സംസ്ഥാനത്ത് ഇന്ന് 1059 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 1059 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എറണാകുളം ജില്ലയിലെ 9 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും ഇന്ന് രോഗം ബാധിച്ചു.
തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് കൂടുതൽ സമ്പർക്ക ബാധിതർ. 221 പേർക്കാണ് തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 144 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 നിന്നുള്ള പേര്‍ക്കും, വയനാട് ജില്ലയില്‍ 6 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
സംസ്ഥാനത്ത് ഇന്ന് 1140 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1059 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. അതിൽ 158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2111 പേർ ഇന്ന് രോഗമുക്തി നേടി.