Month: August 2020

  • Top Stories
    Photo of ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു

    ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു

    ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21,068,957 ആയി ഉയര്‍ന്നു. മരണസംഖ്യ 752,721 ആയി. ഒരു കോടി 38 ലക്ഷം പേര്‍ രോഗമുക്തി നേടി.അമേരിക്കയില്‍ അരലക്ഷത്തോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,414,600 ആയി. അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച്‌ 170,373 പേരാണ് മരിച്ചത്. 2,836,523 പേര്‍ സുഖം പ്രാപിച്ചു. ബ്രസീലില്‍ കഴിഞ്ഞ ദിവസം അരലക്ഷത്തില്‍ കൂടുതലാളുകള്‍ക്കൊണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,229,621 ആയി. 105,564 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. 2,356,640 പേര്‍ രോഗമുക്തി നേടി. ഇന്ത്യയിലും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം അറുപത്തിയാറായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 24 ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 56,383 പേര്‍ രോഗമുക്തി നേടി. ആകെ മരണം 47,033 ആയി ഉയര്‍ന്നു.

    Read More »
  • News
    Photo of കരിപ്പൂർ വിമാനദുരന്തം അന്വേഷിയ്ക്കാൻ അഞ്ചംഗ സംഘം

    കരിപ്പൂർ വിമാനദുരന്തം അന്വേഷിയ്ക്കാൻ അഞ്ചംഗ സംഘം

    ന്യൂഡൽഹി : കരിപ്പൂർ വിമാനദുരന്തം അന്വേഷിയ്ക്കാൻ അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തി.  ക്യാപ്റ്റൻ എസ്.എസ്. ഛഹാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.അഞ്ചുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നിർദേശം നൽകി. അപകടത്തിലേക്കു നയിച്ച കാരണങ്ങളും സാഹചര്യവും കണ്ടെത്തണമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ആവശ്യപ്പെട്ടു. വിമാന ഓപ്പറേഷൻസ് വിഭാഗം വിദഗ്ധൻ വേദ് പ്രകാശ്, സീനിയർ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയർ മുകുൾ ഭരദ്വാജ്, ഏവിയേഷൻ മെഡിസിൻ വിദഗ്ധൻ ഗ്രൂപ്പ് ക്യാപ്റ്റൻ വൈ.എസ്. ദഹിയ, എയർക്രാഫ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജസ്ബീർ സിങ് ലർഗ എന്നിവരും അന്വേഷണ സംഘത്തിലുണ്ടാവും.

    Read More »
  • News
    Photo of ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ

    ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ

    കാസര്‍ഗോഡ് : വെള്ളരിക്കുണ്ട് ബളാൽ അരിങ്കല്ലില്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാനെന്ന് സഹോദരന്‍ ആല്‍ബിന്‍ പൊലീസിനോട് പറഞ്ഞു. മാതാപിതാക്കളെയുൾപ്പെടെ  കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഐസ്ക്രീമിൽ വിഷം കലർത്തിയതെന്നും ആൽബിൻ പോലീസിനോട് പറഞ്ഞു. ഐസ്ക്രീം കഴിച്ച് അവശനിലയിലായ ഇവരുടെ പിതാവ് ബെന്നി ഇപ്പോഴും ആശുപത്രിയിലാണ്. സഹോദരന്‍ ആല്‍ബിന്‍ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ അഞ്ചിനാണ് ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നി-ബെസി ദമ്പതികളുടെ മകള്‍ ആന്‍മരിയ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് മരിച്ചെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ മരണശേഷം നടത്തിയ പരിശോധയില്‍ ശരീരത്തില്‍ എലിവിഷത്തിന്റ അംശം കണ്ടെത്തി. ഇതിനു പിന്നാലെ പിതാവ് ബെന്നിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് കുട്ടിയുടെ മരണത്തില്‍ സംശയം ജനിച്ചത്. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പ്രതി ശ്രമിച്ചത്. ചോദ്യം ചെയ്യലില്‍ ആല്‍ബിന്‍ കുറ്റംസമ്മതിച്ചു. സ്വത്തായ 4 ഏക്കര്‍ കൃഷിയിടം സ്വന്തമാക്കി നാടുവിടാനായിരുന്നു പദ്ധതി. തന്റെ ജീവിത രീതിയോട് മാതാപിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതും കൊലപാതകത്തിലേക്ക് നയിച്ചു. സംഭവത്തിന് ഒരാഴ്ച മുന്‍പ് വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറിയില്‍ എലിവിഷം കലര്‍ത്തി കൊല്ലാൻ ശ്രമിച്ചങ്കിലും വിഷാംശം കുറവായതിനാല്‍ ആദ്യശ്രമം പരാജയപ്പെട്ടു. പിന്നീട് ജൂലൈ 29 ന് വീണ്ടും എലിവിഷം വാങ്ങി പിറ്റേ ദിവസം. ആൻമേരിയും ആൽബിനും ചേർന്ന് വീട്ടിൽ ഐസ്ക്രീമുണ്ടാക്കി. രണ്ട് പാത്രങ്ങളിലായാണ് ഐസ്ക്രീം ഉണ്ടാക്കിയിരുന്നത്. ഇതിന്റെ ചിത്രങ്ങൾ ഇരുവരും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തു. വലിയ പാത്രത്തിലെ ഐസ്ക്രീം ഫ്രീസറിൽവെച്ച് തണുപ്പിച്ച് എല്ലാവരും കഴിച്ചു. 31-ാം തീയതിയാണ് ആൽബിൻ ചെറിയ പാത്രത്തിലെ ഐസ്ക്രീമിൽ വിഷം കലർത്തിയത്. പാക്കറ്റിലെ പകുതിയിലേറെ വിഷവും ചെറിയ പാത്രത്തിൽ കലർത്തി. തൊട്ടുപിന്നാലെ ആൻമേരി ചെറിയ പാത്രത്തിലെ ഐസ്ക്രീം ഫ്രീസറിലേക്ക് മാറ്റി. അന്നേദിവസം തന്നെ ആൻമേരിയും ബെന്നിയും ആ ഐസ്ക്രീം കഴിച്ചു. അമ്മ ജെസി വളരെക്കുറച്ച് മാത്രമാണ് കഴിച്ചത്. ഈ സമയം ആൽബിൻ തന്ത്രപൂർവം ഐസ്ക്രീം വേണ്ടെന്ന് പറഞ്ഞ് മാറിന്നു. എന്നാൽ തന്റെ കൺമുന്നിൽ സഹോദരിയും പിതാവും വിഷം കലർന്ന ഐസ്ക്രീം കഴിക്കുന്നത് ആൽബിൻ നോക്കിനിൽക്കുകയായിരുന്നു. ഒന്നാം തീയതി രാവിലെയാണ് ആൻമേരിയുടെ ആരോഗ്യനില മോശമായത്. ഛർദിയും…

