Month: August 2020
- Top StoriesAugust 22, 20200 171
സംസ്ഥാനത്ത് ഇന്ന് 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. അതില്‍ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതൽ സമ്പർക്ക രോഗികൾ. 450 പേര്‍ക്കാണ് തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 366 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 111 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 108 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 15 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Read More » - Top StoriesAugust 22, 20200 151
സംസ്ഥാനത്ത് ഇന്ന് 25 ഹോട്ട് സ്‌പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 25 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കടവല്ലൂര്‍ (19), മൂരിയാട് (13), വലപ്പാട് (16), വാടാനപ്പള്ളി (എല്ലാ വാര്‍ഡുകളും), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (7, 8, 11), നൂറനാട് (2, 3, 4 (സബ് വാര്‍ഡ്), ഭരണിക്കാവ് (12), മാരാരിക്കുളം നോര്‍ത്ത് (9), ദേവികുളങ്ങര (13), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (8), പള്ളിക്കല്‍ (8), ആറന്മുള (2), പന്തളം-തെക്കേക്കര (6, 10), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (സബ് വാര്‍ഡ് 7), കല്ലൂര്‍ക്കാട് (2), ഐകരനാട് (9), എലഞ്ഞി (7), പാലക്കാട് ജില്ലയിലെ പട്ടിത്തറ (6), മേലാര്‍കോട് (16), തച്ചമ്പാറ (13, 14), കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ (2), കൊല്ലം ജില്ലയിലെ വെട്ടിക്കവല (11), മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുന്‍സിപ്പാലിറ്റി (8, 13, 14, 20), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (സബ് വാര്‍ഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ (വാര്‍ഡ് 14), എരുമപ്പെട്ടി (1, 18 (സബ് വാര്‍ഡ്), വരവൂര്‍ (5), ഇടുക്കി ജില്ലയിലെ രാജകുമാരി (സബ് വാര്‍ഡ് 3, 4, 6), മുട്ടം (10), എടവെട്ടി (11 (സബ് വാര്‍ഡ്), 12, 13), വയനാട് ജില്ലയിലെ വെള്ളമുണ്ട (10, 13), തൊണ്ടര്‍നാട് (1, 2, 3, 5, 6), മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18), കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ (8), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (1, 5), മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ (3, 4, 5, 6, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19), മൂത്തേടം (5, 7, 9, 10), പാലക്കാട് ജില്ലയിലെ വടവന്നൂര്‍ (2, 5), പല്ലശന (2), കൊല്ലം ജില്ലയിലെ നടുവത്തൂര്‍ (8), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (4) എന്നീ പ്രദേശങ്ങളെയാണ്…
Read More » - Top StoriesAugust 22, 20200 156
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന്‍ (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശാരദ (70), ആഗസ്റ്റ് 10ന് മരണമടഞ്ഞ കണ്ണൂര്‍ കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം കാഞ്ചിയൂര്‍ സ്വദേശി പ്രതാപചന്ദ്രന്‍ (62), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീന്‍ (76), തിരുവനന്തപുരം മണ്ണടി സ്വദേശി രാഘവന്‍ പിള്ള (76), തിരുവനന്തപുരം കാരോട് സ്വദേശി സ്റ്റീഫന്‍ (50), എറണാകുളം മൂത്തുകുന്നം സ്വദേശിനി വൃന്ദ ജീവന്‍ (54), ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഷീദ (56), ആഗസ്റ്റ് 20ന് മരണമടഞ്ഞ തൃശൂര്‍ പോര്‍കുളം സ്വദേശി ബാബു (79), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ആര്യന്‍ ആന്റോ (67), തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശശിധരന്‍ (69), എറണാകുളം പച്ചാളം സ്വദേശി ഗോപിനാഥന്‍ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 218 ആയി. ഇത് കൂടാതെ ഉണ്ടായ…
Read More » - Top StoriesAugust 22, 20200 164
കെ.ടി. ജലീലിനെതിരെ കേന്ദ്ര അന്വേഷണം
ന്യൂഡൽഹി : വിദേശനാണ്യച്ചട്ടം ലംഘിച്ച് യുഎഇ യിൽ നിന്ന് വിദേശ സഹായം സ്വീകരിച്ചതിന് മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്രം അന്വേഷണം നടത്തിയേക്കും. യു.എ.ഇ. കോൺസുലേറ്റിൽനിന്ന് സഹായം സ്വീകരിച്ചുവെന്ന് ജലീൽ തന്നെ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി പരാതികളാണ് കേന്ദ്ര സർക്കാരിന് മുന്നിലെത്തിയത്. ഇതിനെ തുടർന്നാണ് കേന്ദ്ര ധനമന്ത്രാലയം ജലീലിന് എതിരെ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്.എൻ.ഐ.എയും ജലീലിന് എതിരെ അന്വേഷണം നടത്തിയേക്കും. കേരളത്തിൽനിന്ന് നിരവധി പരാതികൾ കേന്ദ്ര ധനമന്ത്രാലയത്തിനു മുന്നിൽ എത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് മന്ത്രാലയം തയ്യാറാടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടപടികൾ അടുത്തായാഴ്ച ഉണ്ടാകുമെന്നാണ് സൂചനകൾ. ഖുറാൻ വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ജലീൽ നേരിടുന്നുണ്ട്. വിദേശ നാണ്യ വിനിമയ ചട്ട ലംഘനം ഉണ്ടായിരിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തൽ. വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയത്തിൽ നടന്നിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത കൂട്ടത്തിൽ കേന്ദ്രസർക്കാർ ജലീൽ വിഷയവും ചർച്ചയായെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം ധനമന്ത്രാലയത്തിന്റെ പരിഗണനയിലേക്ക് എത്തിയത്.
