Month: August 2020
- Top StoriesAugust 21, 20200 159
സംസ്ഥാനത്ത് ഇന്ന് 12 കോവിഡ് മരണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 203 ആയി.
Read More » - Top StoriesAugust 21, 20200 154
സംസ്ഥാനത്ത് ഇന്ന് 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. അതില്‍ 109 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എറണാകുളം ജില്ലയിലെ 7 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും ഇന്ന് രോഗം ബാധിച്ചു.
Read More » - Top StoriesAugust 21, 20200 163
സംസ്ഥാനത്ത് ഇന്ന് 32 ഹോട്ട് സ്‌പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ നെടുംകുന്നം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), പനച്ചിക്കാട് (18), കുമരകം (7), ഇരാറ്റുപേട്ട (9, 11, 12), തീക്കോയി (13), രാമപുരം (7, 8), ഉഴവൂര്‍ (12), കൊല്ലം ജില്ലയിലെ നെടുമ്പന (17), ശൂരനാട് സൗത്ത് (5), പേരയം (4, 5), പെരിനാട് (1, 2, 20), മേലില (9), ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), ആലക്കോട് (സബ് വാര്‍ഡ് 2), കാഞ്ചിയാര്‍ (സബ് വാര്‍ഡ് 3, 4, 10, 14), ചക്കുപള്ളം (സബ് വാര്‍ഡ് 4, 5, 6), കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ (12, 13, 15), ബെള്ളൂര്‍ (7), പനത്തടി (7, 8, 14), തൃശൂര്‍ ജില്ലയിലെ എറിയാട് (13), മാടക്കത്തറ (സബ് വാര്‍ഡ് 4), തെക്കുംകര (13), എറണാകുളം ജില്ലയിലെ നെടുമ്പാശേരി (18), കൂവപ്പടി (4), പെരുമ്പാവൂര്‍ (21), വയനാട് ജില്ലയിലെ നെന്മേനി (15 (സബ് വാര്‍ഡ്), 18, 19, 20), കോട്ടത്തറ (7, 8), ആലപ്പുഴ ജില്ലയിലെ കൈനകരി (10), നെടുമുടി (2), തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം (1, 10), മലപ്പുറം ജില്ലയിലെ വാഴയൂര്‍ (3, 4, 12), പത്തനംതിട്ട ജില്ലയിലെ നിരണം (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
Read More » - Top StoriesAugust 21, 20200 144
സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 78 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Read More » - Top StoriesAugust 21, 20200 166
കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ്: പൊതുമാർഗനിർദേശങ്ങൾ പുറത്തിറക്കി
ന്യൂഡൽഹി : കോവിഡ് കാലത്ത് നടത്തുന്ന തിരഞ്ഞെടുപ്പുകൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതുമാർഗനിർദേശങ്ങൾ പുറത്തിറക്കി. പുതിയ നിർദേശപ്രകാരം സ്ഥാനാർഥികൾക്ക് നാമനിർദേശപത്രിക ഓൺലൈനായി സമർപ്പിക്കാം. വീടുകൾ തോറുമുള്ള പ്രചാരണത്തിന് പരമാവധി 5 പേർ മാത്രമേ പങ്കെടുക്കാവൂ. പൊതു മാർഗനിർദേശങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണം. സാമൂഹിക അകലം നിർബന്ധം. വോട്ടിങ്ങിനായി സജ്ജീകരിച്ച മുറിയുടെ പ്രവേശനകവാടത്തിൽ സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ സ്ഥാപിക്കണം. എല്ലാവരേയും തെർമൽ സ്ക്രീനിങ്ങിന് വിധേയമാക്കണം. വോട്ടെടുപ്പിന് എല്ലാ വോട്ടർമാരും കയ്യുറ ധരിക്കണം. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി വലിയ മുറികൾ വോട്ടിങ്ങിനായി സജ്ജമാക്കണം. പോളിങ് ഉദ്യോഗസ്ഥർ, സുരക്ഷാ ജീവനക്കാർ എന്നിവർക്കായി ആവശ്യത്തിന് വാഹനങ്ങൾ ഉറപ്പാക്കണം. എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും നിയമസഭാമണ്ഡലങ്ങളിലും ഓരോ നോഡൽ ഓഫീസർമാരെ നിയമിക്കണം. ഇവർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകും. വീടുകൾ തോറുമുള്ള പ്രചാരണത്തിന് പരമാവധി 5 പേർ മാത്രം. നാമനിർദേശ പത്രികയും സത്യവാങ്ങമൂലവും ഓൺലൈനായും ലഭ്യമാണ്. പത്രിക ഓൺലൈനായി സമർപ്പിക്കുകയോ ഇതിന്റെ പ്രിന്റ് ഔട്ട് കോപ്പി എടുത്ത് റിട്ടേണിങ്ങ് ഓഫീസർക്ക് നൽകുകയോ ചെയ്യാം. കെട്ടിവെക്കാനുള്ള തുക ഓൺലൈനായും നേരിട്ടും അടയ്ക്കാം. നാമനിർദേശപത്രിക സമർപ്പിക്കുന്ന ആൾക്കൊപ്പം പരമാവധി രണ്ട് പേർക്ക് റിട്ടേണിങ്ങ് ഓഫീസറുടെ മുന്നിലെത്താം. തപാൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഭിന്നശേഷിക്കാർ, 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ, കോവിഡ് നിരീക്ഷണത്തിലുള്ളവർ, അവശ്യസർവീസുകളിൽ ജോലി ചെയ്യുന്നവർ എന്നിവർക്കും ലഭിക്കും.
