Month: August 2020

  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 13), തിരുവില്വാമല (15), കൊണ്ടാഴി (1), അവിനിശേരി (2), കൈപ്പറമ്പ് (3), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (5), നോര്‍ത്ത് പറവൂര്‍ (15), ഞാറയ്ക്കല്‍ (9, 10), പത്തനംതിട്ട ജില്ലയിലെ ഇരവിപ്പേരൂര്‍ (8), നിരണം (3), കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ (11), മടവൂര്‍ (8), പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (7, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍  32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 23 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

    Read More »
  • Top Stories
    Photo of കോവിഡ് പ്രതിരോധം: സുപ്രധാന ജോലികൾ പൊലീസിനെ ഏൽപ്പിച്ചത് സംസ്ഥാനത്തെ പൊലീസ് രാജിലേക്ക്‌ നയിക്കുമെന്ന് പ്രതിപക്ഷ നേതാവ്

    കോവിഡ് പ്രതിരോധം: സുപ്രധാന ജോലികൾ പൊലീസിനെ ഏൽപ്പിച്ചത് സംസ്ഥാനത്തെ പൊലീസ് രാജിലേക്ക്‌ നയിക്കുമെന്ന് പ്രതിപക്ഷ നേതാവ്

    തിരുവനന്തപുരം : കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സുപ്രധാന ജോലികൾ ആരോഗ്യ വകുപ്പിൽ നിന്നെടുത്ത് പൊലീസിനെ ഏൽപ്പിച്ചത് സംസ്ഥാനത്തെ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും പൊലീസ് രാജിലേക്കും നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോവിഡ് വ്യാപനത്തിന്റെ കാരണം സംസ്ഥാനത്തെ അധികൃതരുടെ അലംഭാവമാണെന്ന് കുറ്റസമ്മതം നടത്തിയ മുഖ്യമന്ത്രി അത് അപകടമായെന്ന് കണ്ടപ്പോൾ കുറ്റം പ്രതിപക്ഷത്തിന്റെ തലയിൽ വച്ചുകെട്ടാൻ ശ്രമിച്ചത് അദ്ദേഹത്തിന്റെ ഇരട്ട മുഖമാണ് വ്യക്തമാക്കുന്നതെന്നും തുറന്ന കത്തിൽ രമേശ് ചെന്നത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ കാപട്യമാണ് കേരളത്തിൽ കോവിഡ് പടർന്നു പിടിക്കാൻ കാരണമായതെന്ന് ചെന്നിത്തല ആരോപിയ്ക്കുന്നു. ദിവസവും വൈകിട്ട് ടി.വി ചാനലുകളിലൂടെ ഒരു മണിക്കൂർ സാരോപദേശം നടത്തും. എന്നിട്ട് മറുവശത്തു കൂടി സംസ്ഥാനത്തെ കൊള്ളയടിക്കാൻ നോക്കും. കോവിഡിന്റെ മറപടിച്ച് സ്പ്രിംഗ്ളർ മുതൽ സ്വർണ്ണക്കടത്ത് വരെ എത്രയെത്ര കൊള്ളകളാണ് സംസ്ഥാനത്ത് നടന്നതെന്നും അദ്ദേഹം തുറന്ന കത്തിൽ ചോദിയ്ക്കുന്നു. കത്തിന്റെ പൂർണ്ണ രൂപം ബഹു. മുഖ്യമന്ത്രി, കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ പ്രധാന ചുമതലകൾ ആരോഗ്യ വകുപ്പിൽ നിന്നെടുത്ത് പൊലീസിന് നൽകിയ നടപടി അമ്പരപ്പിക്കുന്നതാണ്. കണ്ടെയിൻമെന്റ് സോണുകൾ നിശ്ചയിക്കുക, ക്വാറന്റയിനിൽ കഴിയുന്നവരെ മോണിറ്റർ ചെയ്യുക, പോസിറ്റീവാകുന്ന രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുക, മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളലും ശാരീരികാകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, രോഗികളെ ആശുപത്രികളിലേക്ക് മാറ്റുക തുടങ്ങിയ ജോലികളെല്ലാം പൊലീസിനെയാണ് ഏല്പിച്ചിരിക്കുന്നത്. ഇത് ക്രമസമധാന പ്രശ്നങ്ങൾക്കും പൊലീസ് അതിക്രമങ്ങൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും കാരണമാകുമെന്നതിൽ സംശയമില്ല. കോവിഡിന്റെ ആക്രമണത്തിൽ ഭയചകിതരായ ജനങ്ങളെ കൂടുതൽ ഭയത്തിലേക്കും പരിഭ്രാന്ത്രിയിലേക്കും നയിക്കുന്നതാവും ഈ പരിഷ്ക്കാരം. ഫലത്തിൽ പൊലീസ് രാജായിരിക്കും നടക്കാൻ പോകുന്നത്. കോവിഡ് രോഗികളെ വളരെ കാരുണ്യത്തോടെയും അനുകമ്പയോടെയുമാണ് കൈകാര്യം ചെയ്യേണ്ടത്. പൊലീസിന്റെ ഉരുക്കു മുഷ്ഠി പ്രയോഗം സ്ഥിതി വഷളാക്കുകയേ ഉള്ളൂ. തോക്കേന്തിയ കമാന്റോകളെ വിന്യസിച്ച് ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ച പൂന്തുറയിൽ എന്താണ് സംഭവിച്ചതെന്ന മുഖ്യമന്ത്രി ഓർക്കുമല്ലോ? അവശ്യസാധനങ്ങൾ പൊലീസ് വീട്ടിലെത്തിക്കുമെന്ന് നേരത്തെയും പ്രഖ്യാപിച്ചിരുന്നതാണ്. അതും നടപ്പായില്ല. വീണ്ടും അത് തന്നെ ചെയ്യുമെന്നാണ് പറയുന്നത്. ഇത് ഒരു ആരോഗ്യ പ്രശ്നമാണ്, ക്രമസമാധാന…