Read More » - NewsAugust 22, 20200 142
ഉത്ര വധക്കേസിൽ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ
അടൂർ : അഞ്ചൽ ഉത്ര വധക്കേസിൽ സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റിൽ. ശനിയാഴ്ച ഉച്ചയോടെ പറക്കോട്ടെ വീട്ടിലെത്തിയാണ് ഇരുവരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനക്കുറ്റവും ഉത്ര വധക്കേസിലെ പ്രതി സൂരജിന്റെ മൊഴിയും അടിസ്ഥാനമാക്കിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണസംഘം പറഞ്ഞു. ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് ഇരുവരെയും നേരത്തെ പലതവണ ചോദ്യംചെയ്തിരുന്നു. ഉത്രയ്ക്ക് ഗാർഹിക പീഡനം നേരിടേണ്ടിവന്നെന്ന പരാതിയിലും ഇരുവർക്കുമെതിരേ ആരോപണമുയർന്നിരുന്നു.
Read More » - Top StoriesAugust 22, 20200 165
അദാനിക്കെതിരെ സമരം നടത്തുമ്പോൾ അദാനിക്ക് തന്നെ കൺസൾട്ടൻസി നൽകുന്ന മുഖ്യമന്ത്രി കുമ്പിടിയാണെന്ന് കെ.സുരേന്ദ്രൻ
തൃശ്ശൂർ : ഒരു ഭാഗത്ത് അദാനിക്കെതിരെ സമരം നടത്തുമ്പോൾ മറുഭാഗത്ത് അദാനിക്ക് തന്നെ കൺസൾട്ടൻസിയും നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കുമ്പിടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു കോടി അമ്പത്തിയൊന്നുലക്ഷം രൂപ കെപിഎംജിക്കാണ് കൺസൾട്ടസി പോയിരിക്കുന്നത്. 55 ലക്ഷം പോയിരിക്കുന്നത് അദാനിയുടെ മകന്റെ ഭാര്യക്ക് തന്നെയാണ്. എന്തൊരു കൺസൾട്ടൻസി രാജാണ് പിണറായി വിജയനെന്നും, മുഖ്യമന്ത്രി കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. ലജ്ജ എന്നൊരു വാക്ക് മുഖ്യമന്ത്രിയുടെ നിഘണ്ടുവിലില്ല. പിണറായി വിജയനും സംഘവും സംസ്ഥാനം കൊള്ളയടിക്കുകയാണ്. സ്വര്‍ണക്കടത്ത് പിടിച്ചില്ലെങ്കില്‍ പിണറായി കേരളത്തെ വിഴുങ്ങുമായിരുന്നു. അദാനി ആരുടെ ആളാണെന്ന് പിണറായിയോട് ചോദിക്കണം. കടകംപ്പള്ളിക്ക് കമ്മിഷന്‍ അടിക്കാന്‍ പറ്റാത്തതിന്റെ ബേജാറാണ്. വിമാനത്താവളം തന്നെ വിഴുങ്ങാനായിരുന്നു കടകംപ്പള്ളിയുടേയും കൂട്ടരുടേയും നീക്കം. സര്‍ക്കാരിന് ഒന്നും പറായന്‍ ഇല്ലാത്തതു കൊണ്ടാണ് വിമാനത്താവളവുമായി ഇറങ്ങുന്നത്.വിമാനത്താവളത്തിനെതിരെ ഒരു സമരവും നടക്കില്ല. നരേന്ദ്രമോദി ഒരു കാര്യം നടത്തുമെന്ന് പറഞ്ഞാല്‍ അത് നടത്തിയിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ലൈഫ് മിഷൻ പദ്ധതി യുണിടാക്കും സ്വപ്നയും സരിത്തും ശിവശങ്കരനും മാത്രമുളള ഇടപാടല്ല. മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുനടത്തിയ അഴിമതിയാണ്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനും മുഖ്യഗുണഭോക്താവും മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. തുടക്കം മുതലുളള നടപടികൾ പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. തൃശ്ശൂർ ജില്ലാ കളക്ടറുടെ സ്ഥാനമാറ്റം പോലും ഈ ഗൂഢാലോചനയുടെ ഫലമായിട്ടാണ്.കൊളളപ്പണത്തിന്റെ വലിയൊരു ശതമാനം മുഖ്യമന്ത്രിയുമായി അടുപ്പമുളളവരിലേക്കാണ് പോയിരിക്കുന്നത്. അതുകൊണ്ടാണ് അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തത്. അന്വേഷണം നടന്നാൽ ഇതിൽ മുഖ്യമന്ത്രി പ്രതിയാകും എന്നുളളതുകൊണ്ട് മാത്രമാണ്. ഈ തട്ടിപ്പിന്റെ സൂത്രധാരൻ സ്വപ്നയും ശിവശങ്കറുമല്ല മുഖ്യമന്ത്രി തന്നെയാണ് എന്നും സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റുചില ആളുകൾക്കും തട്ടിപ്പുസംഘമായി ബന്ധമുണ്ടെന്നുളള ഇഡിയുടെ റിപ്പോർട്ട് കോടതിക്ക് മുമ്പാകെ വന്ന് 36 മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും അതേ കുറിച്ച് വിശദീകരിക്കാൻ സിപിഎം നേതൃത്വം തയ്യാറായിട്ടില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയല്ല ലൈഫ് മിഷൻ തട്ടിപ്പിന്റെ ഗുണഭോക്താവല്ലെങ്കിൽ അന്വേഷണത്തെ നേരിടാൻ അദ്ദേഹം തയ്യാറാകണം. പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുകയാണ് സംസ്ഥാന സർക്കാർ. 2017 മുതൽ മുഖ്യമന്ത്രിക്ക് സ്വപ്നയെ…
Read More » - Top StoriesAugust 22, 20200 263
