Month: August 2020

  • News
    Photo of മുളന്തുരുത്തി പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്തു

    മുളന്തുരുത്തി പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്തു

    കോട്ടയം : സഭാതര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി കടുത്ത പ്രതിഷേധത്തിനിടെ ബലപ്രയോഗത്തിലൂടെ പോലീസ് ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഇന്ന് പുലർച്ചെയാണ് പള്ളിയുടെ ഗെയ്റ്റ് പൊളിച്ച്  പോലീസ് പള്ളിക്കകത്ത് പള്ളി പിടിച്ചെടുത്തത്.സ്ത്രീകളടക്കമുള്ള വിശ്വാസികളേയും വൈദികരേയും മെത്രാപ്പോലീത്തമാരേയും അടക്കം അറസ്റ്റ് ചെയ്ത് നീക്കിയാണ് പള്ളി ഏറ്റെടുത്തത്.  പള്ളി ഏറ്റെടുത്ത് താക്കോൽ കൈമാറാൻ ജില്ലാ ഭരണകൂടത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പുലർച്ച പോലീസ് നടപടിയിലേക്ക് കടന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് കോടതി കേസ് പരിഗണിക്കുന്നുണ്ട്. അത് വരെ സമയം വേണമെന്നും ഏറ്റെടുക്കരുതെന്നും യാക്കോബായ വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാഭരണകൂടം അത് നിരസിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് ജില്ലാ ഭരണകൂടവും പോലീസും സംഭവസ്ഥലത്തെത്തി നടപടികളിലേക്ക് കടന്നത്. ഞാറാഴ്ച രാത്രി മുതൽ തന്നെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികൾ പള്ളിയിൽ നിലയുറപ്പിച്ചിരുന്നു. പോലീസ് പള്ളിയിൽ പ്രവേശിക്കാതിരിക്കാൻ  വിശ്വാസികൾ ഗേറ്റ് അടച്ച് പൂട്ടി പ്രതിരോധ മതിൽ തീർത്തു. സബ് കളക്ടർ അടക്കം ആവശ്യപ്പെട്ടിട്ടും വിശ്വാസികൾ വഴങ്ങാതെ വന്നതോടെ ഗേറ്റ് പോലീസ് മുറിച്ചുമാറ്റി തള്ളിക്കയറുകയായിരുന്നു. കോവിഡ് ഭീതിയുള്ളതിനാൽ പോലീസ് പിപിഇ കിറ്റ് ധരിച്ചാണ് വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയത്.

    Read More »
  • News
    Photo of ഇന്ന് മുതൽ ബാങ്കുകൾ സന്ദർശിക്കുന്നതിന് സമയക്രമീകരണം ഏർപ്പെടുത്തി

    ഇന്ന് മുതൽ ബാങ്കുകൾ സന്ദർശിക്കുന്നതിന് സമയക്രമീകരണം ഏർപ്പെടുത്തി

    തിരുവനന്തപുരം : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഇന്ന് മുതൽ ബാങ്കുകൾ സന്ദർശിക്കുന്നതിന് സമയക്രമീകരണം ഏർപ്പെടുത്തി. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാർക്കാണ് നിയന്ത്രണം. വായ്പയ്ക്കും മറ്റു ഇടപാടുകൾക്കും നിയന്ത്രണമില്ല. സെപ്റ്റംബർ അഞ്ചുവരെ നിയന്ത്രണം ബാധകമായിരിക്കും. സേവിങ്‌സ് അക്കൗണ്ട് നമ്പറുകളുടെ അവസാന അക്കമനുസരിച്ചാണ് സമയ ക്രമീകരണം. അക്കൗണ്ട് നമ്പർ പൂജ്യംമുതൽ മൂന്നുവരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്‌  രാവിലെ 10-നും 12-നും ഇടയ്ക്കുമാത്രമേ ബാങ്കുകളിൽ പ്രവേശനമുള്ളൂ. നാലുമുതൽ ഏഴുവരെ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെയും എട്ടിലും ഒമ്പതിലും അവസാനിക്കുന്നവർക്ക് രണ്ടരമുതൽ മൂന്നരവരെയും ബാങ്കുകളിൽ എത്താം. ജില്ലാതല ദുരന്തനിവാരണ അതോറിറ്റികളുടെ നിർദേശപ്രകാരം ചില മേഖലകളിൽ സമയക്രമീകരണത്തിൽ വീണ്ടും മാറ്റംവരാം. പുതുക്കിയ സമയക്രമം അതത് ശാഖകളിൽ പ്രദർശിപ്പിക്കും.

