Month: August 2020
- Top StoriesAugust 8, 20200 138
കരിപ്പൂര്‍ വിമാന ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധന സഹായം
കോഴിക്കോട് : കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്തു ലക്ഷം രൂപ വീതം ധന സഹായം നല്‍കും. പരുക്കേറ്റവരുടെ തുടര്‍ ചികിത്സയ്ക്കും സര്‍ക്കാര്‍ സഹായം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ മുഖ്യമന്ത്രിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സന്ദര്‍ശിച്ചു. ഏറെ നിര്‍ഭാഗ്യകരമായ അപകടമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോസ്റ്റ്‌മോര്‍ട്ടം എത്രയും വേഗം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. പരുക്കേറ്റവരുടെ തുടര്‍ ചികിത്സയിലും സര്‍ക്കാരിന് ശ്രദ്ധയുണ്ട്. ഏത് ആശുപത്രിയില്‍ വേണമെങ്കിലും ചികിത്സയ്ക്കു സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തില്‍ അതിശയകരമായ മികവുകാണിക്കാനായി. നാട്ടുകാരും സര്‍ക്കാര്‍ ഏജന്‍സികളും ഒരുമിച്ച് നിന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഞെട്ടിക്കുന്ന അപകടം ആണ് നടന്നത്. വേദനയില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കാളികളികളായി. അപകടവിവരം അറിഞ്ഞ് പ്രധാനമന്ത്രി ഫോണില്‍ വിളിച്ചിരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു. പതിനൊന്ന് മണിയോടെ കരിപ്പൂരിലെത്തിയ മുഖ്യമന്ത്രിയും ഗവർണറും സംഘവും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ , രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ശശീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ തുടങ്ങിയവരും മുഖ്യമന്ത്രിക്കും ഗവർണർക്കും ഒപ്പം എത്തിയിരുന്നു.
Read More » - Top StoriesAugust 8, 20200 136
മലപ്പുറം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു
മലപ്പുറം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ സ്വദേശി നഫീസയാണ് മരിച്ചത്. 52 വയസ് ആയിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന നഫീസ ഇന്ന് രാവിലെയോടെയാണ് മരിക്കുന്നത്. ന്യുമോണിയ, പ്രമേഹ ബാധിതയായിരുന്ന നഫീസയെ പ്ലാസ്മ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു.
Read More » - Top StoriesAugust 8, 20200 159
കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. ഡിജിറ്റൽ ഫ്ളൈറ്റ് ഡാറ്റാ റെക്കോർഡർ, കോക്പിറ്റ് വോയിസ് റെക്കോർഡർ എന്നിവയാണ് കണ്ടെടുത്തത്. ഈ ഉപകരണങ്ങളിൽ നിന്ന് ലഭിക്കുന്ന നിർണായക വിവരങ്ങൾ അപകട കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾക്ക് സഹായകരമാകും. അപകടത്തിന് തൊട്ടുമുമ്പ് വിമാനം എത്ര ഉയരത്തിലായിരുന്നു, അതിന്റെ സ്ഥാനം, വേഗത, പൈലറ്റും എയർ ട്രാഫിക് കൺട്രോളും തമ്മിലുള്ള ആശയ വിനിമയം എന്നിവ ഈ ഉപകരണങ്ങളിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട്. ലാൻഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറുകയായിരുന്നു. വീണ്ടും ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തെന്നിമാറി താഴേക്ക് പതിച്ചു. രണ്ടുതവണ പൈലറ്റ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥമൂലം അതിന് സാധിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. തുടർന്ന് പൈലറ്റ് വിമാനത്താവളത്തെ കുറച്ചുസമയം വലം വെച്ചതിന് ശേഷമാണ് ലാൻഡ് ചെയ്തത്. സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. ക്രാഷ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം മൂക്കുകുത്തി 35 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. മുൻഭാഗം പൂർണമായും തകർന്നു. ലാൻഡിങ് സമയത്ത് വിമാനം അതീവ വേഗതയിലായിരുന്നു. വിമാനം തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. മുൻവാതിലിന്റെ അടുത്ത് വച്ച് വിമാനം രണ്ടായി പിളർന്നു. 190 യാത്രക്കാരുമായി വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിലെത്തിയത്. അപകടത്തിൽ രണ്ട് പൈലറ്റുമാരുൾപ്പെടെ 18 പേരാണ് മരിച്ചത്. 4.45ന് ദുബായിയിൽ നിന്നും പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനം. 7.45 ഓടെയാണ് കരിപ്പൂരിലെത്തിയത്.
