Month: August 2020
- Top StoriesAugust 6, 20200 165
ഞായറാഴ്ച വരെ കനത്ത മഴ; സംസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പ്
കോഴിക്കോട് : സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. ഞായറാഴ്ച വരെ കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മലയോര മേഖലകളിൽ ഉരുൾപ്പൊട്ടൽ സാധ്യത മുന്നറിയിപ്പുണ്ട്. കേരളമടക്കം ആറ് സംസ്ഥാനങ്ങൾക്ക് ദേശീയ ജല കമ്മീഷൻ വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പ് നൽകി. വടക്കന്‍ കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് മുമ്പ് ശക്തമായ കാറ്റും ഒപ്പം മഴയും ഉണ്ടാകുമെന്ന മുന്നയിപ്പുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിയുണ്ടായ കനത്ത മഴയെത്തുടർന്ന് ചാലിയാർ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഇതിന്റെ ഭാഗമായി ഇരവഴിഞ്ഞി, പൂനൂർ പുഴകളിൽ ജലനിരപ്പ് ഉയർന്നു. പുതുപ്പാടി, കോടഞ്ചേരി പുഴകളിലും മലവെള്ളപ്പാച്ചിലുണ്ടായി. മലപ്പുറം-വയനാട് അതിർത്തികളിലെ മലമ്പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നത് ചാലിയാറിൽ ജലനിരപ്പ് ഉയരാൻ കാരണമായി. മുക്കത്ത് റോഡുകൾ വെള്ളത്തിനടിയിലായി. കോഴിക്കോട് തുഷാരഗിരി അടിവാരം റോഡിലെ ചെമ്പു കടവ് പാലം മലവെള്ളപ്പാച്ചിലില്‍ മുങ്ങി. പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തി. മുണ്ടേരിയില്‍ താത്ക്കാലിക തൂക്കുപാലം ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തില്‍ പാലം ഒലിച്ചുപോയ ശേഷം റവന്യു വകുപ്പ് നിര്‍മ്മിച്ചു നല്‍കിയ താത്ക്കാലിക പാലമാണ് ഒലിച്ചുപോയത്. ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികള്‍ ഒറ്റപ്പെട്ടു. നിലമ്പൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റ് നിലമ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. കരുളായി, ചുങ്കത്തറ, മൂത്തേടം, പഞ്ചായത്തുകളിൽ കരിമ്പുഴ തീരത്ത് താമസിക്കുന്നവരും നിലമ്പൂർ മുനിസിപ്പാലിറ്റി, പോത്തുക്കല്ല്, ചുങ്കത്തറ, ചാലിയാർ ,മാമ്പാട്, പഞ്ചായത്തുകളിൽ ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവരും അടിയന്തരമായി ബന്ധുവീടുകളിലോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. പാലക്കാട് ഭവാനിപ്പുഴയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി, ഇടമലയാർ ഡാമുകളിൽ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്.തൊടുപുഴയാറിലും മൂവാറ്റുപുഴയാറിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് കേരളത്തിലെത്തും. നാല് എന്‍.ഡി.ആര്‍.എഫ് യൂണിറ്റുകള്‍ സംസ്ഥാനത്ത് ഇന്നലെ എത്തിയിരുന്നു.…
Read More » - Spiritual
- Top StoriesAugust 6, 20200 152
സ്വര്‍ണ്ണക്കടത്ത് കേസ്: രണ്ട് മന്ത്രിമാരുടെ കോൺസുലേറ്റ് ബന്ധം അന്വേഷിയ്ക്കുന്നു
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ട് മന്ത്രിമാര്‍ക്ക് കുരുക്ക് മുറുകുന്നു. സ്വപ്ന കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഈ രണ്ടു മന്ത്രിമാര്‍ മൂന്നിലേറെ തവണ യുഎഇ കോണ്‍സുലേറ്റില്‍ സന്ദര്‍ശനം നടത്തിയതായാണ് വിവരം. മന്ത്രിമാരുടെ സന്ദര്‍ശന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കുകയാണ്.യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സമയത്തു സ്വപ്ന മുന്‍കയ്യെടുത്താണ് ഇവരെ വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചതെന്നാണു വിവരം. ഇരുവരും ഔദ്യോഗിക, സ്വകാര്യ കാര്യങ്ങള്‍ക്കായി മൂന്നിലേറെ തവണ വീതം പോയിട്ടുണ്ടെന്നാണു വിവരം. ഒരു മന്ത്രി മകന്റെ വീസാ കാര്യത്തിനും പോയി. മന്ത്രിമാര്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണമെന്നിരിക്കെയാണ് ഇരുവരും പ്രോട്ടോകോള്‍ ലംഘിച്ച് സന്ദര്‍ശനം നടത്തിയിരിക്കുന്നത്. അതേസമയം, ഒരു മന്ത്രിയുമായി പരിചയമുണ്ടെന്ന് ഇപ്പോൾ പിടിയിലുള്ള പ്രതികൾ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. ഈ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ഒരംഗം സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന വർക്ക് ഷോപ്പിന് രണ്ടു ഘട്ടമായി ഏഴുലക്ഷം രൂപ നിക്ഷേപമെന്ന നിലയിൽ നൽകിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ കസ്റ്റംസ് അന്വേഷിച്ചുകൊണ്ടിരിക്കയാണ്.
