Month: August 2020

  • Top Stories
    Photo of എം. ശിവശങ്കറിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

    എം. ശിവശങ്കറിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

    കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് കൊച്ചിയിൽ എത്താൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലായിരിയ്ക്കും ചോദ്യം ചെയ്യൽ. ശിവശങ്കരന്റെ പങ്കാളിത്തത്തെ കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തിലേക്ക് എൻഫോഴ്സ്മെന്റ് കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും കഴിഞ്ഞദിവസം വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ശിവശങ്കറിനെ ഇവർക്കൊപ്പം ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.

    Read More »
  • Top Stories
    Photo of ബഹുസ്വരതയുടെ വർണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നമുക്ക് നീങ്ങാമെന്ന് മുഖ്യമന്ത്രി

    ബഹുസ്വരതയുടെ വർണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നമുക്ക് നീങ്ങാമെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം : ബഹുസ്വരതയുടെ വർണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നമുക്ക് നീങ്ങാം. സർവ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാം. മുഴുവൻ ഇന്ത്യക്കാരുടെയും ഐക്യവും പരസ്പരവിശ്വാസവും ഊട്ടിയുറപ്പിച്ചു കൊണ്ടും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടും സാമ്രാജ്യത്വ നീക്കങ്ങളെ ചെറുത്തുകൊണ്ടും പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തിൽ നമുക്കൊന്നായി കൈകോർക്കാമെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് നിരീക്ഷണത്തിലായതിനാൽ ഫെയ്സ്ബുക്കിൽ പോസ്റ്റിലൂടെയാണ് അദ്ദേഹം സ്വാതന്ത്ര്യദിന ആശംസകൾ നേർന്നത്. നിരീക്ഷണത്തിൽ കഴിയുന്നതിനാൽ മുഖ്യമന്ത്രി ഇന്ന് പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ഫെയ്സ്ബുക്ക് പോസ്റ്റ് നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്. നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീർക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം പങ്കാളികളായി. ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണികിടക്കരുത് എന്നതായിരുന്നു സർക്കാരിന്റ നയം. ആരുടേയും അന്നം മുട്ടാത്തതരത്തിൽ സഹായം എത്തിച്ച് രാജ്യത്തിനു തന്നെ നാം മാതൃകയായി. വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്റെ ഉയർച്ചയിലേയ്ക്കുള്ള വാതിൽ എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ കോവിഡ് കാലത്തും നമ്മുടെ കുട്ടികളുടെ പഠനവും പരീക്ഷയും മുടങ്ങാതിരിക്കാനുള്ള നടപടികൾ നാം സ്വീകരിച്ചു. പരീക്ഷകളെല്ലാം വിജയകരമായി പൂർത്തിയാക്കി. ഉപരിപഠനത്തിനുള്ള അവസരമൊരുക്കി. കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തുന്നതിനും സാധിച്ചു. ജനപിന്തുണയോടെയാണ് ഇതെല്ലാം സാധ്യമാക്കിയത് എന്നതാണ് സർക്കാരിന്റെ അഭിമാനം. കോവിഡിന് ഒപ്പം ഇനിയും നമുക്ക് സഞ്ചരിക്കേണ്ടിവരും എന്നാണ് സാഹചര്യങ്ങളും വിദഗ്ധാഭിപ്രായങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നത്. യോജിച്ചുള്ള പ്രവർത്തനങ്ങൾ തുടരാൻ സാധിക്കണമെന്ന് കൂടിയാണ് അതിന്റെ അർത്ഥം. ഭേദ ചിന്തകൾക്ക് അതീതമായി മാനവികത വളർത്തിയെടുക്കുകയാണ് ഈ കാലഘട്ടത്തിനാവശ്യം. ദളിത് ന്യൂനപക്ഷ പിന്നോക്ക ദുർബല വിഭാഗങ്ങളെ കൈപിടിച്ചുയർത്തി നമുക്കു മുൻപോട്ടു പോകേണ്ടതുണ്ട്. ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കമായി പോയവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടല്ലാതെ വികസനം സാധ്യമാക്കാനാകില്ല. സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്ന വിഭാഗങ്ങൾക്കാകെ ഈ മഹാമാരിയുടെ കാലത്തും ആശ്വാസമേകാൻ സർക്കാരിനായിട്ടുണ്ട്. ഏതുതരത്തിലുള്ള പ്രയാസങ്ങളുണ്ടായാലും അതിനെയെല്ലാം അതിജീവിക്കാനുള്ള ഇച്ഛാശക്തി നമുക്കുണ്ട്. അതിന്റെ പിൻബലത്തിലാണ് വലിയ തോതിലുള്ള വികസനവും സർവ്വ മേഖലയിലുമുള്ള വലിയ…

