Month: August 2020

  • Top Stories
    Photo of സാത്താൻകുളം കസ്റ്റഡി മരണക്കേസിലെ പ്രതിയായ എസ്‌ഐ കോവിഡ് ബാധിച്ചു മരിച്ചു

    സാത്താൻകുളം കസ്റ്റഡി മരണക്കേസിലെ പ്രതിയായ എസ്‌ഐ കോവിഡ് ബാധിച്ചു മരിച്ചു

    ചെന്നൈ : തൂത്തുക്കുടി സാത്താൻകുളത്ത് അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയായ സബ് ഇൻസ്‌പെക്ടർ കോവിഡ് ബാധിച്ചു മരിച്ചു. സ്പെഷൽ സബ് ഇൻസ്പെക്ടർ പോൾദുരൈ(56) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചയോടെ ആയിരുന്നു മരണം. മധുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പോൾദുരൈ. പി. ജയരാജ്, മകൻ പി. ബെന്നിക്സ് എന്നിവരുടെ കസ്റ്റഡി മരണ കേസിൽ പോൾദുരൈ ഉൾപ്പെടെയുള്ള പോലീസുകാർ അറസ്റ്റിലായിരുന്നു. ജൂലൈ 24നാണ് പോൾദുരൈയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മധുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗവും പ്രമേഹവും ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നു പോൾദുരൈയ്ക്ക്.

    Read More »
  • Top Stories
    Photo of മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു

    മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു

    ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. 136.35 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കും. ജലനിരപ്പ് 136 അടിയിലെത്തിയാൽ ഡാം തുറന്നുവിടണമെന്നാണ് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ജാഗ്രതാനിർദേശം ലഭിക്കുന്ന മുറയ്ക്ക് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കും. 500 കുടുംബങ്ങളിലെ 1700 ഓളം ആളുകളെയാണ് മാറ്റുക. വണ്ടിപ്പെരിയാർ, വള്ളക്കടവ് മുതൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുക.

    Read More »
  • Top Stories
    Photo of മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച്‌ പ്രധാനമന്ത്രി

    മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച്‌ പ്രധാനമന്ത്രി

    ന്യൂഡല്‍ഹി : മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മഴക്കെടുതി രൂക്ഷമായ കേരളമുള്‍പ്പെടെയുള്ള ആറു സംസ്ഥാനങ്ങളുടെ യോഗമാണ് ഇന്ന് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തത്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി,ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന് ശേഷമായിരിക്കും നഷ്ട പരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം :  സംസ്ഥാനത്ത് തിങ്കളാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

    Read More »
  • Top Stories
    Photo of കൊല്ലം ജില്ലയിൽ ഇന്ന് 106 പേർക്ക് കോവിഡ്

