Month: August 2020
- News
ബെവ് ക്യു: ബുക്ക് ചെയ്താല്‍ അപ്പോള്‍ തന്നെ മദ്യം വാങ്ങാം
തിരുവനന്തപുരം : ബെവ് ക്യു ആപ്പ് വഴി മദ്യം ബുക്ക് ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരുന്ന സമയ പരിധി ഒഴിവാക്കി. ഓണം പ്രമാണിച്ചാണ് പ്രവര്‍ത്തന സമയത്തിലും സമയ പരിധിയിലും ഇളവുകള്‍ കൊണ്ടുവന്നിരിക്കുന്നത്. ബെവ് ക്യൂ ആപ്പ് വഴി മദ്യം ബുക്ക് ചെയ്യാനുള്ള സമയ പരിധി മൂന്നു ദിവസമായിരുന്നു. ഇനി ബുക്ക് ചെയ്താല്‍ അപ്പോള്‍ തന്നെ മദ്യം വാങ്ങാം. ബെവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളുടെ സമയപരിധി 9 മണി മുതല്‍ 7 വരെയാക്കി മാറ്റി. എന്നാല്‍ ബാറുകളുടെ സമയപരിധി 9 മണി മുതല്‍ 5 വരെയായി തുടരും. ഇനി മുതല്‍ ആപ്പില്‍ നിന്നു 600 ടോക്കണ്‍ ബെവ്‌കോ കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകള്‍ക്ക് നല്‍കണം. ടോക്കണ്‍ കൂട്ടത്തോടെ ബാറുകളിലേക്ക് പോയതോടെ ഔട്ട് ലെറ്റുകള്‍ നഷ്ടത്തിലേക്ക് പോയിരുന്നു.
Read More » - News
സ്വർണ്ണക്കടത്ത് കേസ്: അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ മാധ്യമപ്രവർത്തകനായ അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം വിമാനത്താവളത്തിൽ കള്ളക്കടത്ത് സ്വർണ്ണം പിടിച്ചുവച്ച ദിവസങ്ങളിൽ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി അനിൽ നമ്പ്യാർ നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നതായി വ്യക്തമായി. ഇതിനെ തുടർന്നാണ് അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
Read More » - Uncategorized
കേരളബാങ്ക് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിന് ഹൈക്കോടതി സ്റ്റേ
കൊച്ചി : കേരളബാങ്ക് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് നടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്. ഇന്ന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി. തിരഞ്ഞെടുപ്പിന് സർക്കാർ സ്വീകരിച്ച നടപടികൾ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കളായ ബാങ്ക് ഭരണസമിതി അധ്യക്ഷന്മാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
Read More » - News
തലശ്ശേരി-മാഹി ബൈപ്പാസിൽ നിർമാണത്തിലിരുന്ന പാലത്തിന്റെ ബീമുകൾ തകർന്നു വീണു
കണ്ണൂർ : തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഭാഗമായി നിർമ്മിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നു പുഴയിൽ വീണു. നിട്ടൂർ ബാലത്തിലാണ് പാലത്തിന്റെ നാല് ബീമുകൾ തകർന്ന് പുഴയിൽ വീണത്. ബൈപ്പാസ് നിർമ്മാണം നടക്കുന്നതിനിടയിലാണ് പാലത്തിന്റെ ബീമുകൾ തകർന്നത്. നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
Read More »