    Read More »
  • Top Stories
    Photo of മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന ആശയത്തിനൊപ്പം മേക് ഫോര്‍ വേള്‍ഡ് എന്ന മന്ത്രവുമായി മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി

    മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന ആശയത്തിനൊപ്പം മേക് ഫോര്‍ വേള്‍ഡ് എന്ന മന്ത്രവുമായി മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി

    ന്യൂഡൽഹി : രാജ്യം കൊവിഡിന് എതിരായ ചെറുത്തുനിൽപ്പിലെന്നും സേവനമാണ് പരമമായ ധർമമെന്ന മന്ത്രം ഉച്ചരിച്ചുകൊണ്ടാണ് കോവിഡ് പോരാളികൾ ഇന്ന് രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമനമന്ത്രി.ഇച്ഛാശക്തിയിൽ പ്രതിസന്ധിയെ രാജ്യം മറികടക്കും. കൊവിഡ് പോരാളികൾക്ക് പ്രധാനമന്ത്രി ആദരമർപ്പിച്ചു. നമ്മളിന്ന് കടന്നുപോകുന്നത് കാഠിന്യമേറിയ സമയത്തിൽ കൂടിയാണ്. ഇന്ന് ചെങ്കോട്ടയ്ക്ക് മുമ്പിൽ കുട്ടികളെ കാണാൻ സാധിക്കുന്നില്ല. കൊറോണ എല്ലാം തടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യക്കാർ സ്വാശ്രയത്വത്തിനുള്ള ദൃഢ നിശ്ചയം സ്വീകരിച്ചു. ആത്മ നിർഭർ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നത്. ഈ സ്വപ്നം ഇന്നൊരു പ്രതിജ്ഞയായി മാറുകയാണ്. 130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിർഭർ ഭാരതമെന്നും മോദി പറഞ്ഞു.

    Read More »
  • Top Stories
    Photo of രാജ്യം 74-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

    രാജ്യം 74-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

    ന്യൂഡൽഹി : രാജ്യം 74 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപിതാവിന്റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തി. തുടർച്ചയായി ഏഴാം തവണയാണ് നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത്. പതാക ഉയർത്തലിനുമുമ്പ് അദ്ദേഹം സായുധസേനകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.

    Read More »
  • Top Stories
    Photo of കോവിഡ് മുൻകരുതലുകളോടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായി ചെങ്കോട്ടയും പരിസരവും ഒരുങ്ങി

    കോവിഡ് മുൻകരുതലുകളോടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായി ചെങ്കോട്ടയും പരിസരവും ഒരുങ്ങി

    ന്യൂഡൽഹി : രാജ്യത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായി ചെങ്കോട്ടയും പരിസരവും ഒരുങ്ങി. നയതന്ത്രജ്ഞർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരടക്കം 4000 പേർക്കാണ് ഇത്തവണ ചെങ്കോട്ടയിലെ ചടങ്ങുകളിലേക്ക് പ്രവേശനമുള്ളത്. കോവിഡ് പശ്ചാത്തലത്തിലുള്ള മുൻകരുതലുകളും വൻ സുരക്ഷയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയ്ക്ക് ചുറ്റും ഒരുക്കിയിട്ടുള്ളത്. കവാടങ്ങളിൽ എല്ലാ ക്ഷണിതാക്കളുടേയും താപനില പരിശോധിക്കും. ഔദ്യോഗിക ക്ഷണമില്ലാത്ത ആരേയും കടത്തിവിടില്ല. ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അവർക്കായി നാല് മെഡിക്കൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. അവിടങ്ങളിൽ ആംബുലൻസുകളും ഒരുക്കി നിർത്തും.

