Month: August 2020

  • Top Stories
    Photo of സംസ്ഥനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 8), വെസ്റ്റ് കല്ലട (6), ശൂരനാട് സൗത്ത് (11), പോരുവഴി (4, 5), എരുമപ്പെട്ടി (17), മറ്റത്തൂര്‍ (4, 5 (സബ് വാര്‍ഡുകള്‍), വെങ്കിടങ്ങ് (1, 3, 17), ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ (2, 9), പള്ളിപ്പുറം (10, 16), എറണാകുളം ജില്ലയിലെ രായമംഗലം (19), വടവുകോട് (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (15, 17 (സബ് വാര്‍ഡുകള്‍), 16), പന്തളം മുന്‍സിപ്പാലിറ്റി (20, 21), കോഴിക്കോട് ജില്ലയിലെ തൂണേരി (1), വയനാട് ജില്ലയിലെ മൂപ്പൈനാട് (9, 12), ഇടുക്കി ജില്ലയിലെ മുട്ടം (10), പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം (10), മലപ്പുറം ജില്ലയിലെ അരീക്കോട് (4, 6, 7, 12, 13, 14, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചെറിയനാട് (വാര്‍ഡ് 8), തൃശൂര്‍ ജില്ലയിലെ അവിനിശേരി (9), പഴയന്നൂര്‍ (8, 9, 16), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 10), കണിയാമ്പറ്റ (5), ആലപ്പുഴ ജില്ലയിലെ അരുകുറ്റി (7), കൊല്ലം ജില്ലയിലെ എഴുകോണ്‍ (7) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 555 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 10 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം കടുങ്ങനല്ലൂര്‍ സ്വദേശിനി ലക്ഷ്മി (74), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി നിര്‍മ്മല (65), തിരുവനന്തപുരം വിതുര സ്വദേശിനി ഷേര്‍ളി (62), ആഗസ്റ്റ് 11ന് മരണമടഞ്ഞ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മൊയ്ദുപ്പ (82), തിരുവനന്തപുരം സ്വദേശിനി ലളിത (70), തിരുവനന്തപുരം മാധവപുരം സ്വദേശി എം. സുരേന്ദ്രന്‍ (60), ആഗസ്റ്റ് 12ന് മരണമടഞ്ഞ എറണാകുളം നോര്‍ത്ത് പരവൂര്‍ സ്വദേശി തങ്കപ്പന്‍ (70), ആഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം പൗണ്ട്കടവ് സ്വദേശി സ്റ്റാന്‍സിലാസ് (80), ആഗസ്റ്റ് 8ന് മരണമടഞ്ഞ തൃശൂര്‍ അരിമ്പൂര്‍ സ്വദേശി ജോര്‍ജ് (65), ആഗസ്റ്റ് 9ന് മരണമടഞ്ഞ എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിനി റുകിയ (60) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 139 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക…

    Read More »
  • Top Stories
    Photo of മുഖ്യമന്ത്രി സ്വയം കോവിഡ് നിരീക്ഷണത്തിൽ

    മുഖ്യമന്ത്രി സ്വയം കോവിഡ് നിരീക്ഷണത്തിൽ

    തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ. കോവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കളക്ടറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്. വിമാന ദുരന്തത്തെ തുടർന്ന് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയും 7 മന്ത്രിമാരും ആണ് നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളത്. മുഖ്യമന്ത്രി പിണറായി.മന്ത്രി ഇ പി ജയരാജന്‍ . കെ കെ ശൈലജ. എ കെ ശശീന്ദ്രന്‍, എ സി മൊയ്തീന്‍,വി എസ് സുനില്‍കുമാര്‍ , കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ കെ ടി ജലീല്‍ എന്നീ മന്ത്രിമാരും സ്പീക്കര്‍ ശ്രീരാമ കൃഷ്ണനും നിരീക്ഷണത്തില്‍ പ്രവേശിച്ചു. കൂടാതെ ഡിജിപി ലോക് നാഥ് ബെഹ്റയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോസ്ഥരും സ്വയം നിരീക്ഷണത്തിലാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി അടക്കമുള്ളവരുടെ സംഘത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ മറ്റ് പ്രശ്നങ്ങളില്ലാത്തതിനാല്‍ ഗവര്‍ണര്‍ നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യം ഇല്ലെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും ഡിജിപി അടക്കം ഉദ്യോഗസ്ഥരും കരിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ദിവസങ്ങള്‍ക്ക് അകമാണ് മലപ്പുറം കളക്ടറും എസ്പിയും അടക്കമുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ടത് കൊണ്ടാണ് കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ സംഘത്തിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകാനാണ്തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം എല്ലാവര്‍ക്കും ആന്‍റിജന്‍ പരിശോധന അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായതോടെ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ അടക്കം മാറ്റം വരുത്തിയിട്ടിണ്ട്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.