Read More » - Top StoriesAugust 5, 20200 269
കൊല്ലം ജില്ലയിൽ ഇന്ന് 30 പേർക്ക് കോവിഡ്
കൊല്ലം : ജില്ലയിൽ ഇന്ന് 30 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 8 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 19 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ചാത്തന്നൂർ ഇടനാട് സ്വദേശിയായ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയും ഇന്ന് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. വെളിനല്ലൂർ റോഡുവിള അനസ് മൻസിലിൽ അബ്ദുൾ സലാം (58) മരണപ്പെട്ടത് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 49 പേർ രോഗമുക്തി നേടി. ജില്ലയിൽ ഇന്ന് 7384 പേരെ വീട്ടിൽ നിരീക്ഷണത്തിലും, 835 പേരെ സ്ഥാപന നിരീക്ഷണത്തിലും 647 പേരെ ഹോസ്പിറ്റലുകളിലും നിരീക്ഷണത്തിലാക്കി. രോഗം സ്ഥിരീകരിച്ചവർ 1. ഇളമാട് വേങ്ങൂർ സ്വദേശി 56 സൗദി അറേബ്യയിൽ നിന്നുമെത്തി. 2. കുമ്മിൾ കൊലിഞ്ചി സ്വദേശി 39 യു.എ.ഇ യിൽ നിന്നുമെത്തി. 3. കൊറ്റങ്കര കരിക്കോട് സ്വദേശി 55 മസ്ക്കറ്റിൽ നിന്നുമെത്തി. 4. കൊല്ലം കോർപ്പറേഷൻ ചന്ദനത്തോപ്പ് സ്വദേശി 30 ദുബായിൽ നിന്നുമെത്തി. 5. ചാത്തന്നൂർ മീനാട് സ്വദേശി 36 ദുബായിൽ നിന്നുമെത്തി. 6. പൂതക്കുളം മുക്കട സ്വദേശി 29 യു.എ.ഇ യിൽ നിന്നുമെത്തി. 7. പെരിനാട് വെളളിമൺ സ്വദേശി 45 ദുബായിൽ നിന്നുമെത്തി. 8. മയ്യനാട് ഉമയനല്ലൂർ സ്വദേശി 40 ഷാർജയിൽ നിന്നുമെത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ 9. കുണ്ടറ പടപ്പക്കര സ്വദേശി 26 അരുണാചൽ പ്രദേശിൽ നിന്നുമെത്തി 10. പെരിനാട് വെളളിമൺ സ്വദേശി 32 ബാംഗ്ലൂരിൽ നിന്നുമെത്തി. 11. മൈനാഗപ്പളളി കടപ്പ സ്വദേശി 23 കർണ്ണാടകയിൽ നിന്നുമെത്തി. 12. ആദിച്ചനല്ലൂർ കൈതക്കുഴി സ്വദേശി 38 സമ്പർക്കം മൂലം 13. എഴുകോൺ ഇടയ്ക്കിടം സ്വദേശിനി 48 സമ്പർക്കം മൂലം 14. കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശി 32 സമ്പർക്കം മൂലം 15. കൊട്ടാരക്കര മുനിസിപ്പാലിറ്റി കോട്ടപ്പുറം പുലമൺ സ്വദേശിനി 17 സമ്പർക്കം മൂലം 16. കൊട്ടാരക്കര മുനിസിപ്പാലിറ്റി കോട്ടപ്പുറം പുലമൺ സ്വദേശിനി 14 സമ്പർക്കം മൂലം 17. കൊട്ടാരക്കര മുനിസിപ്പാലിറ്റി…
Read More » - Top StoriesAugust 5, 20200 251
കോട്ടയം ജില്ലയില്‍ ഇന്ന് 51 പേര്‍ക്ക് കോവിഡ്
കോട്ടയം : കോട്ടയം ജില്ലയില്‍ ഇന്ന് 51 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 12 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും വൈറസ് ബാധയുണ്ടായി. ഉത്തര്‍പ്രദേശില്‍ നിന്നും ജൂലൈ 17ന് എത്തി മുണ്ടക്കയത്ത് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ആറ് ഇതരസംസ്ഥാന തൊഴിലാളികളും ടിവിപുരം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. അതിരമ്പുഴ, തലയാഴം(അഞ്ച് വീതം) ഉദയനാപുരം(നാല്) എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്‍. അതേസമയം, ഇന്ന് 45 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. നിലവില്‍ കോട്ടയം ജില്ലക്കാരായ 496 പേരാണ് ചികിത്സയിലുള്ളത്. ആകെ 1422 പേര്‍ രോഗബാധിതരായി. 