Read More » - Top StoriesAugust 8, 20200 153
പെട്ടിമുടി ദുരന്തം: മരണം 22 ആയി
ഇടുക്കി : രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 22 ആയി. രാവിലെ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി നാല്‍പതോളം പേരെ കണ്ടെത്താനുണ്ട്. തിരച്ചില്‍ പുരോഗമിക്കുകയാണ്. 58 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം ഉള്‍പ്പെടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഡോക്ടര്‍മാരുടെ സംഘവും പെട്ടിമുടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയ 11 പേരിൽ ഒരാളൊഴികെയുള്ളവർ അപകടനില തരണം ചെയ്തു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുന്നു. മഴയും കനത്ത കോടമഞ്ഞും തിരച്ചിലിന് വെല്ലുവിളിയാണ്. ഈ മേഖലയില്‍ വീണ്ടും മണ്ണിടിയുമെന്ന ഭീതി നിലനില്‍ക്കുന്നുനുണ്ട്. മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും എം.എം.മണിയും ഇന്ന് പെട്ടിമുടിയിലെത്തും. പെട്ടിമല ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമെന്ന് മന്ത്രി എം.എം.മണി മാദ്ധ്യമങ്ങളോട് പറഞ്ഞു. ടാറ്റാ കമ്പനിയും പഞ്ചായത്തും നല്‍കിയ പട്ടിക പ്രകാരമാണ് തിരച്ചില്‍ നടത്തുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്. അഞ്ചു ലയങ്ങള്‍ മണ്ണിനടിയില്‍പെട്ടു. നാല് ലയങ്ങള്‍ പൂര്‍ണമായി മൂടി. പെട്ടിമുടി ലയത്തിന്റെ രണ്ടു കിലോമീറ്റര്‍ അകലെയുള്ള മലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മൂന്നു കിലോമീറ്റര്‍ പരിധിയില്‍ കല്ലും ചെളിയും നിറഞ്ഞു. ഇന്നലെ രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ദുരന്തവിവരം പുറത്തെത്താന്‍ വൈകിയതാണ് രക്ഷാപ്രവര്‍ത്തനത്തനം വൈകിച്ചത്.സംഭവസ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളെല്ലാം മണ്ണിനടിയിലായി. മൊബൈല്‍ ടവര്‍ തകരാറിലായി. ആളുകള്‍ കിലോമീറ്ററുകള്‍ നടന്നെത്തി ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
Read More » - Top StoriesAugust 8, 20200 151
കരിപ്പൂര്‍ വിമാന ദുരന്തം: മരണം 18 ആയി
കോഴിക്കോട് : കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവര്‍ മരിച്ചവരില്‍ പെടും. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു ഗര്‍ഭിണിയടക്കം 5 പേര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലടക്കം വൃദ്ധര്‍ക്കും യുവാക്കള്‍ക്കുമടക്കം നിരവധിപ്പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ മരിച്ചത് 13 പേരാണ്. മലപ്പുറത്തെ ആശുപത്രികളില്‍ 5 പേര്‍ മരിച്ചു. മരിച്ചവരുടെ പേരുവിവരങ്ങള്‍: 1. ജാനകി, 54, ബാലുശ്ശേരി 2. അഫ്സല്‍ മുഹമ്മദ്, 10 വയസ്സ് 3. സാഹിറ ബാനു, കോഴിക്കോട് സ്വദേശി 4. സാഹിറയുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അസം മുഹമ്മദ്, കോഴിക്കോട് സ്വദേശി 5. സുധീര്‍ വാര്യത്ത് (45), വളാഞ്ചേരി കുളമംഗലം സ്വദേശി 6. ഷഹീര്‍ സെയ്ദ്, 38 വയസ്സ്, തിരൂര്‍ സ്വദേശി 7. മുഹമ്മദ് റിയാസ്, 23, പാലക്കാട് 8. രാജീവന്‍, കോഴിക്കോട് 9. ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശി, 10. ശാന്ത, 59, തിരൂര്‍ നിറമരുതൂര്‍ സ്വദേശി 11. കെ വി ലൈലാബി, എടപ്പാള്‍ 12. മനാല്‍ അഹമ്മദ് (മലപ്പുറം) 13. ഷെസ ഫാത്തിമ (2 വയസ്സ്) 14. ദീപക് 15. പൈലറ്റ് ഡി വി സാഥേ 16. കോ പൈലറ്റ് അഖിലേഷ് കുമാര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 13 ആശുപത്രികളിലായിട്ടാണ് പരിക്കേറ്റവർ ചികിത്സയിലുള്ളത്. 1കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട് മിംസ്, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി, ഇഖ്റ ആശുപത്രി, മൈത്ര ആശുപത്രി, കൊണ്ടോട്ടി മേഴ്സി ആശുപത്രി, ഫറോക്ക് ക്രസന്‍റ് ആശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളേജ്, റിലീഫ് ആശുപത്രി കൊണ്ടോട്ടി, എംബി ആശുപത്രി, മലപ്പുറം, അല്‍മാസ് കോട്ടയ്ക്കല്‍, ബി എം പുളിക്കല്‍, ആസ്റ്റര്‍ പന്തീരങ്കാവ് എന്നീ ആശുപത്രികളിലായാണ് ആളുകള്‍ ചികിത്സയിലുള്ളത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായുളള വന്ദേ ഭാരത് ദൗത്യത്തിന്‍റെ…
Read More » - Top StoriesAugust 7, 20200 154
കരിപ്പൂർ വിമാന അപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു
കോഴിക്കോട് : കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അപകടത്തിൽപ്പെട്ട ബോയിങ് 737 വിമാനത്തിൽ 191 യാത്രക്കാർ ഉണ്ടെന്ന് ഡിജിസിഎ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ഡിജിസിഎ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 16 പേർ മരിച്ചു. ക്യാപ്റ്റൻ ദീപക് വസന്ത് സാത്തെ ആണ് മരിച്ച പൈലറ്റ്. അഖിലേഷ് ആണ് സഹപൈലറ്റ്. നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരിൽ നാലുപേർ കോഴിക്കോട് മെഡിക്കൽ കോളേജിൽവെച്ച് മരിച്ചു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേരും മരിച്ചു. പിലാശ്ശേരി സ്വദേശി ഷറഫുദ്ദീൻ, ചെർക്കളത്തുപറമ്പ് സ്വദേശി രാജീവ് എന്നിവരാണ് മരിച്ചത്. കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ രണ്ട് മൃതദേഹങ്ങളുണ്ട്. ഫറോഖ് ക്രസന്റ് ആശുപത്രിയിലെത്തിച്ച ഒരാളും മരിച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടം കനത്ത മഴമൂലമെന്ന് സൂചന. സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. ക്രാഷ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം മൂക്കുകുത്തു വീഴുകയായിരുന്നു. മുൻഭാഗം പൂർണമായും തകർന്നു. കോക്ക്പിറ്റിന് തൊട്ടുപിന്നിലുള്ള ഉണ്ടായിരുന്ന യാത്രക്കാർക്കാണ് ഗുരുതര പരിക്കുകളേറ്റത്. വിമാനം തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. വിമാനം 35 അടി താഴ്ചയിലേക്ക് മറിഞ്ഞു. 4.45ന് ദുബായിയിൽ നിന്നും പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനം. 7.45 ഓടെയാണ് കരിപ്പൂരിലെത്തിയത്. ലാൻഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറുകയായിരുന്നു. വീണ്ടും ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തെന്നിമാറി താഴേക്ക് പതിച്ചു. ടേബിൾ ടോപ്പ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനായില്ല. ഇതാണ് അപകടത്തിന് ഇടായാക്കിയത്. വീഴ്ചയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. മുൻവാതിലിന്റെ അടുത്ത് വെച്ചാണ് വിമാനം രണ്ടായി പിളർന്നത്. കോക്ക്പിറ്റ് മുതൽ ആദ്യത്തെ വാതിൽ വരെയുള്ള മുൻഭാഗമാണ് പൂർണമായും തകർന്നത്. വിമാനം രണ്ടായി പിളർന്നിട്ടുണ്ട്. കോക്ക്പിറ്റിന് തൊട്ടുപിന്നിലുള്ള ബിസിനസ് ക്ലാസ്സിലെ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ക്യാപ്റ്റൻ…
Read More » - Top StoriesAugust 7, 20200 162
കരിപ്പൂർ വിമാന അപകടം: പൈലറ്റ് ഉൾപ്പെടെ 16 പേർ മരിച്ചതായി റിപ്പോർട്ട്