    Read More »
  • Top Stories
    Photo of തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പിൻവലിച്ചു

    തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പിൻവലിച്ചു

    തിരുവന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ   ഏർപ്പെടുത്തിയ ലോക്ക്ഡൗൺ പിൻവലിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ നിയന്ത്രണങ്ങളിലെ ഇളവ് നിലവിൽ വരും. നഗരസഭയിലെ കണ്ടെയിൻമെന്റ് സോണുകളിൽ നിയന്ത്രണം തുടരും. കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറക്കാം. ഹോട്ടലുകൾ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം. പാർസലുകൾ മാത്രമേ അനുവദിക്കൂ. മാളുകൾ, ഹൈപ്പർമാർക്കറ്റ്, സലൂൺ, ബ്യൂട്ടി പാർലർ എന്നിവയ്ക്കും തുറന്ന് പ്രവർത്തിക്കാം.

    Read More »
  • Top Stories
    Photo of കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടെ പരിശ്രമങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് രാഷ്‌ട്രപതി

    കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടെ പരിശ്രമങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് രാഷ്‌ട്രപതി

    ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടെ പരിശ്രമങ്ങള്‍ ലോകത്തിന് മാതൃകയാണെന്നും കോവിഡ് നിയന്ത്രിക്കുന്നതിലും മരണസംഖ്യ പിടിച്ചുനിര്‍ത്തുന്നതിലും രാജ്യം വിജയിച്ചുവെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 74ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.  കോവിഡ് പോരാട്ടത്തിന് നേതൃത്വം നൽകിയ ആരോഗ്യ പ്രവർത്തകർക്ക് അദ്ദേഹം നന്ദി പറഞ്ഞു. കോവിഡിന് എതിരായ പോരാട്ടം നടത്തിയ എല്ലാ ഡോക്ടർമാരോടും നഴ്സുമാരോടും ആരോഗ്യ പ്രവർത്തകരോടും മുന്നിൽനിന്ന് പൊരുതിയ എല്ലാവരോടും രാജ്യം കടപ്പെട്ടിരിക്കുന്നു.രാജ്യത്തിനുവേണ്ടി മാതൃകാപരമായ പ്രവർത്തനമാണ് അവർ കാഴ്ചവച്ചത്. കൊറോണ യോദ്ധാക്കളെ അഭിനന്ദിച്ചാൽ അത് കുറഞ്ഞുപോകും. ചെയ്യാൻ കഴിയുന്നതിനും അപ്പുറത്തുള്ള പ്രവർത്തനമാണ് എല്ലാ കോവിഡ് പോരാളികളും നടത്തിയത്. ഈ വര്‍ഷം പതിവുരീതിയിലുള്ള സ്വാതന്ത്ര്യദിനാഘോഷമില്ല. ലോകമെമ്പാടും മാരകമായ ഒരു വൈറസ് പടര്‍ന്നു പിടിക്കുന്നതും അത് ജീവിതത്തിന് വലിയ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ലോകത്തെ പിടിച്ചുലച്ച മഹാമാരിയുടെ വ്യാപനത്തെ നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞു. അതിലൂടെ നിരവധി മനുഷ്യ ജീവനുകൾ സംരക്ഷിക്കുന്നതിൽ നാം വിജയിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. വിശാലവും ജനസാന്ദ്രത ഏറിയതും വ്യത്യസ്ത സാഹചര്യങ്ങൾ നിലനിൽക്കുന്നതുമായ നമ്മുടെ രാജ്യത്ത് വെല്ലുവിളിയെ നേരിടാൻ കഴിഞ്ഞത് അസാധാരണമായ പരിശ്രമത്തിലൂടെയാണ്.പ്രാദേശിക സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞു. ജനങ്ങൾ അതിനെല്ലാം പൂർണ പിന്തുണ നൽകി. ലോകത്ത് എവിടെയുമുള്ള ഇന്ത്യക്കാരെ സഹായിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. കോവിഡ് മഹാമാരിക്കിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ വന്ദേ ഭാരത് ദൗത്യത്തിലൂടെ രാജ്യത്ത് എത്തിച്ചു. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ കോടിക്കണക്കിന് ജനങ്ങൾക്ക് സർക്കാർ പിന്തുണ നൽകി. തൊഴിൽ നഷ്ടപ്പെട്ടവർക്കും ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോകേണ്ടിവന്നവർക്കും കോവിഡ് വ്യാപനംമൂലം ജീവിതമാർഗം തടസപ്പെട്ടവർക്കും അത് ആശ്വാസമായി. സൗജന്യ ഭക്ഷ്യധാന്യങ്ങൾ ആവശ്യമുള്ളവർക്കെല്ലാം നൽകിയതിനാൽ ഒരു കുടുംബത്തിനും വിശന്ന് കഴിയേണ്ടി വന്നില്ല. എല്ലാ മാസവും 80 കോടി ജനങ്ങൾക്ക് സർക്കാർ റേഷൻ ഉറപ്പാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന് മഹാത്മാഗാന്ധി വഴിവിളക്കായി എന്നത് നമ്മുടെ ഭാഗ്യമാണ്. മഹാത്മാവായ ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യൻ മണ്ണിൽ മാത്രമെ ഉണ്ടാവുകയുള്ളൂ. ഈ അവസരത്തിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ…