923 പേര്‍ രോഗമുക്തി നേടി. 1237 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിച്ചത്. പുതിയതായി 1102 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ജില്ലയില്‍ ഇതുവരെ ആകെ 35352 പേരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരാക്കി. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 152 പേരും വിദേശത്തുനിന്നു വന്ന 24 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 21 പേരും ഉള്‍പ്പെടെ 197 പേര്‍ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിച്ചു. നിലവില്‍ ആകെ 9593 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
Read More » - Top StoriesAugust 5, 20200 159
സ്വര്‍ണ്ണക്കടത്ത് കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷന്‍ ഐ.ജി ക്ക് കത്ത് നല്‍കി. സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടും. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസല്‍ ഫാരിദ് എന്നിവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രതികള്‍ കോടികളുടെ ഹവാല പണം കേരളത്തിലേയ്ക്ക് എത്തിച്ചതായാണ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്. കമ്മീഷനിലൂടെ ലഭിച്ച പണം ഹവാലയായി വിദേശത്ത് കൈമാറിയതായും സൂചനയുണ്ട്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് വേണ്ടിയും ഇത്തരത്തില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും.എം.ശിവശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ കണ്‍സള്‍ട്ടന്‍സികളെ കുറിച്ച് അന്വേഷണം നടത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം. കേസില്‍ റമീസിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. റമീസ് നശിപ്പിച്ച ഫോണ്‍ സംബന്ധിച്ചാണ് വിവര ശേഖരണം. നശിപ്പിച്ച ഫോണിലൂടെയാണ് സ്വര്‍ണക്കടത്ത് റാക്കറ്റ് നിയന്ത്രിക്കുന്നവരെ വിളിച്ചത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ ജലാല്‍, ഷറഫുദ്ദീന്‍, ഷഫീഖ് എന്നിവരെയും ചോദ്യം ചെയ്യും. അതിനിടെ എന്‍ഐഎ തിരുവനന്തപുരത്ത് പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. സെക്രട്ടേറിയറ്റിന് സമീപത്തെ ഹെദര്‍ ഫ്ളാറ്റില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ജലാല്‍, ഷാഫി, ഷറഫുദ്ദീന്‍, ഷെഫീഖ് എന്നീ പ്രതികളെയാണ് തെളിവെടുപ്പിനായി ഇവിടെ എത്തിച്ചത്.