Read More » - Top StoriesAugust 21, 20200 155
കോവിഡ് രോഗികളുടെ ഫോൺരേഖ ശേഖരണം: ചെന്നിത്തലയുടെ ഹർജി തള്ളി
കൊച്ചി : കോവിഡ് രോഗികളുടെ ഫോൺരേഖകൾ ശേഖരിക്കുന്നതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. രോഗികളുടെ ടവർ ലൊക്കേഷൻ മാത്രമേ എടുക്കുകയുള്ളൂവെന്ന സർക്കാർ നിലപാട് അംഗീകരിച്ചുകൊണ്ടാണ് ഹർജി തള്ളിയത്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വീഴ്ചകൂടാതെ നടത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഈ സമയത്ത് ഇത്തരത്തിലുള്ള നിലപാടുകളുമായി മുന്നോട്ട് വരുന്നതിനെ കോടതി വിമർശിച്ചു. കോവിഡ് രോഗികളുടെ മൊബൈൽ സി ഡി ആർ ശേഖരിക്കുകയില്ലെന്നും പകരം ടവർ ലൊക്കേഷൻ മാത്രമേ ശേഖരിക്കുകയുള്ളൂവെന്നും കഴിഞ്ഞ ദിവസം ഡിജിപിക്ക് വേണ്ടി സർക്കാർ രേഖാമൂലം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി രമേശ് ചെന്നിത്തലയുടെ ഹർജി തള്ളിയത്. കോവിഡ് രോഗികളുടെ മുഴുവൻ സിഡിആറും ശേഖരിച്ച് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുമെന്ന ആശങ്കയാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.
Read More » - Top StoriesAugust 21, 20200 164
കോവിഡ് ബാധിച്ച് കാസർകോട് സ്വദേശി മരിച്ചു
കാസര്‍കോട് : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശി അബ്ബാസാണ് മരിച്ചത്. 74 വയസായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയേയും ശ്വാസ തടസത്തേയും തുടര്‍ന്നാണ് ഇയാളെ മംഗള്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More » - Top StoriesAugust 21, 20200 153
രാജ്യത്ത് 24 മണിക്കൂറിനിടെ 68,898 പേര്‍ക്ക് കൊവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 68,898 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 29,05,823 ആയി. 983 കോവിഡ് മരണങ്ങളും 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഉണ്ടായി. രാജ്യത്തെ ആകെ കോവിഡ് മരണം 54,849 ആയി. 6,92,028 പേരാണ് രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 21,58,946 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇന്നലെ 8,05,985 സാമ്പിള്‍ പരിശോധിച്ചതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 14,492 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6,43,289 ആയി ഉയര്‍ന്നു.24 മണിക്കൂറിനിടെ 326 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5986 പേര്‍ക്കാണ്. ആന്ധ്രാപ്രദേശില്‍ 3,25,396 പേര്‍ക്കും കര്‍ണാടകയില്‍ 2,56,975 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
Read More » - NewsAugust 21, 20200 139
സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകള്‍ ഇന്നുമുതല്‍
തിരുവനന്തപുരം : സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഈ മാസം 30 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ 14 ജില്ല ആസ്ഥാനങ്ങളില്‍ റീജിയണല്‍ മാനേജര്‍മാരുടെ മേല്‍നോട്ടത്തിലാണ് ചന്തകള്‍ നടക്കുക. താലൂക്ക് തല ഓണച്ചന്തകള്‍ 26 മുതല്‍ പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് ചന്തകളുടെ സമയം. അവധി ബാധകമായിരിക്കില്ല. സര്‍ക്കാര്‍ നിശ്ചയിച്ച കൊവിഡ് മാനദണ്ഡ പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അടക്കം മുപ്പതു ശതമാനം വരെ വിലക്കുറവുണ്ടാകും.
Read More » - Top StoriesAugust 21, 20200 152
ഓണക്കിറ്റുകളിൽ വ്യാപക ക്രമക്കേട്; തൂക്കക്കുറവും ഗുണനിലവാരമില്ലായ്മ്മയും കണ്ടെത്തി
കോട്ടയം : സംസ്ഥാന സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന ഓണക്കിറ്റുകളിൽ വ്യാപക ക്രമക്കേട്. പായ്ക്കിങ് സെന്ററുകളിലും റേഷൻ കടകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കിറ്റുകളുടെ തൂക്കക്കുറവും സാധനങ്ങളുടെ ഗുണനിലവാരമില്ലായ്മ്മയും കണ്ടെത്തി. സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന 500 രൂപ വിലയുള്ള ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും അടങ്ങിയ ഓണക്കിറ്റുകളിൽ 300 രൂപ വിലവരുന്ന സാധനങ്ങളേ പായ്ക്ക് ചെയ്യുന്നുള്ളൂവെന്ന വിവരത്തെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. പായ്ക്ക് ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ അളവിൽ കുറവുള്ളതായും ഗുണനിലവാരം കുറവാണെന്നും വ്യക്തമായി. കിറ്റിന്റെവില സപ്ലൈകോയുടെ വിലവിവരപ്രകാരം 500 രൂപയിൽ കുറവാണെന്നും വെളിപ്പെട്ടു.
Read More »