Month: August 2020

  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), മുളവുകാട് (1, 15), കുഴുപ്പിള്ളി (6, 11), ഐകരനാട് (1), മുഴവന്നൂര്‍ (3, 4 , 8), പുലിപ്പാറ (സബ് വാര്‍ഡ് 18), അയ്യംപുഴ (9), പാറക്കടവ് (സബ് വാര്‍ഡ് 5), പാലക്കാട് ജില്ലയിലെ കിഴക്കാഞ്ചേരി (15), തൃത്താല (6), മാതൂര്‍ (15), കണ്ണാടി (10), തച്ചനാട്ടുകര (6), കോട്ടായി (3), നെന്മാറ (19), എരുത്തേമ്പതി (13), തൃശൂര്‍ ജില്ലയിലെ വരന്തറപ്പള്ളി (22), മതിലകം (10), പറളം (1, 8, 9, 12), പരിയാരം (4, 5), ചേലക്കര (7, 8), കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ (12), കട്ടിപ്പാറ (2, 3, 4, 7, 8,), കൂത്താളി (5), പുതുപ്പാടി (16), കായണ (3), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (4), ഏറത്ത് (6, 8), ഇടുക്കി ജില്ലയിലെ ഉപ്പുതുറ (16), കുമളി (7, 8, 9, 12), മലപ്പുറം ജില്ലയിലെ നിറമരുതൂര്‍ (16, 17), കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും ), കൊല്ലം ജില്ലയിലെ നിലമേല്‍ (1, 2, 13), വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി (18, 33) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നെടുമ്പാശേരി (സബ് വാര്‍ഡ് 15), ചേന്ദമംഗലം (വാര്‍ഡ് 9), ആലങ്ങാട് (11, 14, 15), മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പള്ളിക്കല്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കൊല്ലം ജില്ലയിലെ ഇട്ടിവ (2, 4, 5, 12, 20), തൃശൂര്‍ ജില്ലയിലെ വരവൂര്‍ (2) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 524 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആഗസ്റ്റ് 4ന് മരണമടഞ്ഞ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ (67),ആഗസ്റ്റ് 6ന് മരണമടഞ്ഞ എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 108 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 281 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 145 പേര്‍ക്കും, കോട്ടയം ജില്ലയിലെ 115 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 99 പേര്‍ക്കും, കൊല്ലം ജില്ലയിലെ 88 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 56 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 49 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയിലെ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 28 പേര്‍ക്കും, വയനാട് ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 17 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 13 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.…

    Read More »
  • Top Stories
    Photo of പെട്ടിമുടി ദുരന്തം: 41 മൃതദേഹങ്ങൾ കണ്ടെത്തി

    പെട്ടിമുടി ദുരന്തം: 41 മൃതദേഹങ്ങൾ കണ്ടെത്തി

    മൂന്നാർ : പെട്ടിമുടിയിൽ മണ്ണിടിഞ്ഞ് കാണാതായവരിൽ 41 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാ പ്രവർത്തനം തുടരുകയാണ്. പുലർച്ചെ ആരംഭിച്ച തെരച്ചിലിൽ 15 മൃതദേഹങ്ങൾ കൂടി കണ്ടടുത്തു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് തെരച്ചിൽ തുടരുന്നത്. പൊലീസ് ഡോഗ് സ്വകാഡും പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചു. ഫയർ ഫോഴ്‌സ് എൻഡിആർഎഫ് ടീമുകൾ എട്ട് സംഘങ്ങളായിട്ടാണ് ഇന്ന് തെരച്ചിൽ ആരംഭിച്ചത്. മണ്ണിനിടയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള പരീശീലനം നേടിയ രണ്ട് പൊലീസ് നായ്ക്കളെ പെട്ടിമുടിയിൽ എത്തിച്ച് തെരച്ചിൽ നടത്തുന്നുണ്ട്. സമീപത്തെ പുഴയിൽ തെരച്ചിൽ നടത്തുവാനായി മുങ്ങൽ വിദഗ്ധരുടെ സംഘവും എത്തിയിട്ടുണ്ട്. 81 പേർ പെട്ടിമുടി ലയത്തിലുണ്ടായിരുന്നുവെന്നാണ് ടാറ്റാ കമ്പനിയുടെ കണക്കിൽ പറയുന്നത്. 58 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ ലയങ്ങളിൽ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. ഒപ്പം കൊവിഡ് കാരണം വിദ്യാർത്ഥികളടക്കം ലയത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ 100നു മുകളിൽ ആളുകൾ ലയത്തിൽ ഉണ്ടായിരുന്നുവെന്ന് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.

