Month: August 2020
- News
പതിനാലുകാരിയെ ബലാത്സംഗം ചെയ്തു: 3 പേർ പിടിയിൽ
കൊച്ചി : എറണാകുളത്ത് പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ. ഷാഹിദ്, ഫർഷാദ് ഖാൻ, ഹനീഫ് ഷാ എന്നിവരാണ് പിടിയിലായത്. മറ്റ് മൂന്ന് പ്രതികൾ സംസ്ഥാനം വിട്ടതായാണ് വിവരം. ഏലൂർ മഞ്ഞുമ്മലിൽ മാർച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ ജോലി സംബന്ധമായി ഡൽഹിയിലായിരുന്നതിനാൽ മഞ്ഞുമ്മലിലെ ബന്ധു വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികൾ താമസിച്ചിരുന്നത് ഈ വീടിന് സമീപമായിരുന്നു. പെൺകുട്ടിയുമായി പരിചയത്തിലായ ശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ കുറച്ചുദിവസമായി അസ്വാഭാവികത തോന്നിയതിനാല്‍ കുട്ടിയെ കൌണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം പറയുന്നത്. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Read More » - News
അധ്യക്ഷപദം ഏറ്റെടുക്കാൻ രാഹുലിനോട് സോണിയാ ഗാന്ധി നിർദേശിക്കണമെന്ന് മുതിർന്ന കൊൺഗ്രസ് നേതാക്കൾ
ഡൽഹി : കോൺഗ്രസ് അധ്യക്ഷപദം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയോട് സോണിയാ ഗാന്ധി നിർദേശിക്കണമെന്ന് മുതിർന്ന കൊൺഗ്രസ് നേതാക്കളുടെ അഭ്യർത്ഥന. മൻ മോഹൻസിംഗ്, എ.കെ ആന്റണി ഉൾപ്പടെയുള്ള നേതാക്കളാണ് സോണിയ ഗാന്ധിയോട് അഭ്യർത്ഥിച്ചത്. രാഹുൽ അധ്യക്ഷപദം എറ്റെടുക്കുന്നത് വരെയോ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെയോ അധ്യക്ഷപദം കൈമാറരുതെന്നും അഭ്യർത്ഥനയുണ്ട്.
Read More » - News
സംസ്ഥാനത്ത് ഇത്തവണ ഓണപ്പരീക്ഷ ഉണ്ടാകില്ല
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഓണപ്പരീക്ഷ ഉണ്ടാകില്ല. ക്രിസ്മസ് പരീക്ഷയും നടത്തേണ്ടെന്ന ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്. മാർച്ചിൽ അക്കാദമികവർഷം അവസാനിപ്പിക്കുന്നതിനു പകരം ഏപ്രിൽ, മേയ് മാസങ്ങളിലേക്കുകൂടി ദീർഘിപ്പിക്കണമെന്ന ആലോചനയും പരിഗണനയിലുണ്ട്. പാഠഭാഗം കുറച്ചുകൊടുക്കേണ്ടെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഓരോ പ്രായത്തിലും വിദ്യാർഥി പഠിച്ചിരിക്കേണ്ട കാര്യങ്ങളാണ് സിലബസിലുള്ളത്. അതിൽ വെള്ളംചേർക്കാനാകില്ല. ആവശ്യമെന്നു കണ്ടാൽ പരീക്ഷയ്ക്ക് നിശ്ചിതഭാഗം ഒഴിവാക്കുന്നത് പിന്നീട് പരിഗണിക്കും.
Read More »