Month: August 2020
- Top StoriesAugust 5, 20200 157
രാമനെപോലെ രാമക്ഷേത്രവും ഐക്യത്തിന്റെ പ്രതീകമായി മാറും: പ്രധാനമന്ത്രി
അയോധ്യ : നൂണ്ടാകളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ഐതിഹാസിക നിമിഷമാണിത്. രാമജന്മഭൂമി ഇന്ന് സ്വതന്ത്രമായിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലമുറകളുടെ ജീവത്യാഗം ഫലം കണ്ടു. രാമന്‍ നമ്മുടെ മനസിലും ഹൃദയത്തിലുമാണ് ജീവിക്കുന്നത്. ജനമനസ് പ്രകാശഭരിതമായ ദിനമാണ് ഇത്, ശ്രീരാമ ജയഘോഷങ്ങൾ ഇന്ന് അയോധ്യയിൽ മാത്രമല്ല ലോകമെമ്പാടും പ്രതിധ്വനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് ശേഷം ഭക്തരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ജയ് ശ്രീരാം ജയഘോഷങ്ങൾ ഭക്തരോട് ഏറ്റുവിളിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കന്യാകുമാരി മുതൽ ക്ഷീർഭവാനി വരെ, കോടേശ്വർ മുതൽ കാമാഖ്യവരെ, ജഗന്നാഥ് മുതൽ കേദർനാഥ് വരെ, സോമനാഥ് മുതൽ കാശി വിശ്വനാഥ് വരെ രാജ്യം മുവുവനും ഇന്ന് ശ്രീരാമനിൽ മുഴുകിയിരിക്കുകയാണ്. ലോകമെങ്ങുമുള്ള രാമഭക്തരെ അനുമോദിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യ രചിക്കുന്നത് സുവര്‍ണ അദ്ധ്യായമാണെന്നും അഭിപ്രായപ്പെട്ടു. ജന്മഭൂമിയില്‍ നിന്ന് രാമനെ നീക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ശ്രീരാമന്‍ ഐക്യത്തിന്റെ അടയാളമാണ്. ഒരു കൂടാരത്തില്‍ നിന്ന് വലിയൊരു ക്ഷേത്രത്തിലേക്ക് രാംലല്ല മാറുകയാണ്. രാമക്ഷേത്രം സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കും. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽ ഉയരുന്ന വലിയ രാമക്ഷേത്രം, ശ്രീരാമന്റെ നാമം പോലെ, സമ്പന്നമായ ഇന്ത്യൻ സംസ്കാരത്തെ പ്രതിഫലിപ്പിക്കും.അനന്തകാലത്തേക്കും മുഴുവൻ മനുഷ്യവർഗത്തേയും ക്ഷേത്രം പ്രചോദിപ്പിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രം നമ്മുടെ പാരമ്പര്യത്തിന്റെ ആധുനിക മാതൃകയായി മാറും. നമ്മുടെ ഭക്തിയുടെയും ദേശവികാരത്തിന്റെയും മാതൃകയാകും. കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഒറ്റക്കെട്ടായ ദൃഢനിശ്ചയത്തിന്റെ കരുത്തിനെ പ്രതീകവത്കരിക്കും.ഭാവിതലമുറയെ പ്രചോദിതരാക്കും. പ്രധാനമന്ത്രി പറഞ്ഞു. രാമനെ എപ്പോഴൊക്കെ മാനവരാശി വിശ്വസിച്ചിട്ടുണ്ടോ അപ്പോഴെല്ലാം പുരോഗതിയുണ്ടായിട്ടുണ്ട്. എപ്പോഴെല്ലാം ആ പാതയിൽ നിന്ന വ്യതിചലിച്ചോ അപ്പോഴെല്ലാം നാശത്തിന്റെ വാതിലുകൾ തുറന്നിട്ടുണ്ട്. എല്ലാവരുടെയും വികാരങ്ങളെ നാം മാനിക്കണം. എല്ലാവരുടേയും പിന്തുണയോടെയും വിശ്വാസത്തോടെയും എല്ലാവരുടെയും വികസനം ഉറപ്പിക്കണം. ചരിത്ര മുഹൂര്‍ത്തത്തില്‍ സാക്ഷിയാകാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. പ്രാര്‍ത്ഥനകള്‍ ഫലം കണ്ടെന്നും പോരാട്ടം അവസാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സരയു തീരത്ത് ചരിത്രം യാഥാര്‍ത്ഥ്യമായി.ക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയായിരുന്നു. ദളിതരും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരും ക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ആഗ്രഹിച്ചു. രാമക്ഷേത്രം…