    Read More »
  • Top Stories
    Photo of പമ്പ ഡാം തുറന്നു

    പമ്പ ഡാം തുറന്നു

    പത്തനംതിട്ട : പമ്പ ഡാം തുറന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഷട്ടറുകൾ തുറന്നു തുടങ്ങിയത്. അഞ്ചുമണിക്കൂറിനകം വെള്ളം റാന്നിയിലെത്തുമാണ് കരുതുന്നത്. ഡാം തുറക്കുമ്പോൾ നാൽപ്പത് സെന്റിമീറ്ററാണ് പമ്പയിൽ ജലനിരപ്പ് ഉയരുക. 983.5 മീറ്റർ ജലമാണ് ഇപ്പോൾ പമ്പ അണക്കെട്ടിലുള്ളത്. നിലവിൽ ഡാം തുറക്കുന്നതിനുള്ള ഓറഞ്ച് അലർട്ട് മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ജലനിരപ്പ് 984.5 മീറ്റർ ആകുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ച ശേഷം ജലനിരപ്പ് 985 മീറ്ററിലെത്തുമ്പോളാണ് ഡാം തുറക്കേണ്ടത്. എന്നാൽ 983.5 മീറ്റർ ജലനിരപ്പ് എത്തിയപ്പോൾ തന്നെ തുറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പത്തനംതിട്ട ജില്ല കളക്ടർ പി.ബി.നൂഹ് അറിയിച്ചിട്ടുണ്ട്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് പലസ്ഥലങ്ങളിലും അതി തീവ്രമഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഇന്ന് പലസ്ഥലങ്ങളിലും അതി തീവ്രമഴയ്ക്ക് സാധ്യത

    തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് പലസ്ഥലങ്ങളിലും അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ മേഖലകളില്‍ കനത്ത മേഘസാന്നിധ്യമുണ്ട്. ഇവിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. മാഹിയിലും മഴ കൂടുതല്‍ ശക്തി പ്രാപിക്കും. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടും. ഒഡിഷയ്ക്കും പശ്ചിമബംഗാളിനും സമീപത്താണിത്. എന്നാല്‍, ഇത് ശക്തിപ്രാപിക്കില്ലെന്നാണ്‌ കരുതുന്നത്. കേരളത്തെ ബാധിക്കാന്‍ സാധ്യതയില്ല. അതിനാല്‍ ചൊവ്വാഴ്ചയോടെ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞേക്കും. എട്ട് അണക്കെട്ടുകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ശക്തമായ മഴയില്‍ വിവിധ അണക്കെട്ടുകളില്‍ ജലനിരപ്പുയരുകയാണ്. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ ശനിയാഴ്ച നല്‍കിയിരിക്കുന്ന അറിയിപ്പ്. മഴയുടെ തുടരുന്ന പശ്ചാത്തലത്തില്‍ പെരിയാര്‍, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റിയാടി നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

    Read More »
  • Top Stories
    Photo of ലോകത്ത് കൊവിഡ് ബാധിതർ രണ്ട് കൊടിയിലേക്ക്

