Month: August 2020
- Politics
കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി കെ.പി.സി.സി പ്രസിഡന്റ്
തിരുവനന്തപുരം : കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് കത്തയച്ച ശശി തരൂരിനെ പ്രതികൂലിച്ചും അനുകൂലിച്ചും കേരള നേതാക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് സംഘടനാപരമായ കാര്യങ്ങളിൽ കെപിസിസി പ്രസി പരസ്യപ്രസ്താവന വിലക്കിയത്. ഹൈക്കമാൻഡിന് കത്തയച്ച സംഭവത്തിൽകൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള കേരള നേതാക്കൾ ശശി തരൂരിനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തുവന്നു. ഇതിനെ എതിർത്തും അനുകൂലിച്ചും സമൂഹ്യമാധ്യമങ്ങളിലൂടെയും തുടർ പ്രതികരണങ്ങളുണ്ടായി. പി.ടി തോമസ് ഉൾപ്പെടെയുള്ള ചിലർ തരൂരിനെ അനുകൂലിച്ചും രംഗത്തെത്തി. തരൂരിനെതിരെയുള്ള കൊടിക്കുന്നിൽ സുരേഷിന്റെ ‘ഗസ്റ്റ് ആർടിസ്റ്റ്’ പ്രയോഗത്തെ തന്ത്രപരമായി അനുകൂലിച്ച മുല്ലപ്പള്ളി, തരൂരിന് യുവനേതാക്കളിൽ നിന്നുൾപ്പെടെയുള്ള പിന്തുണ പരസ്യമായ പശ്ചാത്തലത്തിലാണ് പാർട്ടിയെ ദോഷകരമായി ബാധിക്കുന്ന ഒരു പരസ്യപ്രസ്താവനകളും ഉണ്ടാകരുതെന്ന നിർദേശം നൽകിയിരിക്കുന്നത്.
Read More » - News
ജോസ്.കെ. മാണി യുഡിഎഫിൽ നിന്ന് പുറത്തേക്ക്
തിരുവനന്തപുരം : കേരളാ കോൺഗ്രസ് ജോസ്.കെ. മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കും. സെപ്റ്റംബർ മൂന്നിന് നടക്കുന്ന യുഡിഎഫ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നിലവിൽ മുന്നണിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്ന ജോസ്.കെ.മാണി വിഭാഗത്തിന് ഇനി ഒരു ചർച്ചയ്ക്കുള്ള അവസരം മുന്നണി മുൻകൈയെടുത്ത് നടത്തണ്ട എന്നാണ് ഘടക കക്ഷികളുടെ പൊതു തീരുമാനം. അതേസമയം ജോസ്.കെ. മാണി വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായമറിയാൻ വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനോട് ലീഗിന് എതിർപ്പില്ലെന്നാണ് വിവരം. മറ്റ് ഘടകകക്ഷികളും മുന്നണിയിലെ പൊതുനിലപാടിനൊപ്പമാണ്. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ മുന്നണിക്കുള്ളിലെ തമ്മിലടികൾ ഒഴിവാക്കണമെന്നതാണ് ഘടകകക്ഷികളുടെ പൊതുവികാരം.
Read More »