    കൊല്ലം ജില്ലയിൽ ഇന്ന് 106 പേർക്ക് കോവിഡ്

    കൊല്ലം : ജില്ലയിൽ ഇന്ന് 106 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 10 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 88 പേർക്കും  രോഗം സ്ഥിരീകരിച്ചു. കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 3 ആരോഗ്യ പ്രവർത്തകർക്കും കരവാളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരാൾക്കും  കൊല്ലം ജില്ലാ ജയിലിലെ രണ്ട് ഉദ്യോഗസ്ഥർക്കും 50 ജയിൽ അന്തേവാസികൾക്കും  ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ജില്ലയിൽ ഇന്ന് 43 പേർ  രോഗമുക്തി നേടി.  വിദേശത്ത് നിന്നും എത്തിയവർ 1. കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര കോയിവയൽ സ്വദേശി 25 യു.എ.ഇ യിൽ നിന്നുമെത്തി 2. പൂയപ്പളി തച്ചകോട് സ്വദേശി 31 സൗദിഅറേബ്യയിൽ നിന്നുമെത്തി 3. കൊല്ലം കോർപ്പറേഷൻ കൊച്ചുതോപ്പിൽ  സ്വദേശി 36 സൗദിഅറേബ്യയിൽ നിന്നുമെത്തി 4. കൊല്ലം കോർപ്പറേഷൻ മുക്കാട് ഫാത്തിമ ഐലന്റ് സ്വദേശി 31 യു.എ.ഇ യിൽ നിന്നുമെത്തി 5. സുപ്പീരിയർ നഗർ സ്വദേശി 51 യു.എ.ഇ യിൽ നിന്നുമെത്തി 6. പിറവന്തൂർ വെട്ടിത്തിട്ട അലിമൂക്ക് സ്വദേശി 27 ബഹറിനിൽ നിന്നുമെത്തി 7. പുനലൂർ കുനംകുഴി സ്വദേശി  48 ബ്രസിലിൽ നിന്നുമെത്തി  8. കരവാളൂർ വെഞ്ചേമ്പ് സ്വദേശി 35 സൗദിഅറേബ്യയിൽ നിന്നുമെത്തി 9. തൊടിയൂർ വേങ്ങര സ്വദേശി 27 ഒമാനിൽ നിന്നുമെത്തി 10. അഞ്ചൽ പനയംചേരി സ്വദേശി 29 സൗദിഅറേബ്യയിൽ നിന്നുമെത്തി ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ 11. പന്മന ആക്കൽ സ്വദേശി 30 മുംബയിൽ  നിന്നുമെത്തി  12. ഇടക്കുളങ്ങര സ്വദേശി 43 ജമ്മു കാശ്മിരിൽ നിന്നുമെത്തി  13. പുനലൂർ പത്തേക്കർ സ്വദേശിനി 22 തമിഴ് നാട്ടിൽ നിന്നുമെത്തി  14. പുനലൂർ പത്തേക്കർ സ്വദേശിനി 48 തമിഴ് നാട്ടിൽ നിന്നുമെത്തി.  ആരോഗ്യ പ്രവർത്തകർ  15. കരവാളൂർ മാത്ര നെടുമല സ്വദേശിനി 37 കരവാളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തക 16. കൊല്ലം കോർപ്പറേഷൻ  കല്ലുംതാഴം സ്വദേശിനി 91 കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ്  ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക 17. മൺട്രോത്തുരുത്ത് ഇടപ്പാരം സൗത്ത് സ്വദേശിനി 59 കൊല്ലം…

    Read More »
  • Top Stories
    Photo of കൊല്ലം ജില്ലയില്‍ കനത്ത മഴ; മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു

    കൊല്ലം ജില്ലയില്‍ കനത്ത മഴ; മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു

    കൊല്ലം : കൊല്ലം ജില്ലയില്‍ കനത്ത മഴ തുടരുന്നു.ഇത്തിക്കരയാര്‍,അച്ചന്‍കോവിലാര്‍, പളളിക്കലാര്‍ എന്നിവ കര കവിഞ്ഞ് ഒഴുകുകയാണ്. പുഴയുടെ തീരത്ത് വീടുകളില്‍ വെള്ളം കയറി. ഇത്തിക്കരയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ആദിച്ചനല്ലൂര്‍ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ആലപ്പാട് മുതല്‍ ഇരവിപുരം വരെയുള്ള തീരമേഖലയില്‍ കടലാക്രമണം രൂക്ഷമാണ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മുകളിലേക്ക് പതിച്ച് നിരവധി വീടുകള്‍ തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍, പാടശേഖരങ്ങള്‍ എന്നിവിടങ്ങള്‍ മുങ്ങിത്തുടങ്ങി. പള്ളിക്കലാര്‍ കരകവിഞ്ഞ് ശൂരനാട് വടക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. കല്ലടയാറിന് പുറമെ തോടുകളും, താഴ്ന്ന പ്രദേശങ്ങളിലും മഴ വെളളം കയറി. ജില്ലയിലെ വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. പട്ടത്താനം വിമലഹൃദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൈലക്കാട് പഞ്ചായത്ത് യുപി സ്‌കൂള്‍, ഇരവിപുരം സെയ്ന്റ് ജോര്‍ജ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിച്ചു. മൂന്നു ക്യാമ്പുകളിലായി 26 കുടുംബങ്ങളെ പ്രവേശിപ്പിച്ചു.

    Read More »
  • Top Stories
    Photo of കോട്ടയത്ത് ഇന്ന് 139 പേര്‍ക്ക് കൊവിഡ്

    കോട്ടയത്ത് ഇന്ന് 139 പേര്‍ക്ക് കൊവിഡ്

    കോട്ടയം : ജില്ലയില്‍ ഇന്ന് 139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 110 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 29പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. കൊവിഡ് ബാധിതരായവരില്‍ 15 പേരും ഏറ്റുമാനൂര്‍ സ്വദേശികളാണ്. അതിരമ്പുഴയില്‍ സമ്പര്‍ക്കം മുഖേന 15 പേര്‍ക്ക് രോഗം ബാധിച്ചു. അതേസമയം, ജില്ലയില്‍ 56 പേര്‍ രോഗമുക്തരായി. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 489 ആയി. ഇതുവരെ ആകെ 1653 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1161 പേര്‍ രോഗമുക്തരായി. ഇന്ന് 858 പരിശോധനാ ഫലങ്ങളാണ് വന്നത്. പുതിയതായി 527 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍ അതിരമ്പുഴ മാന്നാനം സ്വദേശി(15) അതിരമ്പുഴ മാന്നാനം സ്വദേശിയായ ആണ്‍കുട്ടി (9) അതിരമ്പുഴ സ്വദേശിനി (60) അതിരമ്പുഴ സ്വദേശിനി (51) അതിരമ്പുഴ ചീപ്പുങ്കല്‍ സ്വദേശി (44) അതിരമ്പുഴ സ്വദേശിനി (49) അതിരമ്പുഴ സ്വദേശിയായ പെണ്‍കുട്ടി (13) അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി (4) അതിരമ്പുഴ സ്വദേശി (53) അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി (14) അതിരമ്പുഴ സ്വദേശിനി (24) അതിരമ്പുഴ സ്വദേശിനി (36) അതിരമ്പുഴ സ്വദേശി(50) അതിരമ്പുഴ സ്വദേശിനി (49) അതിരമ്പുഴ സ്വദേശി (54) എരുമേലി സ്വദേശി (20) എരുമേലി സ്വദേശി (22) എരുമേലി സ്വദേശി (50) എരുമേലി സ്വദേശി (19) എരുമേലി സ്വദേശിയായ പെണ്‍കുട്ടി(10) എരുമേലി സ്വദേശിനി (72) ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(44) ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശി(26) ഏറ്റുമാനൂര്‍ സ്വദേശിനി (14) ഏറ്റുമാനൂര്‍ സ്വദേശിനി (15) ഏറ്റുമാനൂര്‍ സ്വദേശി (22) ഏറ്റുമാനൂര്‍ സ്വദേശിനി(36) ഏറ്റുമാനൂര്‍ സ്വദേശി (16) ഏറ്റുമാനൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി (10) ഏറ്റുമാനൂര്‍ സ്വദേശിനി(60) ഏറ്റുമാനൂര്‍ സ്വദേശി(52) ഏറ്റുമാനൂര്‍ സ്വദേശിനി(48) ഏറ്റുമാനൂര്‍ സ്വദേശി(46) ഏറ്റുമാനൂര്‍ സ്വദേശിനി(11) ഏറ്റുമാനൂര്‍ സ്വദേശി(17) ഏറ്റുമാനൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി(1) ഏറ്റുമാനൂര്‍ സ്വദേശിനി(28) ഏറ്റുമാനൂര്‍ സ്വദേശിനി(53) ഏറ്റുമാനൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി (7) ഏറ്റുമാനൂര്‍ സ്വദേശിയായ ആണ്‍കുട്ടി(14) ഏറ്റുമാനൂര്‍ സ്വദേശിനി(29) ഏറ്റുമാനൂര്‍ സ്വദേശിനി(19) ഏറ്റുമാനൂര്‍ സ്വദേശി (24) ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശി(51) ഏറ്റുമാനൂര്‍ സ്വദേശി(70) ഏറ്റുമാനൂര്‍ സ്വദേശിയായ ആണ്‍കുട്ടി (13) ഏറ്റുമാനൂര്‍…

