Month: August 2020
- News
യുപിയിൽ 13 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ 13 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ലഖിംപുര്‍ ഖേരി ജില്ലയിലാണ് സംഭവം. ബലാത്സംഗത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ണുകള്‍ ചൂഴ്ന്ന് നാവ് മുറിച്ചെടുത്ത നിലയിലായിരുന്നെന്ന് പിതാവ് ആരോപിച്ചു. കരിമ്പ് പാടത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വെള്ളിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടന്ന് നടത്തിയ തിരച്ചിലില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിൽ ഒരാളുടെ കരിമ്പ് തോട്ടത്തിൽ നിന്നുമാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. ദുപ്പട്ടകൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്.
Read More » - News
ഓണക്കാലത്ത് കർണാടകയിലേക്ക് സ്പെഷ്യൽ ബസ് സർവീസ്
കോഴിക്കോട് : ഓണക്കാലത്ത് കേരളത്തില്‍ നിന്ന് കര്‍ണാടകയിലെ നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ബംഗലൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് ഓണത്തിന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും സര്‍വീസുകള്‍. റിസര്‍വേഷന്‍ സൗകര്യവും ലഭ്യമാക്കും. തിരുവനന്തപുരത്ത് നിന്നും പാലക്കാട് വഴിയും കോഴിക്കോട് വഴിയുമാണ് റിസര്‍വേഷന്‍ സൗകര്യമുള്ള സര്‍വ്വീസ് നടത്തുക. യാത്രക്കാര്‍ക്ക് നിലവിൽ ടിക്കറ്റ് റിസര്‍വേഷന്‍ നടത്താം. മതിയായ യാത്രക്കാരില്ലെങ്കില്‍ സര്‍വ്വീസ് നിര്‍ത്തി വയ്ക്കുമെന്നും, കേരളം, തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകള്‍ പെട്ടെന്ന് അനുമതി നിഷേധിച്ചാല്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരുകളുടെ എല്ലാ തരത്തിലുള്ള അനുമതിയും ലഭിക്കുന്നതിനുള്ള നടപടികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ യാത്രക്കാരും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കേരളത്തിലേക്ക് വരുന്നവര്‍ യാത്രക്കു മുമ്ബ് കേരളത്തിലേക്കുള്ള യാത്ര പാസ് കരുതുകയും യാത്രക്കിടയില്‍ ആവശ്യപ്പെട്ടാല്‍ ഹാജരാക്കുകയും വേണം. യാത്രക്ക് മുന്‍പ് ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. യാത്രയില്‍ യാത്രക്കാര്‍ മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിക്കണം. യാത്രയുമായി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 9447071021 എന്ന നമ്പറിലും www.online.keralartc.com എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.
Read More » - News
ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്തു
കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തു. വൈകിട്ട് മൂന്നര മുതൽ രാത്രി എട്ടേ മുക്കാൽ വരെയായിരുന്നു കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യംചെയ്യൽ. സ്വപ്നയടക്കമുള്ള സ്വർണക്കടത്തു കേസിലെ പ്രതികളുടെ സാന്നിധ്യത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ശിവശങ്കറുമായി അടുത്ത ബന്ധമാണെന്ന് ചോദ്യംചെയ്യലിനിടെ സ്വപ്ന അന്വേഷണസംഘത്തോടു വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്വപ്നയുൾപ്പെടെ മൂന്നു പ്രതികൾക്കും ഉന്നതരായ പല വ്യക്തികളുമായും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ വീണ്ടും ഇഡി ചോദ്യം ചെയ്യ്തത്.
Read More »