    Read More »
  • Top Stories
    Photo of കെഎസ്എഫ്ഇയിൽ നിന്നും ഡേറ്റ ചോർത്തിയെന്ന ആരോപണവുമായി പി ടി തോമസ് എംഎൽഎ

    കെഎസ്എഫ്ഇയിൽ നിന്നും ഡേറ്റ ചോർത്തിയെന്ന ആരോപണവുമായി പി ടി തോമസ് എംഎൽഎ

    കൊച്ചി : കെ എസ് എഫ് ഇയിൽ നിന്നും ഡേറ്റ ചോർത്തിയെന്ന ആരോപണവുമായി പി ടി തോമസ് എംഎൽഎ. 35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടേയും വിവരങ്ങൾ ചോർത്തി അമേരിക്കൻ കമ്പനിക്ക് വിൽപന നടത്തിയെന്നാണ് പി ടി തോമസ് ആരോപിയ്ക്കുന്നത്. കമ്പനിയായ ക്ലിയർ ഐ ആണ് വിവരം ചോർത്തിയതെന്നാണ് ആരോപണം. കെ എസ് എഫ് ഇ മൊബൈൽ ആപ്ലിക്കേഷനുകളും വെബ് പോർട്ടലും നിർമ്മിക്കാൻ നൽകിയ ടെണ്ടറിലാണ് വൻ അഴിമതി നടന്നതായി ആരോപിക്കുന്നത്. സ്പ്രിംഗ്ളർ മോഡൽ കമ്പനിയായ ക്ലിയർ ഐ ഡാറ്റ ചോർത്തിയെടുത്തതിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ എസ് എഫ് ഇ ഡാറ്റ കൈമാറിയത് സർക്കാരിന്റെ അറിവോടെയാണ്. ചട്ടവിരുദ്ധമായാണ് കരാർ ഉറപ്പിച്ചത്. സ്റ്റാർട്ടപ്പ് കമ്പനികളെ സഹായിക്കാനെന്ന രീതിയിലാണ് ഈ ടെൻഡർ ഇഷ്ടക്കാർക്ക് നൽകിയത്. 14 കമ്പനികൾ താൽപര്യപത്രം സമർപ്പിച്ചു. 9 കമ്പനികളെ യോഗ്യത ഇല്ലാത്തതിനാൽ തള്ളി. വേണ്ടത്ര യോഗ്യത ഇല്ലാതിരുന്നിട്ടും അഞ്ച് കമ്പനികളെ ഉൾപ്പെടുത്തി ടെണ്ടർ വിളിച്ചു. ടെണ്ടർ നടപടിയിൽ പാലിക്കേണ്ട നടപടി ക്രമങ്ങൾ പോലും പാലിക്കാതെ എ ഐ വെയർ, തോട്ട് റിപ്പിള്സ് പ്രൈവറ്റ് ലിമിറ്റഡ്, വി.എസ്.റ്റി മോബിലിറ്റി സോല്യൂഷൻസ് എന്നീ കമ്പനികൾ ഉൾപെടെ എ ഐവെയർ & കൺസോർഷ്യം പാർട്നേഴ്സിന് മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും നിർമ്മിക്കുന്നതിനായി കരാർ നൽകുകയായിരുന്നു. ടെൻഡർ കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് ഈ നടപടി. കമ്പനികളുടെ കൺസോർഷ്യം രൂപീകരിച്ച് 46 ദിവസം മാത്രം പഴക്കമുള്ള എ ഐ വെയർ എന്ന കമ്പനി ടെൻഡർ കരസ്ഥമാക്കി. ടെണ്ടർ ലഭിച്ച് ആറുമാസത്തിനുള്ളിൽ പ്രസ്തുത കമ്പനി ക്ലിയർ ഐ എന്ന അമേരിക്കൻ കമ്പനിയിൽ ലയിക്കുകയായിരുന്നു. അമേരിക്കൻ കമ്പനിയായ ക്ലിയർ ഐ യുടെ ഡയറക്ടർമാരിൽ ഒരാളായ മൈൽസ് എവെർസൻ വിവാദ കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്റെ ഏഷ്യൻ റീജണൽ ഡയറക്ടർ കൂടിയാണ്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഡയറക്ടർമാരിൽ ഒരാളായ ജെയ്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കൺസൾട്ടന്റുമാണെന്നത് കൂട്ടിവായിച്ചാൽ ദുരൂഹത വർധിക്കുന്നുവെന്നും പി ടി തോമസ് ആരോപിച്ചു.