    ലോകത്ത് കൊവിഡ് ബാധിതർ രണ്ട് കൊടിയിലേക്ക്

    ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇതുവരെ 19,794,206 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 728,786 ആയി ഉയര്‍ന്നു. 12,713,821 പേര്‍ രോഗമുക്തി നേടി. അമേരിക്കയിലാണ് ഏറ്റവും കൂടുതലാളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. യു.എസില്‍ ഇതുവരെ 5,149,663 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 165,068 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 2,638,462 പേര്‍ സുഖം പ്രാപിച്ചു. രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ, കൊ​വി​ഡ് ​വാ​ക്‌​സി​ന്‍​ ​അ​മേ​രി​ക്ക​ന്‍​ ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മുമ്പായി​ ​പു​റ​ത്തി​റ​ക്കാ​ന്‍​ ​ക​ഴി​യു​മെ​ന്ന പ്രതീക്ഷയിലാണ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ള്‍​ഡ് ​ട്രം​പ്.​ ​വാ​ക്‌​സി​ന്‍​ ​ഗ​വേ​ഷ​ണം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ല​ക്ഷ്യ​മി​ട്ട​ല്ലെ​ന്നും, ​ജ​ന​ങ്ങ​ളു​ടെ​ ​ജീ​വ​ന്‍​ ​ര​ക്ഷി​ക്കാ​നാ​യി​ട്ടാ​ണെ​ന്നും​ ​ട്രം​പ് ​വ്യക്തമാക്കി.​ ബ്രസീലിലും സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.രാജ്യത്ത് ഇതുവരെ 3,013,369 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 100,543 പേര്‍ മരിച്ചു. 2,094,293 പേര്‍ രോഗമുക്തി നേടി.  ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് ലക്ഷം കടന്നു.കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ത്യ ഒന്നാം സ്ഥാനത്താണ്.

    Read More »
  • Top Stories
    Photo of പെട്ടിമുടി ദുരന്തം: മരിച്ചവരുടെ എണ്ണം 26 ആയി

    പെട്ടിമുടി ദുരന്തം: മരിച്ചവരുടെ എണ്ണം 26 ആയി

    മൂന്നാർ : രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഇന്നലെ 15 മൃതദേഹങ്ങളും ഇന്ന് 11 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്.  ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും ശക്തമായ മഴ ഉച്ചയ്ക്കു ശേഷം തിരച്ചിലിന് തടസ്സമായി. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച കണ്ടെടുത്ത 17 മൃതദേഹങ്ങൾ രാജമല ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം അടുത്തുള്ള കായിക മൈതാനത്തോട് ചേർന്ന ഭാഗത്ത് കൂട്ട സംസ്കാരം നടത്തി. ജെസിബി ഉപയോഗിച്ച് തയാറാക്കിയ രണ്ടു കുഴികളിലായിരുന്നു സംസ്കാരം. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 78 പേരാണ് ദുരന്തത്തില്‍ പെട്ടത്. 12 പേരെ രക്ഷിച്ചു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരുടെ    കുടുംബാഗങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പെട്ടിമുടിയില്‍ രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്‍ഡിആര്‍എഫിന്റെ രണ്ട് ടീം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പൊലീസും ഫയര്‍ ഫോഴ്സും തോട്ടം തൊഴിലാളികളും രംഗത്തുണ്ട്. കൂടുതല്‍ മണ്ണ് മാന്തി യന്ത്രം എത്തി. അപകടം നടന്ന സ്ഥലത്ത് വെള്ളം ഒഴുകുന്നുണ്ട്. പ്രദേശത്ത് പത്തടി ഉയരത്തിൽ വരെ മണ്ണു മൂടിയിട്ടുണ്ട്. പലയിടത്തും വമ്പൻ പാറകൾ വന്നടിഞ്ഞിരിക്കുകയാണ്. ഇത് തിരച്ചിലിനെ മന്ദഗതിയിലാക്കുന്നുണ്ട്. മണ്ണിനടിയിൽ നിന്ന് ജീപ്പുകളുടെയും കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും അവശിഷ്ടങ്ങളും ലഭിച്ചു. മ്ലാവ് ഉൾപ്പെടെ വന്യമൃഗങ്ങളുടെയും വളർത്തു മൃഗങ്ങളുടെയും ജഡങ്ങളും കാണപ്പെട്ടു. തിരച്ചിൽ പ്രവർത്തനങ്ങൾ വരുംദിവസങ്ങളിലും തുടരുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. തിരച്ചിലിന് ദേശീയ ദുരന്തനിവാരണ സേനയ്ക്കൊപ്പം വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരുമുണ്ട്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ആളൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), നെന്മണിക്കര (4), പൂത്തൂര്‍ (6), മണലൂര്‍ (3), എറണാകുളം ജില്ലയിലെ പായിപ്ര (8), മുടക്കുഴ (8), കിഴക്കമ്പലം (7), ആയവന (4), പാലക്കാട് ജില്ലയിലെ പിരായിരി (16), പുതുപരിയാരം (6, 12), തച്ചപ്പാറ (10), തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ (10, 11, 12, 14), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (8, 20, 22) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതിൽ 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 92 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 1715 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം ജില്ലയിൽ സ്ഥിതി അതീവ ഗുരുതരമാകുകയാണ്.  ഇന്ന് 485 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 435 പേർക്കും സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. 33 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. കോഴിക്കോട്-173, ആലപ്പുഴ-169, മലപ്പുറം-114,എറണാകുളം-101,കാസർകോട്-73, തൃശ്ശൂർ-64 കണ്ണൂർ-57, കൊല്ലം-41, ഇടുക്കി-41, പാലക്കാട്-39, പത്തനംതിട്ട-38, കോട്ടയം-15 വയനാട്-10 എന്നിങ്ങനെയാണ്  മറ്റ് ജില്ലകളിൽ കോവിഡ് പോസിറ്റീവ് ആയവരുടെ കണക്ക്. കോവിഡ് മൂലം നാലു മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂർ ചെല്ലപ്പൻ(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമൻ(84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 106 ആയി.