    Read More »
  • Top Stories
    Photo of മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ്

    മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ്

    മലപ്പുറം : മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.  തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കളക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടിവരും.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് പ്രതിദിനം ഇരുപതിനായിരം വരെ കോവിഡ് രോഗികൾ ഉണ്ടാകാൻ സാധ്യത: കെ.കെ ശൈലജ

    സംസ്ഥാനത്ത് പ്രതിദിനം ഇരുപതിനായിരം വരെ കോവിഡ് രോഗികൾ ഉണ്ടാകാൻ സാധ്യത: കെ.കെ ശൈലജ

    തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ രോഗികളുണ്ടാകാൻ വരെ സാധ്യതയുണ്ടെന്നും രോഗികളുടെ എണ്ണം വർധിക്കുമ്പോൾ മരണനിരക്ക് കൂടാൻ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി.  എല്ലാവരും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള സുരക്ഷാ മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചാൽ മാത്രമേ സംസ്ഥാനത്ത് രോഗവ്യാപനം തടയാൻ സാധിക്കൂ എന്ന് മന്ത്രി നിർദേശിച്ചു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് 16 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി

    സംസ്ഥാനത്ത് 16 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി

    തിരുവനന്തപുരം : സംസ്ഥാനത്ത് 16 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി. പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (കൺടെയ്ൻമെന്റ് സോൺ വാർഡ് 2, 3), തേങ്കുറിശി (3), പുതുക്കോട് (1), അകത്തേത്തറ (9), വടവന്നൂർ (13), കാവശേരി (5), തൃശൂർ ജില്ലയിലെ കൊറട്ടി (1, 9), പനച്ചേരി (6 (സബ് വാർഡ്), 7, 8), ചാലക്കുട്ടി (19), എറണാകുളം ജില്ലയിലെ കടമക്കുടി (സബ് വാർഡ് 6), വാളകം (സബ് വാർഡ് 1), മലപ്പുറം ജില്ലയിലെ ചാലിയാർ (1, 5, 11, 12, 13), ഒതുക്കുങ്ങൽ (3, 4, 5, 6, 12, 13, 14, 15, 16, 17, 18, 19), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സൗത്ത് (2), കോഴിക്കോട് ജില്ലയിലെ ബാലുശേരി (4 ,11), കൊല്ലം ജില്ലയിലെ വെളിയം (19) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്ത 98 രോഗികൾ. വിദേശത്തുനിന്ന് 60 പേര്‍ക്കും,  മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 100  പേർക്കും,  ഹെല്‍ത്ത് വര്‍ക്കര്‍മാരായ15 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

    Read More »
  • Top Stories
    Photo of കാസർകോട്ടെ പെൺകുട്ടിയുടെ മരണം കൊലപാതകം;കൊന്നത് സഹോദരൻ

