ പള്ളിക്കല്‍ (7), പ്രമാടം (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 571 ഹോട്ട്…
Read More » - Top StoriesAugust 17, 20200 157
സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ കണ്ണൂര്‍ പൈസക്കരി സ്വദേശി വര്‍ഗീസ് (90), ആലപ്പുഴ സ്വദേശി കെ.ജി. ചന്ദ്രന്‍ (75), ആഗസ്റ്റ് 11ന് മരണമടഞ്ഞ കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69), കാസര്‍ഗോഡ് വോര്‍ക്കാടി സ്വദേശിനി അസ്മ (38), ആഗസ്റ്റ് 10ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ബാസ് (55), ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം മുട്ടട സ്വദേശി കുര്യന്‍ ടൈറ്റസ് (42), മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി ബിചാവ ഹാജി (65), തിരുവനന്തപുരം പാറശാല സ്വദേശി സെല്‍വരാജ് (58), കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി രമേശന്‍ (47), ആഗസ്റ്റ് 3ന് മരണമടഞ്ഞ ആലപ്പുഴ വിയ്യപുരം സ്വദേശിനി രാജം എസ്. പിള്ള (76), ആഗസ്റ്റ് 14 ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി മറിയാമ്മ (75), ആഗസ്റ്റ് 16ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റിസ ഫാത്തിമ (7 മാസം), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം സ്വദേശിനി സിലുവാമ്മ (75) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 169 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ…
Read More » - NewsAugust 17, 20200 167
NEET, JEE പരീക്ഷകൾ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡൽഹി : സെപ്റ്റംബറിൽ നടക്കേണ്ട അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ നീട്ടിവെക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പരീക്ഷകൾ നീട്ടിവച്ചുകൊണ്ട് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ ആക്കാൻ കഴിയില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോവിഡിന് ഇടയിലും ജീവിതം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. സെപ്റ്റംബറില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് നീട്ടണമെന്ന് ആവശ്യപ്പെട്ട് 11 വിദ്യാര്‍ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യത്തെ സ്ഥിതി സർക്കാരിനും സർക്കാർ ഏജൻസികൾക്കും നല്ലത് പോലെ അറിയാമെന്നും സർക്കാർ ഉചിതമായ തീരുമാനം എടുക്കും എന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി. അതിനാൽ പരീക്ഷ നടത്താനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ തങ്ങൾ ഇടപെടില്ലെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു. കോവിഡിന് എതിരായ വാക്സിൻ തയ്യാറാകുന്നത് വരെ NEET, JEE പരീക്ഷകൾ നീട്ടിവെക്കണം എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ പരീക്ഷ നീട്ടിവയ്ക്കുന്നതിനെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് വേണ്ടി ഹാജർ ആയ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. വേണ്ട സുരക്ഷ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് നീറ്റ് പരീക്ഷ നടത്താം എന്ന് സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പ് നൽകി. സെപ്റ്റംബർ 13 ന് ആണ് NEET പരീക്ഷ. എന്‍ജിനീയറിംഗ് പ്രവേശനത്തിനുളള ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റമ്പർ ഒന്നുമുതല്‍ ആറുവരെ നടക്കുമെന്നും കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി മാറ്റിവെച്ച ശേഷമാണ് നീറ്റ്, ജെഇഇ പരീക്ഷകളുടെ തീയതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
Read More » - Top StoriesAugust 17, 20200 142
ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരാക്രമണം. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. സിആര്‍പിഎഫിലെ രണ്ട് ജവാന്മാര്‍ക്കും ജമ്മു കശ്മീര്‍ പൊലീസിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമാണ് ജീവന്‍ നഷ്ടമായത്. ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുളള ബാരാമുളളയിലാണ് സംഭവം. ക്രെറി ചെക്ക്‌പോസ്റ്റില്‍ സിആര്‍പിഎഫ്- ജമ്മു കശ്മീര്‍ പൊലീസ് സംയുക്ത നിരീക്ഷണം നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് കടന്നുക്കളഞ്ഞ ഭീകരരെ കണ്ടെത്തുന്നതിനുളള ഊര്‍ജ്ജിതമായ ശ്രമത്തിലാണ് സുരക്ഷാ സേന. വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഒരാഴ്ചക്കിടെ ജമ്മുകശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.
Read More » - Top StoriesAugust 17, 20200 145
കോഴിക്കോട് കോവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി. വടകര റൂറൽ എസ്.പി. ഓഫീസിലെ ഹെഡ് ക്ലർക്ക് ഷഹീൻ ബാബു, മാവൂർ സ്വദേശിനി സുലു(49) എന്നിവരാണ് മരിച്ചത്. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 13-ാം തിയതിയാണ് ഷഹീൻ ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷഹീൻ ബാബുവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ എസ്.പി. ഓഫീസിലെ ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകിയിരുന്നു. മരിച്ച മാവൂർ സ്വദേശിനി സുലുവിന്റെ ഭർത്താവും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. നേരത്തെ ഒരു ശസ്ത്രക്രിയക്കു വേണ്ടി സുലുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ച് കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരെ സഹായിക്കാനായി നിന്ന സ്ത്രീക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Read More »