Month: August 2020
- Uncategorized
സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8), കോഴിക്കോട് ജില്ലയിലെ മേപ്പായൂര്‍ (സബ് വാര്‍ഡ് 2, 4, 5), അരീക്കുളം (6), പാലക്കാട് ജില്ലയിലെ അനങ്ങനാടി (14), കൊല്ലങ്കോട് (3), കൊല്ലം ജില്ലയിലെ പിറവന്തൂര്‍ (21), എറണാകുളം ജില്ലയിലെ തിരുമാറാടി (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ വൈക്കം (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (വാര്‍ഡ് 13), ചെറിയനാട് (8), തിരുവന്‍വണ്ടൂര്‍ (2, 9), തൈക്കാട്ടുശേരി (3 (സബ് വാര്‍ഡ്), 4), തൃക്കുന്നപ്പുഴ (3, 9, 12), തൃശൂര്‍ ജില്ലയിലെ പഞ്ചാല്‍ (10, 11), മുളംകുന്നത്ത്കാവ് (സബ് വാര്‍ഡ് 3), മുല്ലശേരി 3, 4), എറണാകുളം ജില്ലയിലെ ആവോലി (4), മുടക്കുഴ (8), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (1), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ പോത്തുകല്ല് (1, 7, 8, 11, 17), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (13) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 619 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Read More » - Uncategorized
വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി ഡിസംബർ 31 വരെ നീട്ടി
രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ്, ഫിറ്റ്നസ്, പെർമിറ്റ് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി ഡിസംബർ 31 വരെ നീട്ടി ഗതാഗതമന്ത്രാലയം ഉത്തരവിറക്കി. 1989 ലെ മോട്ടോർവാഹന ചട്ടത്തിൽ പറയുന്ന എല്ലാ രേഖകൾക്കും ഇത് ബാധകമാണ്. ഫെബ്രുവരി ഒന്നിന് സാധുത അവസാനിച്ച എല്ലാ രേഖകളും ഡിസംബർ 31 വരെ സാധുവായി കണക്കാക്കും. രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണിന്റെയും നിലവിലെ കോവിഡ് സ്ഥിതിഗതികളെയും കണക്കിലെടുത്താണ് ഗതാഗത മന്ത്രാലയത്തിന്റെ നടപടി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഫെബ്രുവരി മുതൽ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ രേഖകൾ പുതുക്കുന്നതിന് സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിരുന്നു. മാർച്ച് 30-നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. എന്നാൽ, വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വാഹനമേഖലയിലെ കടുത്ത പ്രതിസന്ധി പരിഗണിച്ച് രേഖകൾ പുതുക്കുന്നതിനുള്ള സമയം വീണ്ടും നീട്ടുകയായിരുന്നു.ഓഗസ്റ്റ് 24-ലെ ഉത്തരവ് അനുസരിച്ച് രേഖകൾ പുതുക്കുന്നതിന് ഡിസംബർ 30 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്.
Read More » - News
അനധികൃത കെട്ടിടം പൊളിച്ചു: ഗുണ്ടാസംഘം പഞ്ചായത്ത് ഓഫീസ് അടിച്ചുതകർത്ത് ജീവനക്കാരെ മർദിച്ചു
മൂന്നാർ : അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ചതിന്റെ വൈരാഗ്യത്തിൽ ഗുണ്ടാസംഘം പഞ്ചായത്ത് ഓഫീസ് അടിച്ചുതകർത്ത് ജീവനക്കാരെ മർദിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിൽ വടിവാളും മരക്കമ്പുകളുമായെത്തിയ ഏഴംഗ സംഘം ആക്രമണം നടത്തിയത്. അംഗപരിമിതനായ പഞ്ചായത്ത് സെക്രട്ടറി ടി.രഞ്ജൻ, അക്കൗണ്ടന്റ് ശ്രീകുമാർ, ജീവനക്കാരായ രാമൻ, മനു, സുമേഷ് എന്നിവരെ പരിക്കുകളോടെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്കൗണ്ടന്റ് ശ്രീകുമാറിന്റെ കൈയും കാലും രാമന്റെ കൈയും അക്രമികൾ തല്ലിയൊടിച്ചു. ചിന്നക്കനാൽ വില്ലേജ് ഓഫീസിന് സമീപം നടത്തിവന്ന അനധികൃത കെട്ടിട നിർമാണത്തിന് കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഞായറാഴ്ച സ്ഥലത്തെത്തിയ കളക്ടർ നിർമാണം കാണുകയും പൊളിക്കാൻ ഉത്തരവിടുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ റവന്യൂ സംഘം കെട്ടിടം പൊളിച്ചുമാറ്റി. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം എന്നാണ് പരിക്കേറ്റ ജീവനക്കാർ പറയുന്നത്. പഞ്ചായത്ത് ഓഫീസിനോടുചേർന്നുള്ള മുറിയിലാണ് ജീവനക്കാർ താമസിക്കുന്നത്. രാത്രിയിൽ ഓഫീസ് തല്ലിത്തകർക്കുന്ന ബഹളം കേട്ടെത്തിയ ജീവനക്കാരെ സംഘം ആക്രമിക്കുകയായിരുന്നു. വടിവാളും മരക്കമ്പുകളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് സെക്രട്ടറി രഞ്ജൻ പറഞ്ഞു.
Read More »