    Read More »
  • Top Stories
    Photo of കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോവിഡ്

    കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോവിഡ്

    ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.താൻ കോവിഡ് ബാധിതനാണെന്ന കാര്യം സിദ്ധരാമയ്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ മുൻ കരുതലെന്നോണം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം ക്വാറന്റീനിൽ പോകണമെന്നും സിദ്ധരാമയ്യ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. സിദ്ധരാമയ്യയെ മണിപ്പാൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യെദ്യൂരപ്പയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖ്യമന്ത്രിയുടെ മകൾക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

    Read More »
  • Top Stories
    Photo of കോവിഡിനെ നേരിടുന്നതിനായി പ്രത്യേക സംഘത്തിന് രൂപം നൽകി കേരള പോലീസ്

    കോവിഡിനെ നേരിടുന്നതിനായി പ്രത്യേക സംഘത്തിന് രൂപം നൽകി കേരള പോലീസ്

    തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിയ്ക്കുന്നതിനായി പ്രത്യേക പോലീസ് സംഘത്തിന് രൂപം നൽകി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. കോവിഡ്  ബാധിച്ചവരുടെ കോൺടാക്റ്റ് ട്രേസിങിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇൻസ്പെക്റ്ററുടെ നേതൃത്വത്തിൽ മൂന്നു പോലീസുകാർ അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ടെയിൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിനായി മോട്ടോർ സൈക്കിൾ ബ്രിഗേഡിനെ നിയോഗിക്കും. ഇവിടങ്ങളിൽ സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കും. കണ്ടെയിൻമെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ വാഹനപരിശോധനയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിക്കും. ഒരു സ്ഥലത്തും ആൾക്കൂട്ടം അനുവദിക്കില്ല. തുറമുഖം, പച്ചക്കറി – മത്സ്യ മാർക്കറ്റുകൾ, വിവാഹവീടുകൾ, മരണവീടുകൾ, ബസ് സ്റ്റാന്റ്, ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും.