    Read More »
  • Top Stories
    Photo of മലപ്പുറം ജില്ലാ കളക്ടർക്ക്‌ കൊവിഡ്

    മലപ്പുറം ജില്ലാ കളക്ടർക്ക്‌ കൊവിഡ്

    മലപ്പുറം : മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. താൻ നിരീക്ഷണത്തിൽ പോകുകയാണെന്ന് നേരത്തെ കളക്ടർ അറിയിച്ചിരുന്നു. പെരിന്തൽമണ്ണ സബ് കളക്ടർക്കും അസിസ്റ്റന്‍റ് കളക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കളക്ട്രേറ്റിലെ മറ്റ് 21 ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കൊവിഡ് ബാധിച്ചിരുന്നു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എസ്പി ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനും രോഗബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കരിപ്പൂർ വിമാനാപകടം ഉണ്ടായപ്പോൾ ഈ ഉദ്യോഗസ്ഥരെല്ലാവരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തതാണ്. അതിനാൽ തന്നെ കൂടുതൽ ഉദ്യോഗസ്ഥർക്ക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്.

    Read More »
  • Top Stories
    Photo of പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി

    പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി

    ഇടുക്കി : മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ 56 പേരുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഏഴാം ദിവസമാണ് തിരച്ചിൽ തുടങ്ങിയിട്ട്. പുഴയുടെ തീരം കേന്ദ്രീകരിച്ചാണ് പ്രധാനമായും തെരച്ചിൽ. നേരത്തെ പുഴയുടെ തീരങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. കാണാതായ 14 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഓഗസ്റ്റ് ഏഴാം തിയതിയാണ് നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്. ഇന്നലെ സ്ഥലം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചിരുന്നു. പെട്ടിമുടിയിൽ പുനരധിവാസം ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സന്ദർശനത്തിന്  പിന്നാലെ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെട്ടിമുടിയിൽ വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Top Stories
    Photo of കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീംകോടതി

    കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീംകോടതി

    ന്യൂഡൽഹി : ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും മുൻ ചീഫ് ജസ്റ്റിസ്മാരെയും  അവഹേളിച്ചതിനെ തുടർന്നുണ്ടായ കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീംകോടതി. അദ്ദേഹത്തിനെതിരായ ശിക്ഷ സംബന്ധിച്ച വാദം ഓഗസ്റ്റ് 20 ന് നടക്കും. പ്രശാന്ത് ഭൂഷൺ ചെയ്ത രണ്ട് ട്വീറ്റുകളാണ് അദ്ദേഹത്തിനെതിരെ സുപ്രിംകോടതി സ്വമേധയാ കേസെടുക്കാൻ കാരണം. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നാഗ്പുരിൽ ആഢംബര ബൈക്കായ ഹാർലി ഡേവിഡ്സണിൽ ഇരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട്  ‘ജനങ്ങൾക്കു നീതി നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി അടച്ചിട്ട് ചീഫ് ജസ്റ്റിസ്, ബി.ജെ.പി. നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കിൽ ഹെൽമെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നു’ എന്നായിരുന്നു ഒരു ട്വീറ്റ്. സുപ്രീംകോടതിയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും ലക്ഷ്യമിട്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ രണ്ടാമത്തെ ട്വീറ്റ്. ‘അടിയന്തരാവസ്ഥയില്ലാതെതന്നെ കഴിഞ്ഞ ആറുവർഷം ഇന്ത്യയിൽ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാർ തിരിഞ്ഞുനോക്കിയാൽ അതിൽ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാനത്തെ നാലു ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും’ എന്നായിരുന്നു പ്രശാന്ത് ഭൂഷൻ ട്വീറ്റ് ചെയ്യ്തത്. ഈ ട്വീറ്റുകളെ തുടർന്ന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.  സംഭവത്തിൽ പ്രശാന്ത് ഭൂഷൺ ഖേദം പ്രകടിപ്പിച്ചെങ്കിലും കോടതി അത് മുഖവിലയ്‌ക്കെടുത്തില്ല. പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി.ആർ. ഗാവി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ കേസിൽ വിധി പ്രസ്താവിച്ചത്. നീതിനിർവഹണത്തിന് അവമതിപ്പുണ്ടാക്കുന്നതും സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും അന്തസ്സിനെയും അധികാരത്തെയും അപമാനിക്കുന്നതുമാണ് ഭൂഷന്റെ പ്രസ്താവനയെന്ന് പ്രശാന്ത് ഭൂഷണെതിരെ കേസെടുത്ത വേളയിൽ സുപ്രീം കോടതി പരാമർശം നടത്തിയിരുന്നു. എന്നാൽ കോടതിയെ അവഹേശിക്കുന്നതിനല്ല അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ  നിലപാട്.

