Month: August 2020
- News
ഓണം: കടകള്‍ക്ക് രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം
തിരുവനന്തപുരം : ഓണം പ്രമാണിച്ച് ബുധനാഴ്ച മുതൽ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ആയിരിക്കും ഇതനുവദിക്കുക. ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണ് നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗ നിര്‍ദ്ദേശപ്രകാരം തന്നെ പ്രവര്‍ത്തിക്കണം.
Read More » - News
പെരിയ ഇരട്ടക്കൊലക്കേസ്: അഭിഭാഷകർക്ക് നൽകിയ പണം തിരിച്ചടയ്ക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം : പാവങ്ങളുടെ നികുതിപ്പണംകൊണ്ട് കൊലയാളികൾക്ക് സംരക്ഷണമൊരുക്കുന്ന പാർട്ടിയാണ് കേരളം ഭരിക്കുന്നതെന്നും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കല്ല്യോട്ടെ കേസെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.ബി.ഐ. അന്വേഷണം വേണ്ടെന്നുപറയാൻ ഹൈക്കോടതിയിൽ നിയോഗിച്ച അഭിഭാഷകർക്ക് 1.85 കോടി രൂപയാണ് ഖജനാവിൽനിന്ന് കൊടുത്തത്. ഇത് മാർക്സിസ്റ്റ് പാർട്ടിയിൽനിന്ന് ഈടാക്കി തിരിച്ചടയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന് ചെന്നിത്തല പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യും ശരത് ലാലിന്റെയും കൃപേഷിന്റെയും അച്ഛൻമാരും നടത്തിയ ഉപവാസസമരം അവസാനിപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു ചെന്നിത്തല. സി.ബി.ഐ. അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് ഹൈക്കോടതിയിൽ സി.ബി.ഐ. അഭിഭാഷകൻ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് മൂന്നുപേരും കല്യോട്ടെ സ്മൃതിമണ്ഡപത്തിൽ നിരാഹാരസമരം തുടങ്ങിയത്. തിങ്കളാഴ്ച രാവിലെ 10 മുതൽ ചൊവ്വാഴ്ച രാവിലെ 10 വരെയായിരുന്നു നിരാഹാരത്തിന് തീരുമാനിച്ചിരുന്നത്. എന്നാൽ, ചൊവ്വാഴ്ച വിധിവരുന്നതുവരെ നിരാഹാരം തുടർന്നു. ഓൺലൈനിലൂടെയാണ് രമേശ് ചെന്നിത്തല സംസാരിച്ചത്. എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും ഉമ്മൻചാണ്ടിയും ഓൺലൈൻവഴി പങ്കെടുത്തു. പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സി.ബി.ഐ.ക്കു വിടാതിരിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലിൽ സർക്കാരിനായി വാദിക്കാനെത്തിയത് സുപ്രീംകോടതിയിലെ അഭിഭാഷകരായ അഡ്വ. രഞ്ജിത്ത് കുമാറും അഡ്വ. മനീന്ദ്ര സിങ്ങുമാണ്. കേസിൽ ഒരുതവണ ഹാജരായ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാറിന് 25 ലക്ഷം രൂപയാണ് ഫീസ് നൽകിയത്. മൂന്നുതവണ ഹാജരായ മനീന്ദർ സിങ്ങിന് 60 ലക്ഷം നൽകി. മനീന്ദർ സിങ്ങിന്റെ ജൂനിയർ പ്രഭാസ് ബജാജിന് മൂന്നുലക്ഷവും നൽകി.
Read More » - News
കോഴിക്കോട് നഗരത്തിൽ വൻ തീപ്പിടിത്തം
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ വൻ തീപ്പിടിത്തം. ഫ്രാൻസിസ് റോഡിലെ മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. ഗോഡൗണിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീ പടർന്നിരിക്കുന്നത്. സമീപത്ത് ധാരാളം കെട്ടിടങ്ങളുള്ളതിനാൽ കൂടുതൽ ഭാഗത്തേക്ക് തീ പടരാതിരിക്കാൻ ശ്രമം നടത്തുകയാണ്. ഗോഡൗണിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. ഇടുങ്ങിയ വഴിയാണ് കെട്ടിടത്തിലേക്കുള്ളത്. അതിനാൽ തന്നെ ഫയർഫോഴസ് യൂണിറ്റുകൾക്ക് കെട്ടിടത്തിനടുത്തേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല. വാഹനം വഴിയിൽ നിർത്തി കെട്ടിടത്തിനടുത്തേക്ക് വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്.
Read More »