Read More » - Top StoriesAugust 5, 20200 267
രാമ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി
ലക്‌നൗ : കോടിക്കണക്കിന് ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട്, രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാമ ക്ഷേത്ര നിർമാണത്തിന് ഔപചാരിക തുടക്കം കുറിച്ചു. ഭൂമിപൂജയ്ക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമർപ്പിച്ചാണ് ശിലാന്യാസം നടത്തിയത്. രാജ്യത്തിന്റെ മുഴുവൻ പ്രതിനിധിയെന്ന നിലയിൽ രാജ്യത്തിന്റെ സർവൈശ്വര്യങ്ങൾക്കും വേണ്ടിയാണ് ഈ ക്ഷേത്രനിർമാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് മോദി പറഞ്ഞു. തുടർന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്ന തിരഞ്ഞെടുത്ത ഒമ്പത് ശിലകൾ കൂടി സ്ഥാപിച്ചു. ശിലാസ്ഥാപന ചടങ്ങിന് ശേഷം ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഡൽഹിയിൽനിന്ന് വിമാന മാർഗം ലഖ്നൗവിൽ എത്തിയ പ്രധാനമന്ത്രി അയോധ്യയിലെ ഹനുമാൻ ഗഡി ക്ഷേത്രത്തിൽ ആരാധന നടത്തിയതിന് ശേഷമാണ് ഭൂമി പൂജ ചടങ്ങിനെത്തിയത്. ക്ഷേത്ര ഭൂമിയിൽ പ്രധാനമന്ത്രി പാരിജാത വൃക്ഷത്തിന്റെ തൈ നട്ടതിന് ശേഷമാണ് ഭൂമി പൂജ ചടങ്ങുകൾ ആരംഭിച്ചത്. 12.05 മുതൽ ഒരുമണിക്കൂർ നീണ്ടുനിന്ന് ചടങ്ങിന് ശേഷമാണ് മോദി വെള്ളി ശില സ്ഥാപിച്ചത്. 135 സന്യാസികൾ അടക്കം 185 പേരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
Read More » - Top Stories
- Top StoriesAugust 5, 20200 157
മലപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
മലപ്പുറം : സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കോട്ടുകര സ്വദേശി മൊയ്തീൻ (75) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ് അന്ത്യം. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 87 ആയി.
Read More » - NewsAugust 5, 20200 148
ട്രഷറി തട്ടിപ്പ്: പ്രതി ബിജുലാൽ അറസ്റ്റിൽ
തിരുവനന്തപുരം : വഞ്ചിയൂർ സബ് ട്രഷറിയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി എം.ആർ. ബിജുലാൽ അറസ്റ്റിൽ. വഞ്ചിയൂർ കോടതിക്ക് പിന്നിലുള്ള അഭിഭാഷകന്റെ ഓഫീസിൽനിന്നാണ് ഇയാൾ അറസ്റ്റിലായത്. പോലീസിൽ കീഴടങ്ങാനായാണ് രാവിലെ ബിജുലാൽ അഭിഭാഷകന്റെ ഓഫീസിലെത്തിയത്. മാധ്യമങ്ങളുമായി സംസാരിക്കവെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. താൻ ട്രഷറിയിൽനിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും ഓൺലൈനിൽ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും അറസ്റ്റിലാകുന്നതിന് മുമ്പ് ബിജു ലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ ഉപയോഗി്ച്ച് വേറെ ആരോ തട്ടിപ്പ് നടത്തിയതെന്നും ഇക്കാര്യങ്ങൾ പോലീസ് അന്വേഷിക്കട്ടെ എന്നും ബിജു ലാൽ പറഞ്ഞു. അറസ്റ്റിലായ ബിജുലാലിനെ കമ്മീഷണർ ഓഫീസിലേക്ക് കൊണ്ടുപോയി. മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ബിജുലാൽ കീഴടങ്ങാനെത്തിയത്.