    Read More »
  • Top Stories
    Photo of കരിപ്പൂർ വിമാനാപകടം: മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ കേന്ദ്ര ധനസഹായം

    കരിപ്പൂർ വിമാനാപകടം: മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ കേന്ദ്ര ധനസഹായം

    കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. അപകടത്തിൽ ഗുരതരമായി പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും നിസാരപരിക്കുകളുളളവർക്ക് 50,000 രൂപയും ധനസഹായം നൽകും. കരിപ്പൂർ ദുരന്തത്തിൽ അഗാധദുഃഖം രേഖപ്പെടുത്തിയ മന്ത്രി മരിച്ചവരുടെ കുടുംബാഗങ്ങളെ അനുശോചനവും അറിയിച്ചു. വിമാനത്താവള അധികൃതരും പ്രദേശിക ഭരണകൂടങ്ങളും സമയോചിതമായി പ്രവർത്തിച്ചതിനാൽ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അപകടത്തില്‍ 18 പേരാണ് മരിച്ചത്. 149 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 23 പേര്‍ ആശുപത്രി വിട്ടു. രണ്ടാം ലാന്‍ഡിംഗിനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നത്. കനത്ത മഴയില്‍ റണ്‍വേ കാണാനായില്ല. പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി സംഭവം നടന്നയുടന്‍ സംസാരിച്ചു. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍‌ക്കാരും സംഭവത്തില്‍ ഒരേ മനസോടെയാണ് പ്രവര്‍ത്തിക്കുന്നത്. അപകട കാരണം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. റണ്‍വേ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. പരമാവധി തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അന്വേഷണം ഇന്നലെ രാത്രി തന്നെ ആരംഭിച്ചു. ആദ്യ സംഘം രാത്രി രണ്ട് മണിക്ക് തന്നെ എത്തി. രണ്ടാം സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം ആദ്യമെത്തട്ടെയന്ന് കരുതിയാണ് താന്‍ യാത്ര വൈകിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വളരെ പരിചയസമ്പന്നനായ പൈലറ്റായിരുന്നു വിമാനം ഓടിച്ചത്.  വ്യോമസേനയിലെ സേവനകാലത്ത് രാഷ്ട്പതിയുടെ പുരസ്കാരം നേടിയ മികച്ച പൈലറ്റായിരുന്നു ക്യാപ്റ്റൻ ഡി.വി.സാഠേയെന്ന് മന്ത്രി അനുസ്മരിച്ചു. 59 കാരനായ സാഠേ 2013-ലാണ് എയർഇന്ത്യ എക്സ്പ്രസിൽ ചേരുന്നത്. 10,848 മണിക്കൂർ ഫ്ലൈയിങ് എക്സ്പീരിയൻസ് ഉള്ള പൈലറ്റായിരുന്നു. സഹപൈലറ്റ് അഖിലേഷ് കുമാർ 1723 മണിക്കൂർ ഫ്ളൈയിങ് എക്സ്പീരിയൻ ഉള്ള പൈലറ്റാണ്. പൈലററുമാരുടെ കുടുംബാംഗങ്ങളുടെ നഷ്ടം വിലമതിക്കാനാവാത്തതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    Read More »
Back to top button