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം റൺവേയിൽ നിന്നും തെന്നിമാറിയുണ്ടായ അപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 16 പേർ മരിച്ചു. ക്യാപ്റ്റൻ ദീപക് വസന്ത് സാത്തെ ആണ് മരിച്ച പൈലറ്റ്. അഖിലേഷ് ആണ് സഹപൈലറ്റ്. നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരിൽ നാലുപേർ കോഴിക്കോട് മെഡിക്കൽ കോളേജിൽവെച്ച് മരിച്ചു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേരും മരിച്ചു. പിലാശ്ശേരി സ്വദേശി ഷറഫുദ്ദീൻ, ചെർക്കളത്തുപറമ്പ് സ്വദേശി രാജീവ് എന്നിവരാണ് മരിച്ചത്. കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ രണ്ട് മൃതദേഹങ്ങളുണ്ട്. ഫറോഖ് ക്രസന്റ് ആശുപത്രിയിലെത്തിച്ച ഒരാളും മരിച്ചു. ദുബായിൽനിന്നുള്ളഎയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX 1344 ആണ് അപകടത്തിൽപ്പെട്ടത്. 191 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി 8 മണിയോടെയാണ് സംഭവം. 100ൽ അധികം യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടം കനത്ത മഴമൂലമെന്ന് സൂചന. സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. ക്രാഷ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം മൂക്കുകുത്തു വീഴുകയായിരുന്നു. മുൻഭാഗം പൂർണമായും തകർന്നു. കോക്ക്പിറ്റിന് തൊട്ടുപിന്നിലുള്ള ഉണ്ടായിരുന്ന യാത്രക്കാർക്കാണ് ഗുരുതര പരിക്കുകളേറ്റത്. വിമാനം തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. വിമാനം 35 അടി താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. 4.45ന് ദുബായിയിൽ നിന്നും പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനം. 7.45 ഓടെയാണ് കരിപ്പൂരിലെത്തിയത്. ലാൻഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറുകയായിരുന്നു. വീണ്ടും ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തെന്നിമാറി താഴേക്ക് പതിച്ചു. ടേബിൾ ടോപ്പ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനായില്ല. ഇതാണ് അപകടത്തിന് ഇടായാക്കിയത്. വീഴ്ചയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. മുൻവാതിലിന്റെ അടുത്ത് വെച്ചാണ് വിമാനം രണ്ടായി പിളർന്നത്. കോക്ക്പിറ്റ് മുതൽ ആദ്യത്തെ വാതിൽ വരെയുള്ള മുൻഭാഗമാണ് പൂർണമായും തകർന്നത്. വിമാനം രണ്ടായി പിളർന്നിട്ടുണ്ട്. കോക്ക്പിറ്റിന് തൊട്ടുപിന്നിലുള്ള ബിസിനസ് ക്ലാസ്സിലെ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ക്യാപ്റ്റൻ…
Read More » - Top StoriesAugust 7, 20200 142
കരിപ്പൂര്‍ വിമാന അപകടം: വിവരം അറിയാന്‍ 0495 2376901 എന്ന നമ്പറില്‍ ബന്ധപ്പെടാം
കരിപ്പൂര്‍ : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാന താവളത്തിലെ അപകടം സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ ഹോട്ട് ലൈന്‍ തുറന്നു. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ IX1344 എന്ന വിമാനത്തില്‍ യാത്ര ചെയ്തവരുടെ ബന്ധുക്കള്‍ക്ക് വിവരം അറിയാന്‍ 0495 2376901 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു. ഇന്ന് വൈകീട്ട് എട്ടുമണിയോടെയാണ് കരിപ്പൂരില്‍ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി പിളര്‍ന്നത്. 189 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ പത്ത് കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് വിവരം.