    Read More »
  • Top Stories
    Photo of മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

    മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

    തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇരുവര്‍ക്കും ആന്റിജന്‍ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. മറ്റ് മന്ത്രിമാരുടെയും പരിശോധനാ ഫലം ഉടന്‍തന്നെ പുറത്തുവരും. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കം നിരീക്ഷണത്തില്‍ പോകാനും കൊവിഡ് പരിശോധന നടത്താനും തീരുമാനമായത്.  ഫലം നെഗറ്റീവ് ആയെങ്കിലും  നിലവില്‍ നിരീക്ഷണത്തില്‍ തുടരാന്‍ തന്നെയാണ്  എല്ലാവരുടെയും തീരുമാനം. കൊവിഡ് ബാധിതനായ മലപ്പുറം ജില്ലാകളക്ടറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയും ഏഴുമന്ത്രിമാരും സ്വയംനിരീക്ഷണത്തിലാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ചീഫ് സെക്രട്ടറിയും സ്വയംനിരീക്ഷണത്തില്‍ പോയിട്ടുണ്ട്. കെ.കെ. ശൈലജ, ഇ.പി. ജയരാജന്‍, വി.എസ്. സുനില്‍കുമാര്‍, എ.സി.മൊയ്തീന്‍,കെ.ടി.ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരാണ് നിരീക്ഷണത്തിലായ മന്ത്രിമാര്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മുഖ്യമന്ത്രിയുടെ പതിവു വാര്‍ത്താസമ്മേളനം ഉണ്ടായിരിക്കില്ല. നാളെ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് പകരം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരിക്കും പതാക ഉയര്‍ത്തുക. നിരീക്ഷണത്തിലുള്ള മന്ത്രിമാര്‍ക്ക് ചുമതലയുണ്ടായിരുന്ന ജില്ലകളിലും പകരം ക്രമീകരണം ഏര്‍പ്പെടുത്തും.

    Read More »
  • Top Stories
    Photo of അമിത്​ ഷായുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

    അമിത്​ ഷായുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

    ന്യൂഡല്‍ഹി : കോവിഡ്​ ബാധിച്ച്‌​ ചികിത്സയില്‍ കഴിഞ്ഞിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ പരിശോധന ഫലം നെഗറ്റീവ്​. രോഗമുക്തി നേടിയ വിവരം അദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഡോക്​ടര്‍മാരുടെ നിര്‍ദേശപ്രകാരം കുറച്ചുദിവസം വീട്ടുനിരീക്ഷണത്തില്‍ തുട​രുമെന്നും അദ്ദേഹം അറിയിച്ചു.​ ആഗസ്​റ്റ്​ രണ്ടിന്​ നടത്തിയ പരിശോധനയിലാണ്​​ അമിത്​ഷായ്ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതേ തുടര്‍ന്ന്​ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ​അദ്ദേഹം.

    Read More »
  • Top Stories
    Photo of ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം

    ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം

    ചെന്നൈ : കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിലാണ് എസ് പി ബി ചികിത്സയിലുള്ളത്. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാൽ കഴിഞ്ഞ രാത്രിയോടെ ഐസിയുവിലേക്ക് മാറ്റിയെന്നും ഇപ്പോൾ അദ്ദേഹം വെന്റിലേറ്ററിലാണെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.

    Read More »
Back to top button