Top Stories
പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന്
ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. രാജ്യത്ത് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ആറുവരെ സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്കാരച്ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.
രാജാജി മാർഗിലെ ഔദ്യോഗിക വസതിയിൽ രാവിലെ ഒമ്പതു മുതൽ 12 മണി വരെ ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. 9.15 മുതൽ 10.15 വരെ പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കും. തുടർന്ന് രണ്ടുമണിയോടെ ലോധി റോഡിലെ ശ്മശാനത്തിൽ സംസ്കാരം നടത്തും. ഓഗസ്റ്റ് 10ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രണബ്, തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അന്തരിച്ചത്. ഡൽഹിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.