Read More » - Top StoriesAugust 7, 20200 159
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തിൽ പെട്ടു
കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടു. വിമാനം രണ്ടായി പിളർന്നു. പൈലറ്റ് ഉൾപ്പെടെ 10 പേർ മരിച്ചു. പൈലറ്റടക്കം രണ്ട് പേർ മരിച്ചു. കാപ്റ്റൻ ദീപക് വസന്തും, ഒൻപത് യാത്രക്കാരുമാണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. 189 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ പത്ത് കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് വിവരം. ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസാണ് ലാൻഡിങ്ങിനിടെ തെന്നിമാറിയത്. രാത്രി 8 മണിയോടെയാണ് സംഭവം. 100ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന്റെ മുൻഭാഗത്തുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
Read More » - Top StoriesAugust 7, 20200 168
പെട്ടിമുടി ദുരന്തം; മരണം 17 ആയി
മൂന്നാർ : മൂന്നാർ രാജമല പെട്ടിമുടിയിൽ ലയങ്ങൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വൻദുരന്തത്തിൽ 17 പേർ മരിച്ചു. മണ്ണിൽപ്പെട്ടുപോയ 47 പേർക്കായി തിരച്ചിൽ തുടരുന്നു. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. മേഖലയിൽ പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനെ നിയമിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചിലവുകൾ സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ടോടെ രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്. അഞ്ചു ലയങ്ങള്‍ മണ്ണിനടിയില്‍പെട്ടു. നാല് ലയങ്ങള്‍ പൂര്‍ണമായി മൂടി. പെട്ടിമുടി ലയത്തിന്റെ രണ്ടു കിലോമീറ്റര്‍ അകലെയുള്ള മലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മൂന്നു കിലോമീറ്റര്‍ പരിധിയില്‍ കല്ലും ചെളിയും നിറഞ്ഞു. മണ്ണിനിടയില്‍പെട്ട ലയങ്ങളിലെ താമസക്കാരെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. ആകെ 78 പേരാണ് ഈ ലയങ്ങളിൽ താമസിച്ചിരുന്നത്. ഇതിൽ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവരെ മൂന്നാർ ടാറ്റ ഹോസ്പിറ്റലിലും കോലഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകർന്നതിനാൽ പ്രദേശത്തേക്ക് എത്തിച്ചേരുന്നതിനും ആദ്യഘട്ടത്തിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു.കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകർന്നത്. പുതിയ പാലം നിർമാണം പൂർത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ താൽക്കാലിക പാലവും തകർന്നതോടെ പ്രദേശം പൂർണമായും ഒറ്റപ്പെട്ടു. ദുരന്തവിവരം പുറത്തെത്താന്‍ വൈകിയതാണ് രക്ഷാപ്രവര്‍ത്തനത്തനം വൈകിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളെല്ലാം മണ്ണിനടിയിലായി. മൊബൈല്‍ ടവര്‍ തകരാറിലായി. ആളുകള്‍ കിലോമീറ്ററുകള്‍ നടന്നെത്തി ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
Read More »