Top Stories
സംസ്ഥാനത്ത് ഇന്ന് 4 കോവിഡ് മരണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 298 ആയി.
ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം രാജഗിരി സ്വദേശി എന്‍.വി. ഫ്രാന്‍സിസ് (76), ആഗസ്റ്റ് 23ന് മരണമടഞ്ഞ കാസര്‍ഗോഡ് അരായി സ്വദേശി ജീവക്യന്‍ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ കാസര്‍ഗോഡ് രാവണേശ്വരം സ്വദേശി കെ. രമേശന് (45), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം എല്ലുവിള സ്വദേശി സോമന് (67) എന്നിവരാണ് മരണമടഞ്ഞത്.
സംസ്ഥാനത്ത് ഇന്ന് 1140 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1059 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. അതിൽ 158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2111 പേർ ഇന്ന് രോഗമുക്തി നേടി.