Read More » - NewsAugust 5, 20200 157
എറണാകുളത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി
കൊച്ചി : എറണാകുളം എളങ്കുന്നപ്പുഴയിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. രണ്ട് വള്ളങ്ങളിലായി മീൻപിടിക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്.പുക്കാട് സ്വദേശി സിദ്ധാർഥൻ, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പമുണ്ടായിരുന്ന നാലാമത്തെയാൾ കുറ്റിയിൽ പിടിച്ചു കയറി നീന്തി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. എളങ്കുന്നപ്പുഴ പുക്കാട് ഭാഗത്ത് രണ്ട് വഞ്ചികളിലായി നാല് പേരാണ് മീൻ പിടിക്കാൻ പോയത്. അതിൽ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. അപകടമുണ്ടായത് കനത്ത മഴയിലും പുലർച്ചെയുമായതിനാൽ ആരും സംഭവം അറിഞ്ഞിരുന്നില്ല. പിന്നീട് രക്ഷപ്പെട്ടയാളാണ് അപകട വിവരം നാട്ടുകാരെ അറിയിക്കുന്നത്.
Read More » - Top StoriesAugust 5, 20200 159
വടക്കന്‍ കേരളത്തില്‍ കനത്ത മഴ;വ്യാപക നാശനഷ്‌ടം;വീടിന് മുകളിൽ മരം വീണ് ആറു വയസ്സുകാരി മരിച്ചു
കോഴിക്കോട് : വടക്കന്‍ കേരളത്തില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്‌ടം. ഇന്നലെ രാത്രി മുതല്‍ പുലര്‍ച്ചെ വരെ കനത്ത മഴയാണ് വിവിധ വടക്കൻ ജില്ലകളില്‍ പെയ്‌തത്. കോഴിക്കോട് നഗരത്തില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വീണു. വയനാട് റോഡില്‍ പാറോപ്പടിയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് നഗരപ്രദേശത്താണ് കൂടുതൽ നാശനഷ്ടമുണ്ടായത്. പുതിയങ്ങാടി, ഈസ്റ്റ്ഹിൽ ഗസ്റ്റ് ഹൗസ്, കാമ്പുറം, കോവൂർ, മാളിക്കടവ്, കരുവിശ്ശേരി, ബൈപ്പാസ്, ഫാത്തിമ ഹോസ്പിറ്റലിന് സമീപം, ഫാറൂഖ് കോളേജ് വിമന്‍സ് ഹോസ്റ്റല്‍ , പന്തീരങ്കാവ് വള്ളിക്കുന്ന്, കുടല്‍ നടക്കാവ്, കൂടത്തുംപാറ ,പ്രൊവിഡന്‍സ് കോളേജ്, പയ്യാനക്കല്‍,ബേപ്പൂര്‍ എന്നീ ഭാഗങ്ങളില്‍ വന്‍ മരങ്ങള്‍ വീണ് ഗതാഗത തടസം ഉണ്ടായി. വയനാട് തവിഞ്ഞാലിൽ വീടിന് മുകളിൽ മരം വീണ് ആറു വയസ്സുകാരി മരിച്ചു. വാളാട് തോളക്കര കോളനിയിൽ ബാബുവിന്റെ മകൾ ജ്യോതികയാണ് മരിച്ചത്. ബാബുവിന് ഗുരുതര പരിക്കേറ്റു. കണ്ണൂരിൽ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകൾ മരം വീണ് തകർന്നു. അഞ്ചുപേർക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. വൈദ്യുതലൈൻ പൊട്ടിവീണും മറ്റും പലയിടങ്ങളിലും ഏറെനേരം വൈദ്യുതിബന്ധം തടസ്സപ്പെട്ടു. കണ്ണൂർ അഗ്നിരക്ഷാനിലയത്തിന് സമീപത്തെ റോഡിലൂടെ പോകുകയായിരുന്ന കാറിന് മുകളിലേക്കാണ് മരം വീണത്. മരം മാറ്റി കാറിലുണ്ടായിരുന്നവരെ അഗ്നിരക്ഷാസേനാംഗങ്ങൾ ആസ്പത്രിയിലെത്തിച്ചു. മേലെചൊവ്വ ദേശീയപാതയിൽ കൂറ്റൻ മരം റോഡിന് കുറുകെ കടപുഴകിയതിനാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസെത്തി വാഹനങ്ങൾ തിരിച്ചുവിട്ടു. ലോറിക്ക് തൊട്ടുമുന്നിലായാണ് മരംവീണത്. കാറ്റിന്റെ ശക്തിയിൽ കണ്ണൂർ സിറ്റിയിലെ കടകളുടെ ഓടുകളും മേൽക്കൂരയിലിട്ട ഷീറ്റുകളും പാറിപ്പോയി. കാസര്‍കോട് രാത്രി ശക്തമായ മഴയുണ്ടായിരുന്നു. കാഞ്ഞങ്ങാട് തീരദേശമേഖലയില്‍ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായി. വീടുകള്‍ക്കു മുകളില്‍ മരങ്ങള്‍ പൊട്ടി വിണു .നിരവധി വൈദ്യുത തൂണുകളും പൊട്ടിവീണു. മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് പത്തോളം വീടുകള്‍ വെള്ളക്കെട്ടിലാണ്. ജില്ലയില്‍ ശക്തമായ കാറ്റിലും മഴയിലും പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നുവെന്നാണ് ഇതുവരെ ലഭിച്ച വിവരം. പാലക്കാട് ജില്ലയിലും ഇന്നലെ രാത്രി ഇടവിട്ട്…
Read More » - Top StoriesAugust 5, 20200 176
ഇന്ന് രാമക്ഷേത്ര ശിലാസ്‌ഥാപനം
അയോധ്യ : വർഷങ്ങൾനീണ്ട കാത്തിരിപ്പിനും നീണ്ടകാലത്തെ നിയമയുദ്ധത്തിനുമൊടുവിൽ ഇന്ന് അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന് തുടക്കമാകും. രാമനാമ ജപങ്ങൾ അലയടിയ്ക്കുന്ന അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രംപണിക്ക് ഔപചാരിക തുടക്കംകുറിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുനടക്കുന്ന ഭൂമിപൂജയിലും തുടർന്നുള്ള ശിലാസ്ഥാപനകർമത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അദ്ദേഹമാണ് ശിലാസ്ഥാപനം നിർവഹിക്കുന്നത്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽ ദാസ് സംഭാവനചെയ്ത ഈ കട്ടി ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും. മംഗളകർമത്തിനു മുന്നോടിയായി അയോധ്യയിലെ വീഥികളും കെട്ടിടങ്ങളും മഞ്ഞനിറം പൂശി മനോഹരമാക്കിയിരിക്കുകയാണ്. അയോധ്യയിലെ എല്ലാവീടുകളിലും ബുധനാഴ്ച ദീപപ്രഭയൊരുക്കും. സരയൂ നദിക്കരയാണ് ആഘോഷങ്ങളുടെ പ്രധാനകേന്ദ്രം. സരയൂ തീരത്ത് ചൊവ്വാഴ്ച വൈകീട്ടുനടന്ന ആരതിയിൽ നാട്ടുകാരെ മാത്രമാണ് പങ്കെടുപ്പിച്ചത്. പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകൾക്ക് നേർസാക്ഷ്യം വഹിക്കുക. അഞ്ച് പ്രധാന വ്യക്തികളാണ് ഭൂമിപൂജയ്ക്ക് ശേഷം നടക്കുന്ന പരിപാടിയില്‍ വേദിയിലുണ്ടാവുക -പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്‌എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യ ഗോപാല്‍ദാസ് എന്നിവര്‍. ലോകത്തെ 36 പ്രമുഖ പരമ്പരകളിലെ 135 സംന്യാസി ശ്രേഷ്ഠരുടെ സാന്നിധ്യത്തിലാണ് പവിത്രമായ ചടങ്ങുകള്‍. രാജ്യത്തെ നൂറുകണക്കിന് പുണ്യസ്ഥലങ്ങളിലെ മണ്ണും പുണ്യനദികളിലെ ജലവും രാമജന്മഭൂമിയെ കൂടുതല്‍ പവിത്രമാക്കും.കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് കനത്ത നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ നടക്കുന്നതെങ്കില്‍ പോലും ഉത്സവമയമായ അന്തരീക്ഷമാണ് അയോദ്ധ്യയുടെ സമീപ പ്രദേശങ്ങളിലും ഉത്തര്‍പ്രദേശിലും ഒട്ടാകെയുള്ളത്.അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മണിക്കൂറോളം പ്രദേശത്ത് ചിലവഴിക്കാനാണ് സാദ്ധ്യത. കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തന്നെ പ്രധാനമന്ത്രിയും മറ്റ് നാല് പേരും മാത്രമാകും വേദിയിലുണ്ടാവുക. ഇന്നലെ രാവിലെ അയോദ്ധ്യയില്‍ ഹനുമാന്‍ പ്രതിഷ്ഠയിലെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. എല്ലാ പ്രാദേശിക ക്ഷേത്രങ്ങളിലും തുടര്‍ച്ചയായ അഖണ്ഡ രാമായണ പാരായണം ചങ്ങുകളുടെ ഭാഗമായി നടത്തുന്നുണ്ട്. വീടുകളിലും ക്ഷേത്രങ്ങളിലും സരയു നദിയിലും എണ്ണ വിളക്കുകള്‍ കത്തിച്ച് ദീപാഞ്ജലി നടത്തും. പൂജകള്‍ക്കായി ടണ്‍ കണക്കിന് പൂക്കളാണ് അയോദ്ധ്യയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ചിരിക്കുന്നത്. ഭൂമിപൂജ…
Read More » - Top StoriesAugust 4, 20200 167
കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് കോവിഡ്
ന്യൂഡൽഹി : കേന്ദ്ര പെട്രോളിയം-പ്രകൃതിവാതകം-സ്റ്റീൽ വകുപ്പു മന്ത്രി ധർമേന്ദ്ര പ്രധാന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധർമേന്ദ്ര പ്രധാന്റെ സ്റ്റാഫ് അംഗങ്ങളിൽ ഒരാൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം ഐസൊലേഷനിൽ പോവുകയും ചെയ്തിരുന്നു. കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് പ്രധാൻ. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.
Read More » - Top StoriesAugust 4, 20200 174
അഫ്ഗാന്‍ ജയിലിന് നേരെ ഭീകരാക്രമണം നടത്തിയത് മലയാളി ഐഎസ് ഭീകരൻ
ഡൽഹി : അഫ്ഗാന്‍ ജയിലിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ മലയാളി ഐഎസ് ഭീകരനെന്ന് രഹസ്യാനേഷണ വിഭാഗങ്ങൾ. കാസര്‍കോട് സ്വദേശിയായ കെ പി ഇജാസാണ് ചാവേര്‍ ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. 29 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 50 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ ജലാലബാദ് ജയിലില്‍ ഇന്നലെയാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടന്നത്. നങ്കര്‍ഹര്‍ പ്രവിശ്യയിലായിരുന്നു സംഭവം. സ്ഫോടനത്തിലൂടെ ജയില്‍ കവാടം തകര്‍ത്ത് ഭീകരരെ രക്ഷിച്ചു. കൊല്ലപ്പെട്ടവരില്‍ ഏറെയും ജയില്‍ കാവല്‍ക്കാരും ഉദ്യോഗസ്ഥരുമാണ്. കാസര്‍കോട് നിന്ന് ഡോ. കെ പി ഇജാസിനെയും കുടുംബത്തെയും നേരത്തെ കാണാതായിരുന്നു. ഇവര്‍ പിന്നീട് ഐഎസില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. ഇരുവരും ഒരാള്‍ തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
Read More »