Read More » - Top StoriesAugust 5, 20200 152
കനത്ത മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഓഗസ്റ്റ് 5 ന് ഇടുക്കി, വയനാട് ജില്ലകളിലും ഓഗസ്റ്റ് 6 ന് കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ആഗസ്റ്റ് 5 : ഇടുക്കി, വയനാട്. ആഗസ്റ്റ് 6 : കോഴിക്കോട്, വയനാട്. ആഗസ്റ്റ് 8 : ഇടുക്കി, പാലക്കാട്. ആഗസ്റ്റ് 9 : മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.5 mm ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കണം. വൈകീട്ട് 7 മുതല്‍ പകല്‍ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകൾ ആഗസ്റ്റ് 5 : പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ആഗസ്റ്റ് 6 : എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ആഗസ്റ്റ് 7 : എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ആഗസ്റ്റ് 8 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ആഗസ്റ്റ് 9 : എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്. എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.…
Read More » - Top StoriesAugust 5, 20200 164
സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1195 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,234 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചവരിൽ 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 66 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 125 പേർക്കും 13 ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം-274, മലപ്പുറം-167, കാസർകോട്-128, എറണാകുളം-120, ആലപ്പുഴ-108, തൃശ്ശൂർ-86, കണ്ണൂർ-61, കോട്ടയം-51, കോഴിക്കോട്-39, പാലക്കാട്-41, ഇടുക്കി-39, പത്തനംതിട്ട-37, കൊല്ലം-30,വയനാട്-14 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഏഴ് മരണമാണ് ഇന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമൻ(66), കോഴിക്കോട് ഫറോഖ് പ്രഭാകരൻ(73), കോഴിക്കോട് കക്കട്ടിൽ മരക്കാർകുട്ടി(70), കൊല്ലം വെളിനെല്ലൂർ അബ്ദുൾ സലാം(58), കണ്ണൂർ ഇരിക്കൂർ യശോദ(59), കാസർകോട് ഉടുമ്പുത്തല അസൈനാർ ഹാജി(76), എറണാകുളം തൃക്കാക്കര ജോർജ് ദേവസി(83) എന്നിവരാണ് മരിച്ചത്. 1,234 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം-528, കൊല്ലം-49 പത്തനംതിട്ട-46,ആലപ്പുഴ-60, കോട്ടയം-47, ഇടുക്കി-58, എറണാകുളം-35 തൃശ്ശൂർ-51, പാലക്കാട്-13, മലപ്പുറം-77, കോഴിക്കോട്-72, വയനാട്- 40, കണ്ണൂർ-53, കാസർകോട്-105 എന്നിങ്ങനെയാണ് കോവിഡ് നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,096 സാമ്പിളുകളാണ് പരിശോധിച്ചത്. 1,47,074 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. 11,167 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. 1444 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4,17,939 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 6,444 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണന വിഭാഗത്തിൽപ്പെട്ട 1,30,614 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 1,950 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 515 ആയി.
Read More » - Top StoriesAugust 5, 20200 153
ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് കോവിഡ്
ചെന്നൈ : പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പേജിലൂടെ എസ്പിബിയാണ് രോഗവിവരം അറിയിച്ചത്.കുറച്ച് ദിവസമായി നെഞ്ച് വേദനയും ജലദോഷവും പനിയുമുണ്ടായിരുന്നുവെന്നും പിന്നീട് കോവിഡ് ടെസ്റ്റ് ചെയ്തുവെന്നും ഫേസ്ബുക്കിലെ വിഡിയോയില്‍ എസ്പിബി പറഞ്ഞു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ജലദോഷവും പനിയുമാണുള്ളത്. രണ്ട് ദിവസം കൊണ്ട് ആശുപത്രി വിടും. മരുന്നുകള്‍ കൃത്യമായി കഴിക്കാനും വിശ്രമത്തിനും വേണ്ടിയാണ് ആശുപത്രിയില്‍ എത്തിയത്. അസുഖത്തെക്കുറിച്ച് അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി. അദ്ദേഹം പറഞ്ഞു. Posted by S. P. Balasubrahmanyam on Tuesday, August 4, 2020
Read More » - NewsAugust 5, 20200 163
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പ്: ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാലു പേർ അറസ്റ്റില്‍
തൃശൂര്‍ : യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ഫണ്ട് തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും ദേശീയ പ്രസിഡന്റുമായ ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാലു പ്രതികള്‍ അറസ്റ്റില്‍. ജാസ്മിന്‍ ഷായ്ക്ക് പുറമേ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഒന്നാം പ്രതിയുടെ ഡ്രൈവര്‍ നിതിന്‍ മോഹന്‍, ഓഫിസ് സ്റ്റാഫ് പി ഡി ജിത്തു എന്നിങ്ങനെ നാലുപേരെയാണ് തൃശൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തളളിയിരുന്നു.സാമ്പത്തിക തട്ടിപ്പുകേസില്‍ ജാസ്മിന്‍ ഷാ അടക്കമുളള നാലുപേര്‍ക്കെതിരെ നേരത്തേ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പടുവിച്ചിരുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടില്‍ നിന്ന് വ്യാജ രേഖയുണ്ടാക്കി 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ മൂന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് 3 കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് യു എന്‍ എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് പരാതി നല്‍കിയത്. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നത്. അംഗത്വ ഫീസിനത്തില്‍ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങള്‍ക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുളള നാലു അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
Read More »