    Read More »
  • News
    Photo of കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പോസ്റ്റ് ചെയ്യ്തു: ഷാനിമോൾ ഉസ്മാനെതിരെ പരാതി

    കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പോസ്റ്റ് ചെയ്യ്തു: ഷാനിമോൾ ഉസ്മാനെതിരെ പരാതി

    കൊച്ചി : കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കോൺഗ്രസ് എംഎൽഎ ഷാനിമോൾ ഉസ്മാനെതിരെ  രാഷ്ട്രപതിയ്ക്കും, ഗവർണർക്കും, നിയമസഭാ സ്പീക്കർക്കും പരാതി നൽകി. സിപിഐഎം, സംഘപരിവാർ സംഘടനകളാണ് എംഎൽഎക്കെതിര പരാതി നൽകിയത്. അരൂർ, ചേർത്തല പൊലീസ് സ്റ്റേഷനുകളിലും എംഎൽഎയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. വിവാദമായതിനു പിന്നാലെ ഷാനിമോൾ ഉസ്മാൻ പോസ്റ്റ് പിൻവലിച്ചിരുന്നു. പേജ് അഡ്മിനു പറ്റിയ പിശകാണെന്നായിരുന്നു വിശദീകരണം. ഇന്നലെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഷാനിമോൾ ഉസ്മാൻ സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചത്. ആശംസകൾ അറിയിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് വിവാദ ഭൂപടം ഉൾപ്പെട്ടത്. തുടർന്ന് ഷാനിമോൾ ഉസ്മാനെതിരെ കടുത്ത വിമർശനം ഉയർന്നു. ഇതിനു പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത ഷാനിമോൾ ഉസ്മാൻ പിന്നീട് കശ്മീർ ഉൾപ്പെടുത്തിയ മറ്റൊരു ഭൂപടം പോസ്റ്റ് ചെയ്തു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 1351 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

    സംസ്ഥാനത്ത് ഇന്ന് 1351 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

    തിരുവനന്തപുരം :  സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ദിനംപ്രതി വൻ വർധനവാണുണ്ടാകുന്നത്. ഇന്ന് 1530 പേർക്ക് കോവിഡ് സ്ഥിരീകരിച്ചവരില്‍ 1351 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 1099 പേർക്ക് രോഗമുക്തി

    സംസ്ഥാനത്ത് ഇന്ന് 1099 പേർക്ക് രോഗമുക്തി

    തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച്    ചികിത്സയിലായിരുന്ന 1099 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് 28,878 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 15,310 പേരാണ് സംസ്ഥാനത്ത് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 10 കോവിഡ് മരണങ്ങൾ