    കാസർകോട്ടെ പെൺകുട്ടിയുടെ മരണം കൊലപാതകം;കൊന്നത് സഹോദരൻ

    കാസർകോട് : വെള്ളരിക്കുണ്ട് ബളാൽ അരീങ്കലിലെ ആൻമേരി(16)യുടെ മരണം കൊലപാതകം. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻ ആൽബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.  വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ വിഷം കലർത്തിയായിരുന്നു കൊലപാതകം. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഐസ്ക്രീമിൽ വിഷം കലർത്തിയതെന്ന് ആൽബിൻ പോലീസിനോട് പറഞ്ഞു. ഐസ്ക്രീം കഴിച്ച് അവശനിലയിലായ ഇവരുടെ പിതാവ് ബെന്നി ഇപ്പോഴും ആശുപത്രിയിലാണ്. ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം ആറോടെയാണ് ബളാൽ അരീങ്കലിലെ ബെന്നിയുടെ മകൾ ആൻമേരി ചെറുപുഴയിലെ ആശുപത്രിയിൽ മരിച്ചത്. സംഭവത്തിന് ഒരാഴ്ച മുൻപ് ആൻമേരിയും സഹോദരനും വെള്ളരിക്കുണ്ടിലെ വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയിരുന്നു. അത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആൻ മേരിക്ക് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയിൽ ചികിത്സ തേടി. മഞ്ഞപ്പിത്തബാധയുണ്ടെന്ന സംശയത്തിൽ തൊട്ടടുത്ത ദിവസം ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലെത്തി അവിടെ ചികിത്സ തേടുകയായിരുന്നു. ആൻമേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരൻ ആൽബിൻ എന്നിവരെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിതാവ് ബെന്നിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. പെൺകുട്ടിയുടെ മരണത്തിൽ സംശയമുണർന്നതോടെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ചെറുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പോലീസിന് കൈമാറിയത്. ജോലിക്ക് പോകാത്തതിനും അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലും മാതാപിതാക്കൾ വഴക്ക് പറഞ്ഞതാണ് 22-കാരനായ ആൽബിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. സഹോദരൻ നേരത്തെയും കൊലപാതകശ്രമം നടത്തിയതായി പോലീസ് പറഞ്ഞു. ഐസ്ക്രീം ഉണ്ടാക്കിയതിന്റെ രണ്ട് ദിവസം മുമ്പ് വീട്ടിലുണ്ടാക്കിയ ചിക്കൻ കറിയിലായിരുന്നു ആദ്യം വിഷംകലർത്തിയത്. പിറ്റേദിവസം കഴിക്കാനായി ഫ്രിഡ്ജിൽവെച്ച കറിയിൽ വീട്ടിലുണ്ടായിരുന്ന എലിവിഷം കലർത്തി. രാവിലെ വീട്ടിലെ എല്ലാവരും ചിക്കൻ കറി കൂട്ടി ഭക്ഷണം കഴിച്ചു. സുഖമില്ലെന്ന് പറഞ്ഞ് ആൽബിൻ മാത്രം ഒഴിഞ്ഞുമാറി. വിഷം കലർന്ന ചിക്കൻ കറി കഴിച്ചെങ്കിലും മാതാപിതാക്കൾക്കും സഹോദരിയ്ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായില്ല. തുടർന്ന് മറ്റൊരു ദിവസം ഐസ് ക്രീം ഉണ്ടാക്കി അതിൽ വിഷം കലക്കി മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും നൽകുകയായിരുന്നു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് ), പാലക്കാട് ജില്ലയിലെ പറളി (15, 19), മുതലമട (2), എരിമയൂര്‍ (10, 13), കണ്ണമ്പ്ര (8), ആലത്തൂര്‍ (14), തരൂര്‍ (7), അഗളി (9), മേപ്പാടി (9, 10, 11, 12), മുട്ടില്‍ (3, 16, 17 സബ് വാര്‍ഡ്), തിരുനെല്ലി (സബ് വാര്‍ഡ് 10), വെങ്ങപ്പള്ളി (സബ് വാര്‍ഡ് 1), തിരുവനന്തപുരം ജില്ലയിലെ എളകമന്‍ (6), മണമ്പൂര്‍ (9, 12), ചെമ്മരുതി (12), കോട്ടയം ജില്ലയിലെ കൂരോപ്പട (15), പാമ്പാടി (6, 17), കടുത്തുരുത്തി (3), എറണാകുളം ജില്ലയിലെ കുമ്പളം (16), തിരുവാണിയൂര്‍ (3, 13), മലയാറ്റൂര്‍- നീലേശ്വരം (1), ഇടുക്കി ജില്ലയിലെ ആലക്കോട് (1, 2, 3 സബ് വാര്‍ഡ്), തൊടുപുഴ (21, 22 സബ് വാര്‍ഡ്), ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി (11, 12), കൃഷ്ണപുരം (4), കോഴിക്കോട് ജില്ലയിലെ നെച്ചാട് (2), കാവിലുംപാറ (10), പത്തനംതിട്ട ജില്ലയിലെ പുറമറ്റം (2, 12, 13), അടാട്ട് (4, 11), കൊല്ലം ഇട്ടിവ (1, 2, 21), കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍ ആലപ്പടമ്പ് (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 266 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 261 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 19 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.  മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

    Read More »
Back to top button