    Read More »
  • Top Stories
    Photo of കര്‍ണാടക ആരോഗ്യ മന്ത്രിയ്ക്ക് കൊവിഡ്

    കര്‍ണാടക ആരോഗ്യ മന്ത്രിയ്ക്ക് കൊവിഡ്

    ബംഗളുരു : കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി ബി ശ്രീരാമലുവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോവണമെന്ന് ബി ശ്രീരാമലു ആവശ്യപ്പെട്ടു. ഇതോടെ കര്‍ണാടക മന്ത്രിസഭയില്‍ കൊവിഡ് സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം അഞ്ചായി. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, വനം മന്ത്രി ആനന്ദ് സിംഗ്, ടൂറിസം മന്ത്രി സി ടി രവി, ബിസി പാട്ടീല്‍ എന്നിവര്‍ക്കാണ് മുന്‍പ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. യെദ്യയൂരപ്പയും സിദ്ധരാമയ്യയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

    Read More »
  • Top Stories
    Photo of മലപ്പുറത്ത് ഇന്ന് 170 പേർക്ക്‌ കോവിഡ്

    മലപ്പുറത്ത് ഇന്ന് 170 പേർക്ക്‌ കോവിഡ്

    മലപ്പുറം : മലപ്പുറത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 170 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഒരു എയര്‍ ഇന്ത്യ ജീവനക്കാരിക്കും ഉള്‍പ്പെടെ 147 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൊവിഡ് ബാധിച്ച ഒരാൾ ജില്ലയിൽ ഇന്ന് മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി ഖാദര്‍ കുട്ടിയാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പതിനെട്ടായി. സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച 147 പേരിൽ 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരുമാണ്. 109 പേരാണ് ഇന്ന് രോഗമുക്തരായത്. മലപ്പുറം ജില്ലയിലെ നിറമരുതൂര്‍ (16, 17), കോട്ടക്കല്‍ മുന്‍സിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും ഹോട്ട് സ്‌പോട്ടുകളാക്കി. കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി, പള്ളിക്കല്‍ പുളിക്കല്‍ എന്നിവടങ്ങളിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയിൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക്‌ കൂടി  കോവിഡ്-19 സ്ഥിരീകരിച്ചു.  1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 12,347 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,836 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,49,357 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1278 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്നും ആയിരത്തിലേറെ സമ്പർക്ക രോഗികൾ

    സംസ്ഥാനത്ത് ഇന്നും ആയിരത്തിലേറെ സമ്പർക്ക രോഗികൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരത്തിന് മുകളിൽ രേഖപ്പെടുത്തി. 1026 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  ഏറ്റവും കൂടുതൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച രോഗികൾ ഉള്ളത് തിരുവനന്തപുരത്താണ്. 281 പേര്‍ക്കാണ് തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് പകർന്നത്. മലപ്പുറം ജില്ലയിലെ 145 പേര്‍ക്കും, കോട്ടയം ജില്ലയിലെ 115 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 99 പേര്‍ക്കും, കൊല്ലം ജില്ലയിലെ 88 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 56 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 49 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയിലെ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 28 പേര്‍ക്കും, വയനാട് ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 17 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 13 പേർക്കുമാണ് മറ്റ് ജില്ലകളിൽ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക്‌ കൂടി  കോവിഡ്-19 സ്ഥിരീകരിച്ചു.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 12,347 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,836 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,49,357 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1278 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    Read More »
Back to top button