സംസ്ഥാനത്ത് ഇന്ന് 2111 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രോഗ ബാധിതരെക്കാളും രോഗമുക്തി നേടിയവരുടെ എണ്ണം കൂടിയ ദിവസമാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇതോടെ ആകെ 53,653 പേര് ഇതുവരെ സംസ്ഥാനത്ത് കോവിഡില്‍ നിന്നും മുക്തി നേടി. 22,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,96,582 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1466 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 394 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 67 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 78 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 302 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 115 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 14 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 134 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 120 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 153 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 286 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 240 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 87 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.
സംസ്ഥാനത്ത് ഇന്ന് 1140 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1059 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. അതിൽ 158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.