Month: August 2020
- Top StoriesAugust 11, 20200 147
സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1417 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 297 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
Read More » - Top StoriesAugust 11, 20200 158
സൗജന്യ ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ
തിരുവനന്തപുരം : സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 11 ഇനം പലവ്യജ്ഞനങ്ങൾ ഉൾപ്പെട്ട കിട്ടാണ് വിതരണം ചെയ്യുന്നത്. 500 രൂപയോളം വിലയുള്ള ഉത്പന്നങ്ങളാവും കിറ്റിൽ ഉണ്ടാവുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പായ്ക്കുചെയ്യുന്ന കിറ്റുകൾ റേഷൻ കടകൾ വഴി വിതരണം ചെയ്യും. സംസ്ഥാനത്തെ 2000-ത്തോളം പായ്ക്കിങ് കേന്ദ്രങ്ങളിൽ ഗുണനിലവാരവും തൂക്കവും പരിശോധിച്ച് ഉറപ്പാക്കി സന്നദ്ധ പ്രവർത്തകർ അടക്കമുള്ളവരുടെ സഹായത്തോടെയാണ് കിറ്റ് തയ്യാറാക്കുന്നത്.
Read More » - Top StoriesAugust 11, 20200 266
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി
ഡൽഹി : തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. രക്തം കട്ടപിടിച്ചത് നീക്കിയ ശേഷം അദ്ദേഹം വെന്റിലേറ്റർ സഹായത്തോടുകൂടി ചികിത്സയിൽ തുടരുന്നു. ശസ്ത്രക്രിയ വിജയമായിരുന്നുവെന്നാണ് ഡോക്ടർമാർ പ്രതികരിച്ചത്. 84 കാരനായ മുൻ രാഷ്ട്രപതിയുടെ ആരോഗ്യനില പരിശോധിക്കാനായി ഡോക്ടർമാരുടെ സംഘം രൂപീകരിച്ചിട്ടുണ്ട്. രാത്രിയോടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കരസേന ആശുപത്രിയിലെത്തി ആരോഗ്യനില വിലയിരുത്തി. ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന പരിശോധനയില്‍ മുന്‍ രാഷ്ട്രപതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച അദ്ദേഹം തന്നെയാണ് ട്വീറ്റ് ചെയ്തത്.
Read More » - Top StoriesAugust 10, 20200 152
കരിപ്പൂര്‍ വിമാനദുരന്തം: 109 പേര്‍ ചികിത്സയിൽ
തിരുവനന്തപുരം : കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പരുക്കേറ്റ 109 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 82 പേര്‍ കോഴിക്കോട്ടും 27 പേര്‍ മലപ്പുറത്തുമാണ് ചികിത്സയിലുള്ളത്. ഇതില്‍ 23 പേര്‍ ഗുരുതരാവസ്ഥയിലാണ്. മൂന്നുപേര്‍ വെന്റിലേറ്ററിലാണ്. 81 പേര്‍ സുഖം പ്രാപിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലാണ് മുഖ്യന്ത്രി ഇക്കാര്യം പറഞ്ഞത്. വിമാനദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് പശ്ചാത്തലത്തില്‍ സ്വയം നിരീക്ഷണത്തിലിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More » - Top StoriesAugust 10, 20200 167
സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), തൊളിക്കോട് (10, 11, 12), നാവായിക്കുളം (11), കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ (23), കടയ്ക്കല്‍ (7, 8, 10), എറണാകുളം ജില്ലയിലെ കോതമംഗലം (5, 12 സബ് വാര്‍ഡ്), ശ്രീമൂലനഗരം (12), തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍ (11), വള്ളത്തോള്‍ നഗര്‍ (13), വയനാട് ജില്ലയിലെ തരിയോട് (8, 9 സബ് വാര്‍ഡുകള്‍), പനമരം (സബ് വാര്‍ഡ് 5), പത്തനംതിട്ട ജില്ലയിലെ അടൂര്‍ മുന്‍സിപ്പാലിറ്റി (19, 20, 21), കോഴിക്കോട് ജില്ലിലെ നരിക്കുനി (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കിഴുവില്ലം (വാര്‍ഡ് 7, 8, 10, 18), പഴയകുന്നുംമ്മേല്‍ (1, 2, 5, 12), കരകുളം (16), ചെമ്മരുതി (12), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (8), നിരണം (3), കൊല്ലം ജില്ലയിലെ തലവൂര്‍ (15, 19, 20), മണ്‍ട്രോത്തുരുത്ത് (9), കോഴിക്കോട് ജില്ലയിലെ വളയം (1, 11, 12, 13, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 531 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Read More » - Top StoriesAugust 10, 20200 153
സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . 956 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതിൽ 114 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 784 പേർ ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസർകോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂർ 63, കൊല്ലം 41, തൃശ്ശൂർ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ആഗസ്റ്റ് 5ന് മരണമടഞ്ഞ എറണാകുളം നായരമ്പലം സ്വദേശിനി ഗ്രേസി ഷൈനി (54), ആഗസ്റ്റ് 7ന് മരണമടഞ്ഞ കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ് (45), കാസര്‍ഗോഡ് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞി (68), വയനാട് കല്‍പ്പറ്റ സ്വദേശി അലവിക്കുട്ടി (65), ആഗസ്റ്റ് 8ന് മരണമടഞ്ഞ മലപ്പുറം പള്ളിക്കല്‍ സ്വദേശിനി നഫീസ (52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബേക്കര്‍ (64), തിരുവന്തപുരം കാട്ടാക്കട സ്വദേശിനി ജമ (50), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 115 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം ജില്ലയിലെ 219 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 178 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 118 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 100 പേര്‍ക്കും, എറണാകുളം ജില്ലയിലെ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 52 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളിലെ 33 പേര്‍ക്ക് വീതവും, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള…
Read More » - Top StoriesAugust 10, 20200 162
മുന്‍ രാഷ്ട്രപതിയ്ക്ക് കോവിഡ്
ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രണബ് മുഖര്‍ജി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സമ്പllര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും, കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും പ്രണബ് മുഖര്‍ജി അഭ്യര്‍ത്ഥിച്ചു. On a visit to the hospital for a separate procedure, I have tested positive for COVID19 today. I request the people who came in contact with me in the last week, to please self isolate and get tested for COVID-19. #CitizenMukherjee — Pranab Mukherjee (@CitiznMukherjee) August 10, 2020
Read More » - Top StoriesAugust 10, 20200 146
എറണാകുളത്ത് ഒരു കൊവിഡ് രോഗി കൂടി മരിച്ചു
എറണാകുളം : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലുവ കടുങ്ങല്ലൂർ സ്വദേശി ലീലാമണിയമ്മ (71) ആണ് മരിച്ചത്. കൊവിഡ് പൊസിറ്റീവായി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ലീലാമണിയമ്മ. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം, കടുത്ത ശ്വാസകോശ രോഗങ്ങൾ എന്നിവയും ലീലാമണിയമ്മയ്ക്ക് ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ ചികിത്സയിലിരിക്കെ രാവിലെ 9.10 നാണ് മരിച്ചത്.
Read More » - Top StoriesAugust 10, 20200 162
സ്വർണ്ണക്കടത്ത് കേസ്: സ്വപ്‌നയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി തള്ളി. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. സ്വപ്ന സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. കേസിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. സ്വപ്ന സ്വർണ്ണക്കടത്തിൽ പങ്കാളിയായതിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തീവ്രവാദ പ്രവർത്തനത്തിൽ സ്വർണക്കടത്തും പെടും. കാർഗോ വിട്ടുകിട്ടാൻ സ്വപ്ന ഇടപെട്ടുവെന്നും യുഎപിഎ ചുമത്താനുള്ള തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും ശക്തമായി എതിർത്തു. നേരത്തെ ജാമ്യാപേക്ഷ പരിഗണിക്കവേ സ്വർണക്കടത്ത് കേസിൽ യുഎപിഎ എങ്ങനെ നിലനിൽക്കുമെന്ന് എൻഐഎയോട് കോടതി ചോദിച്ചിരുന്നു. ഇതേതുടർന്ന് അന്വേഷണ വിവരങ്ങൾ അടങ്ങിയ കേസ് ഡയറി എൻഐഎ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു.അതേസമയം കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നാണ് സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചത്.
Read More » - Top StoriesAugust 10, 20200 151
പെട്ടിമുടി ദുരന്തം: മരണം 45 ആയി
മൂന്നാർ : പെട്ടിമുടിയിൽ ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്‌സിന്റെ സ്‌പെഷ്യൽ ടീമാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 45 ആയി. പത്തോളം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വലിയ പാറകല്ലുകൾ നീക്കം ചെയ്ത് 1015 അടി താഴ്ചയിൽ മണ്ണ് നീക്കം ചെയ്താണ് തെരച്ചിൽ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്‌നിശമന രക്ഷാ സേന, പൊലീസ്, റവന്യൂ, വനം വകുപ്പുകൾ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തെരച്ചിലിന് പൊലീസ് നായക്കളായ ഡോണയും മായയും പെട്ടിമുടിയിലെത്തിയിട്ടുണ്ട്. മണ്ണിനടിയിൽ മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞ നായകൾ നൽകുന്ന സൂചനകളിലൂടെയാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.
Read More »