ഐഎസ് ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ
ന്യൂഡൽഹി : ഐഎസ് ഭീകരൻ ഡൽഹിയിൽ അറസ്റ്റിലായി. അബു യൂസഫ് എന്നയാളെയാണ് വെള്ളിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിനൊടുവിൽ ഡൽഹി പോലീസിലെ സ്പെഷ്യൽ സെൽ പിടികൂടിയത്. തലസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഇയാൾ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി. പിടികൂടുമ്പോൾ ഇയാളുടെ കൈവശം സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നതായി ഡൽഹി പോലീസ് ഡപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. ഒരു തോക്കും പിടിച്ചെടുത്തു. സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനത്തെ പല സ്ഥലങ്ങളും അബു യൂസഫ് സന്ദർശിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇവിടങ്ങളിൽ ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് സംശയിക്കുന്നത്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഡൽഹി ബുദ്ധ ജയന്തി പാർക്കിന് സമീപം എൻഎസ്ജിയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Read More » - Top StoriesAugust 22, 20200 154
ലോകത്ത് 2 കോടി 30 ലക്ഷം കോവിഡ് ബാധിതർ
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 23,097,871 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ എട്ട് ലക്ഷം പിന്നിട്ടു. ഒരു കോടി അമ്പത്തിയാറ് ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി.കഴിഞ്ഞദിവസം മാത്രം രണ്ടരലക്ഷത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലും ബ്രസീലിലും കൊവിഡ് വ്യാപനവും കോവിഡ് മരണവും കുതിച്ചുയരുന്നു. ഇരുരാജ്യങ്ങളിലും കഴിഞ്ഞ ദിവസം ആയിരത്തിലധികം പേരാണ് മരിച്ചത്.യു.എസില്‍ ഇതുവരെ 179,198 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നാല്‍പതിനായിരത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,796,587 ആയി ഉയര്‍ന്നു. 3,121,449 പേര്‍ സുഖം പ്രാപിച്ചു. ബ്രസീലില്‍ 3,536,488 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 113,454ആയി. 2,670,755പേര്‍ രോഗമുക്തി നേടി. ജര്‍മ്മനിയില്‍ ഇന്നലെ മാത്രം 1,707 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഉക്രെയ്ന്‍, ഇന്തൊനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും വ്യാപനം ശക്തമാണ്. ദക്ഷിണ കിഴക്കന്‍ ഏഷ്യയില്‍ അണുബാധ നിരക്ക് ഏറ്റവും കൂടുതലുള്ളത് ഇന്തൊനേഷ്യയിലാണ്. ദക്ഷിണ കൊറിയയില്‍ ഇന്നലെ 288 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക് അടുക്കുന്നു. 68898 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 983 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 54849 ആയി. 2158946 പേർ ഇതുവരെ രാജ്യത്ത് കോവിഡ് മുക്തി നേടി.
Read More » - NewsAugust 22, 20200 147
ജെ.ഇ.ഇ., നീറ്റ് പരീക്ഷാതിയതികളിൽ മാറ്റമില്ല
ന്യൂഡൽഹി : ജെ.ഇ.ഇ., നീറ്റ് പരീക്ഷാതിയതികളിൽ മാറ്റമില്ല. ജെ.ഇ.ഇ(മെയിൻ) പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ ആറുവരെ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. നീറ്റ് പരീക്ഷ സെപ്റ്റംബർ 13നും നടത്തും. നേരത്തെ, പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. പരീക്ഷകൾ നീട്ടിവച്ചുകൊണ്ട് വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്നും കോവിഡിന് ഇടയിലും ജീവിതം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
Read More » - Top StoriesAugust 21, 20200 161
സംസ്ഥാനത്ത് ഇന്ന് 1419 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1419 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 35,247 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 18,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
Read More »