    Read More »
  • Top Stories
    Photo of ശ്രീനഗറിൽ തീവ്രവാദി ആക്രമണം; രണ്ട് പോലീസുകാർക്ക്‌ വീരമൃത്യു

    ശ്രീനഗറിൽ തീവ്രവാദി ആക്രമണം; രണ്ട് പോലീസുകാർക്ക്‌ വീരമൃത്യു

    ശ്രീനഗർ : ശ്രീനഗറിൽ പൊലീസിന് നേരെ തീവ്രവാദി ആക്രമണം. പോലീസിന്റെ വാഹനവ്യൂഹത്തിന് നേരെ നടന്ന വെടിവയ്പ്പിൽ രണ്ട് പോലീസുകാർ വീരമൃത്യു വരിച്ചു. ശ്രീനഗറിന് സമീപമുള്ള നൗഗാമിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റു. നൗഗാം ബൈപാസിന് സമീപത്തുവെച്ചാണ് ഇവർക്ക് നേരെ തീവ്രവാദികൾ ആക്രമണം നടത്തിയത്. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് കശ്മീരിൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കവേയാണ് ആക്രമണം നടന്നത്. ജനവാസ മേഖലയിൽ വച്ച് തീവ്രവാദികൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ജനവാസ മേഖലയായതിനാൽ പോലീസുകാർക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാനും കഴിഞ്ഞില്ല. സംഭവത്തെ തുടർന്ന് പ്രദേശത്തേക്കുള്ള ഗതാഗതം നിരോധിച്ചു.  തീവ്രവാദികൾക്കായി പരിശോധന തുടങ്ങി.

    Read More »
  • News
    Photo of ഉത്ര വധക്കേസിൽ ഇന്ന് കുറ്റ പത്രം സമർപ്പിക്കും

    ഉത്ര വധക്കേസിൽ ഇന്ന് കുറ്റ പത്രം സമർപ്പിക്കും

    കൊല്ലം : അഞ്ചൽ ഉത്ര വധക്കേസിൽ ഇന്ന് കുറ്റ പത്രം സമർപ്പിക്കും. ഇന്നലെ സമർപ്പിക്കാനിരുന്ന കുറ്റപത്രം ഡിജിപിയുടെ അന്തിമ അനുമതി ലഭിക്കാഞ്ഞതിനാലാണ് ഇന്നത്തേക്ക് മാറ്റിയത്. ആയിരത്തിലധികം പേജുള്ള  വധക്കേസിന്റെ കുറ്റപത്രമാണ് ആദ്യം സമർപ്പിക്കുന്നത്. രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായി സുരേഷിനെ കോടതി മാപ്പ് സാക്ഷിയാക്കിയതിനാൽ വധക്കേസിൽ സൂരജ് മാത്രമാണ് പ്രതി. പാമ്പ് പിടുത്തക്കാരൻ സുരേഷിനെ പ്രതിയാക്കി വനം വകുപ്പ് എടുത്ത ഒരു കേസിന്റെ കുറ്റപത്രം സമർപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് തൊണ്ണൂറ് ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കുന്നതുകൊണ്ട് ഇവർക്ക് സ്വഭാവിക ജാമ്യം കിട്ടില്ല. മാപ്പ് സാക്ഷിയായതിനാൽ സുരേഷിന് വധക്കേസിൽ ജാമ്യം കിട്ടുമെങ്കിലും ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല. അഞ്ചൽ ഏറം സ്വദേശിയായ ഉത്ര മെയ് മാസം ഏഴാം തീയതിയാണ് മരിച്ചത്. കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ തെരച്ചിലിൽ മുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മാർച്ച് മാസത്തിൽ ഭർത്താവിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ വച്ചും യുവതിക്ക് പാമ്പുകടിയേറ്റിരുന്നു. ഇതും ദുരൂഹത വർധിപ്പിച്ചു. അഞ്ചൽ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ദിവസങ്ങൾക്കുള്ളിൽ ഉത്രയുടെ ഭർത്താവ് സൂരജിനെയും ഇയാൾക്ക് പാമ്പിനെ വിറ്റ സുരേഷിനെയും സൂരജിന്റെ അച്ഛൻ സുരേന്ദ്രനെയും അറസ്റ്റ് ചെയ്തു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് കോവിഡ് ബാധിച്ച് കാസർകോട് സ്വദേശി മരിച്ചു

    സംസ്ഥാനത്ത് കോവിഡ് ബാധിച്ച് കാസർകോട് സ്വദേശി മരിച്ചു

    കാസർകോട് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്യ്തു.  കാസർകോട് ഓർക്കാട് സ്വദേശിയായ അസ്മ(38)യുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. അർബുദ രോഗി കൂടിയായിരുന്ന അസ്മ, കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അസ്മയുടെ ഭർത്താവും കോവിഡ് രോഗബാധിതനാണ്.

    Read More »
Back to top button