    സംസ്ഥാനത്ത് ഇന്ന് 10 കോവിഡ് മരണങ്ങൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7 ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.സി. രാഘവന്‍ (71), ആഗസ്റ്റ് 11 ന് മരണമടഞ്ഞ കണ്ണൂര്‍ കൊളച്ചേരി സ്വദേശി മൂസ (76), കണ്ണൂര്‍ കൊമ്പന്‍വയല്‍ സ്വദേശി സൈമണ്‍ (60), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സി.വി.വേണുഗോപാലന്‍ (80), ആഗസ്റ്റ് 14 ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി കനകരാജ് (60), പത്തനംതിട്ട തിരുവല്ല സ്വദേശി മാത്യു (60), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ ഉദയഗിരി സ്വദേശി ഗോപി (69), എറണാകുളം ആലുവ സ്വദേശി അബ്ദുള്‍ ഖാദര്‍ (73), ആഗസ്റ്റ് 10 ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി ലീലാമണി അമ്മ (71), ആഗസ്റ്റ് 15ന് മരണമടഞ്ഞ കൊല്ലം വിളക്കുവട്ടം സ്വദേശിനി സരോജിനി (72), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 156 ആയി.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 19 ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 19 ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), കാണാക്കാരി (5), പുതുപ്പള്ളി (6, 11), മണിമല (11), വെള്ളൂര്‍ (13,14), കോട്ടയം ജില്ലയിലെ ചെമ്പ് (5, 6, 7, 9), അയ്മനം (10), മുണ്ടക്കയം (6, 8), തൃശൂര്‍ ജില്ലയിലെ പാവറട്ടി (9), കണ്ടാണശേരി (12), പുത്തന്‍ചിറ (14), മണലൂര്‍ (13, 14), ആലപ്പുഴ ജില്ലയിലെ ആര്യാട് (17), പതിയൂര്‍ (സബ് വാര്‍ഡ് 5), കരുവാറ്റ (4), കൊല്ലം ജില്ലയിലെ ഇളനാട് (7, 8), കരീപ്ര (10), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (10), പാലക്കാട് ജില്ലയിലെ ചളവറ (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 30 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Read More »
  • News
    Photo of വിടി ബൽറാം: രാജ്യത്തെ മികച്ച 50 എംഎൽഎമാരിൽ കേരളത്തിലെ ഏക എംഎൽഎ

    വിടി ബൽറാം: രാജ്യത്തെ മികച്ച 50 എംഎൽഎമാരിൽ കേരളത്തിലെ ഏക എംഎൽഎ

    ഡൽഹി : രാജ്യത്തെ മികച്ച അൻപത് എംഎൽഎമാരിൽ തൃത്താല എംഎൽഎ വിടി ബൽറാമും. ഏഷ്യാ പോസ്റ്റ് നടത്തിയ സർവേയിലാണ് ഇദ്ദേഹം ഉൾപ്പെട്ടത്. കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഉൾപ്പെട്ട ഒരേ ഒരു എംഎൽഎയും വി ടി ബൽറാമാണ്. രാജ്യത്തെ 3958 എംഎൽഎമാരിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ്. 50 വിഭാഗങ്ങളിൽ ആയിരുന്നു മത്സരം. അവസാന ഘട്ടത്തിൽ ഉണ്ടായിരുന്നത് 150 എംഎൽഎമാരാണ്. ബാസിഗർ എന്ന വിഭാഗത്തിലാണ് വി ടി ബൽറാം ആദ്യ അൻപതിൽ കയറിയത്. പ്രവർത്തന ശൈലി, ജനപ്രീതി, പ്രതിബന്ധത, സാമൂഹിക ഇടപെടൽ, ഫണ്ട് ഉപയോഗം, ജനസ്വാധീനം, പ്രതിച്ഛായ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്.

    Read More »
  • Top Stories
    Photo of പെട്ടിമുടി ദുരന്തം: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

    പെട്ടിമുടി ദുരന്തം: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

    ഇടുക്കി : രാജമല പെട്ടിമുടിയിൽ  മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ പെട്ടിമുടിയിൽ മരിച്ചവരുടെ എണ്ണം 58 ആയി. ഇനി പന്ത്രണ്ട് പേരെയാണ് കണ്ടെത്താനുള്ളത്. ഓഗസ്റ്റ് ആറിനാണ് പെട്ടിമുടിയിൽ ദുരന്തമുണ്ടായത്. ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിടിഞ്ഞ് തോട്ടം തൊഴിലാളികൾ താമസിയ്ക്കുന്ന ലയങ്ങൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. രാത്രിയുണ്ടായ ഉരുൾപൊട്ടൽ അപകടത്തിന്റെ ആഴം കൂട്ടി. പ്രദേശത്ത് മൊബൈൽ ടവർ ഇല്ലാത്തതിനാൽ പുലർച്ചയോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.  സംഭവ സ്ഥലത്തേക്കുള്ള റോഡ് തകർന്നത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. പ്രദേശത്ത് പത്തടി ഉയരത്തിൽ മണ്ണ് അടിഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിയ്ക്കുന്നത്.

    Read More »
Back to top button