Month: August 2020

  • Top Stories
    Photo of ഇന്നു മുതല്‍ കേരളത്തില്‍ മഴ ശക്തമാകും

    ഇന്നു മുതല്‍ കേരളത്തില്‍ മഴ ശക്തമാകും

    കൊച്ചി : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപംകൊള്ളുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട്, ഇടുക്കി ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ഒഴികെയുള്ള മറ്റു ജിലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കി. ആറ് വരെ വടക്കന്‍ ജില്ലകളില്‍ മഴ ശക്താമാകും.കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

    Read More »
  • Top Stories
    Photo of യെദ്യൂരപ്പയുടെ മകൾക്ക് കോവിഡ്

    യെദ്യൂരപ്പയുടെ മകൾക്ക് കോവിഡ്

    ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മകളും കോവിഡ് ബാധിതയാണെന്ന വാർത്ത പുറത്ത് വരുന്നത്. മകളെ ബെംഗളൂരു മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ച  വിവരം ട്വിറ്ററിലൂടെ യെദ്യൂരപ്പ തന്നെയായിരുന്നു അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിർദേശ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടിയതായും  യെദ്യൂരപ്പ അറിയിച്ചിരുന്നു.

    Read More »
  • Top Stories
    Photo of ബി.എസ് യെദ്യൂരപ്പയ്ക്ക് കോവിഡ്

    ബി.എസ് യെദ്യൂരപ്പയ്ക്ക് കോവിഡ്

    ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധന ഫലം പോസിറ്റീവായ വിവരം ട്വിറ്ററിലൂടെ യെദ്യൂരപ്പ തന്നെയാണ് അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിർദേശ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടിയതായും  യെദ്യൂരപ്പ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റീനിൽ പോകണമെന്നും യെദ്യൂരപ്പ നിർദേശിച്ചു.

    Read More »
  • Top Stories
    Photo of കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പ്

    കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പ്

    തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാദ്ധ്യതയുളളതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള ജില്ലകള്‍ ആഗസ്റ്റ് 3 : ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്. ആഗസ്റ്റ് 4 : കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്. ആഗസ്റ്റ് 5 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്. ആഗസ്റ്റ് 6 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള ജില്ലകള്‍ ആഗസ്റ്റ് 2 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്. ആഗസ്റ്റ് 3 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്. ആഗസ്റ്റ് 4 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം. ആഗസ്റ്റ് 5 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്. ആഗസ്റ്റ് 6 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , എറണാകുളം, തൃശൂര്‍, പാലക്കാട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം എം മുതല്‍ 115.5 എം എം വരെയുളള ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാദ്ധ്യതയുളള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുളളവര്‍ അതീവ ജാഗ്രത പാലിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുളളവര്‍, കൊവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാദ്ധ്യതയുളളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുളളത്. ശക്തമായ മഴയുണ്ടെങ്കില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. ജലാശയങ്ങള്‍ക്ക് മുകളിലെ…

    Read More »
  • Top Stories
    Photo of കൊല്ലം ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കോവിഡ്

    കൊല്ലം ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കോവിഡ്

    കൊല്ലം : കൊല്ലം ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 12 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 6 പേര്‍ക്കും സമ്പര്‍ക്കം മൂലം 51 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം ജില്ലയില്‍ ഇന്ന് 168 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

    Read More »
  • Top Stories
    Photo of ജില്ലാ ജയിലിലെ 24 തടവുകാർക്ക് കൂടി കോവിഡ്

    ജില്ലാ ജയിലിലെ 24 തടവുകാർക്ക് കൂടി കോവിഡ്

    കൊല്ലം : ജില്ലാ ജയിലിലെ 24 തടവുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ രോഗബാധിതരുടെ എണ്ണം 38 ആയി. 50 പേരെ പരിശോധിച്ചപ്പോൾ പകുതിപേർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ജില്ലാ ജയിലിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം തടവുകാരിൽ ഒരാൾക്ക് പനി വന്നതിനെ തുടർന്ന് നടത്തിയ ടെസ്റ്റിൽ ഇയാൾക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇതേതുടർന്നാണ് ഇന്നലെ ആന്റിജൻ ടെസ്റ്റ് നടത്തിയത്. ഇതിൽ പതിനഞ്ച് പേർക്ക് പോസിറ്റീവായിരുന്നു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ വാഴയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), വാഴക്കാട് (എല്ലാ വാര്‍ഡുകളും), ചേക്കാട് (എല്ലാ വാര്‍ഡുകളും), മുതുവള്ളൂര്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കുഴിമണ്ണ (എല്ലാ വാര്‍ഡുകളും), മൊറയൂര്‍ (എല്ലാ വാര്‍ഡുകളും), ചേലമ്പ്ര (എല്ലാ വാര്‍ഡുകളും), ചെറുകാവ് (എല്ലാ വാര്‍ഡുകളും), ഉള്ളിയേരി (10), കരുവട്ടാര്‍ (4), നാന്‍മണ്ട (7, 14), ചങ്ങരോത്ത് (1, 2, 3, 4), പത്തനംതിട്ട ജില്ലയിലെ കുളനട (13), കോന്നി (എല്ലാ വാര്‍ഡുകളും), അറന്മുള (7, 8, 13), നെടുമ്പ്രം (3, 13), ഇടുക്കി ജില്ലയിലെ രാജകുമാരി (5, 6), കാഞ്ചിയാര്‍ (11, 12), രാജക്കാട് (എല്ലാ വാര്‍ഡുകളും), എറണാകുളം കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (9), ചിറ്റാറ്റുകര (സബ് വാര്‍ഡ് 7, 9), വെങ്ങോല (7), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (എല്ലാ വാര്‍ഡുകളും), തൃക്കോവില്‍വട്ടം (1, 22, 23), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17), കരിമ്പുഴ (17), തൃശൂര്‍ അടാട്ട് (14), കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക (4), തിരുവനന്തപുരം ജില്ലയിലെ വെള്ളറട (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ.  എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 38 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

    Read More »
  • Top Stories
    Photo of സ്വർണ്ണക്കടത്ത് കേസിൽ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയടക്കം രണ്ട് പേർ അറസ്റ്റിൽ

    സ്വർണ്ണക്കടത്ത് കേസിൽ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയടക്കം രണ്ട് പേർ അറസ്റ്റിൽ

    കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയടക്കം രണ്ട് പേർ അറസ്റ്റിൽ. മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് മൂവാറ്റുപുഴയിൽനിന്ന് എൻ.ഐ.എ. സംഘം അറസ്റ്റ് ചെയ്തത്. ഇതിൽ മുഹമ്മദലി ഇബ്രാഹിം അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയാണ്. ഇവരെ കൊച്ചിയിലെ എൻ.ഐ.എ. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Top Stories
    Photo of അമിത് ഷായ്ക്ക് കോവിഡ്

    അമിത് ഷായ്ക്ക് കോവിഡ്

    ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹംതന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ ചികിത്സ തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

    Read More »
Back to top button