    Read More »
  • News
    Photo of കാസര്‍കോഡ് ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു

    കാസര്‍കോഡ് ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു

    കാസര്‍കോഡ് : മഞ്ചേശ്വരം പൈവളിഗെ പഞ്ചായത്തിലെ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.  സഹോദരങ്ങളായ ബാബു(70), വിട്ടൽ(60), സദാശിവൻ(55), ദേവകി(48) എന്നിവരാണ് മരിച്ചത്. ഇവരുടെ സഹോദരി ലക്ഷ്മിയുടെ മകനായ ഉദയ(40)യാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. ഉദയയുടെ അമ്മ ലക്ഷ്മി ആക്രമണത്തിൽനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേര്‍ ഉദയയുടെ അമ്മാവന്മാരാണ്. ദേവകി അമ്മായിയാണ്. ഉദയ് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതായും നാട്ടുകാര്‍ പറയുന്നു. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 962 പേർക്കു കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 962 പേർക്കു കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 962 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 801 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഉറവിടം അറിയാത്ത 40 രോഗബാധിതരാണുള്ളത്. ഇന്ന് സംസ്ഥാനത്ത് 815 പേർ രോഗമുക്തരായി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളത്തിൽ ഇക്കാര്യം അറിയിച്ചത്. 205 പേർക്കാണ് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം-106, ആലപ്പുഴ-101, തൃശ്ശൂർ-85 മലപ്പുറം-85, കാസർകോട്-66, പാലക്കാട്-59, കൊല്ലം-57, കണ്ണൂർ-37, പത്തനംതിട്ട-36, കോട്ടയം-35 കോഴിക്കോട്-33, വയനാട്-31, ഇടുക്കി-26 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. രണ്ടു മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്(68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ(52) എന്നിവരാണ് മരിച്ചത്. രോഗബാധിതരിൽ 55 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ 85 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 15 ഹെൽത്ത് വർക്കർമാർക്കും ആറ് കെ.എസ്.സിക്കാർക്കും ഇന്ന് രോഗം സ്ഥിരീരിച്ചിട്ടുണ്ട്. 815 പേർ ഇന്ന് സംസ്ഥാനത്ത് രോഗമുക്തരായി. തിരുവനന്തപുരം-253, കൊല്ലം-40, പത്തനംതിട്ട-59, ആലപ്പുഴ-50, കോട്ടയം-55, ഇടുക്കി-54, എറണാകുളം-38, തൃശ്ശൂർ-52, പാലക്കാട്-67, മലപ്പുറം-38, കോഴിക്കോട്- 26, വയനാട്-8, കണ്ണൂർ-25 കാസർകോട്-50 എന്നിങ്ങനെയാണ് കോവിഡ് നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

    Read More »
  • News
    Photo of ട്രഷറി തട്ടിപ്പ്: ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

    ട്രഷറി തട്ടിപ്പ്: ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

    തിരുവനന്തപുരം : വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടന്റ് എം.ആർ.ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സമ്മറി ഡിസ്മിസൽ വ്യവസ്ഥ പ്രകാരം നോട്ടീസ് നൽകാതെ അടിയന്തിരമായാണ് ധനവകുപ്പിന്റെ നടപടി. ധനമന്ത്രി തോമസ് ഐസക് വിളിച്ചുചേർത്ത അവലോകന യോഗത്തിന് ശേഷമാണ് നടപടി. പിരിച്ചുവിടലിന്റെ നടപടിക്രമങ്ങൾ അഞ്ചു ദിവസത്തിനകം പൂർത്തിയാക്കും. തട്ടിപ്പ് കണ്ടെത്തിയ ജീവനക്കാരൻ ഒഴികെ മറ്റുള്ള എല്ലാ ഉദ്യോഗസ്ഥരേയും വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് രണ്ടുകോടി രൂപ ബിജുലാൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.ബിജുലാലിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി

    സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അലംഭാവവും വിട്ടുവീഴ്ചയും സംസ്ഥാനത്ത് ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കി. ഇക്കാര്യം കുറ്റസമ്മതത്തോടെ എല്ലാവരും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോൺഫറൻസ് മുഖേനെ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ വിദേശത്തുനിന്നുള്ളവര്‍ എത്തുന്ന വേളയില്‍ പോലും സംസ്ഥാനത്ത് കര്‍ശനമായ ജാഗ്രത നിലനിന്നിരുന്നു. വിദേശത്തുനിന്നുള്ളവര്‍ എത്തണമെന്നു തന്നെയായിരുന്നു സര്‍ക്കാരിന്റെ നിലപാടും. അവര്‍ വരികയും ചികില്‍സ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് അങ്ങോട്ട് ക്വാറന്റീന്‍, സാമൂഹിക അകലം തുടങ്ങിയ പാലിക്കുന്നതിതിന്റെ ഗൗരവം നിലനിര്‍ത്തിപ്പോരുന്നതില്‍ എല്ലാവരുടെയും ഭാഗത്തുനിന്നും അലംഭാവം ഉണ്ടായി. പൊതുവില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ പുലര്‍ത്തേണ്ട ഗൗരവം കുറഞ്ഞതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് വഴിവെച്ചത്. പരാതികള്‍ ഉയര്‍ന്നാലും ഇനി കര്‍ശന നടപടിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നല്ല മാതൃകയുടെ ഭാഗമായി മഹാമാരിയെ നേരിടുമ്പോൾ രാജ്യവും ലോകവും പലഘട്ടങ്ങളിലും കേരളത്തിന്റെ പേര് എടുത്തു പറഞ്ഞിരുന്നു. ഇതിന് കാരണം സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ സജ്ജമായിരുന്നുവെന്നതുകൊണ്ടാണ്. മഹാമാരിയെ നേരിടുന്നതിന് എല്ലാവരുടെയും ഭാഗത്തുനിന്ന് വലിയതോതിലുള്ള പിന്തുണ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കുറച്ചുനാൾ കഴിഞ്ഞപ്പോൾ നമ്മുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായി. അത് രോഗം പടരുന്നതിന് ഇടയാക്കി. ഈ മഹാമാരിയെ പിടിച്ചുകെട്ടിയേ പറ്റു. രോഗം പകരാതിരിക്കാനുള്ള മുൻകരുതൽ പ്രധാനമാണ്. ഈ മുൻകരുതൽ മുമ്പ് നല്ലരീതിയിൽ സ്വീകരിച്ചിരുന്നു. പല കാരണങ്ങൾകൊണ്ട് ഇതൊന്നും സാരമില്ലെന്ന സന്ദേശം ഉണ്ടാകുന്നതിന് ഇടയാക്കി. അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് ഇടയാക്കിയതെന്ന് നാം കുറ്റബോധത്തോടെ ഓർക്കണമെന്നും. ഇനിയെങ്കിലും ഇതിനെ തടയാൻ ഒരേ മനസോടെ നീങ്ങാൻ എല്ലാവരുടെയും സഹകരണവും പിന്തുണയും വേണമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • Top Stories
    Photo of ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത് ബ്രിട്ടൻ നാണയം ഇറക്കുന്നു

    ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത് ബ്രിട്ടൻ നാണയം ഇറക്കുന്നു

    ലണ്ടൻ : ഇന്ത്യയുടെ മഹാത്മാവിന് ബ്രിട്ടന്റെ ആദരം. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് ഇന്ത്യയെ സ്വാതന്ത്രമാക്കിയ മഹാത്മാഗാന്ധിയെ ആദരിച്ച് ബ്രിട്ടൻ നാണയം പുറത്തിറക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് നാണയം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കറുത്തവര്‍ഗക്കാരുടെയും ഏഷ്യന്‍ വംശജരുടെയും സംഭാവനകള്‍ ഏറെ അംഗീകരിക്കപ്പെടുന്ന സമയത്താണ് മഹാത്മാ ഗാന്ധിയ്ക്കും സ്മാരക നാണയം ഒരുങ്ങുന്നത്. സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ഏഷ്യന്‍ വംശജരെയും കറുത്ത വര്‍ഗക്കാരെയും ആദരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ധനകാര്യ മന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനാക് റോയല്‍ മിന്റ് അഡ്വൈസറി കമ്മിറ്റിക്ക് കത്തയച്ചിട്ടുണ്ട്.

    Read More »
Back to top button