മത്തായിയുടെ ശരീരത്തിൽ കൂടുതൽ മുറിവുകൾ കണ്ടെത്തി
പത്തനംതിട്ട : വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത ശേഷം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടെ ശരീരത്തിൽ കൂടുതൽ മുറിവുകൾ കണ്ടെത്തി. സിബിഐയ്യുടെ നേതൃത്വത്തിൽ നടത്തിയ ഇൻക്വസ്റ്റിലാണ് ആദ്യം നടത്തിയ ഇന്‍ക്വസ്റ്റിലും പോസ്റ്റുമോര്‍ട്ടത്തിലും രേഖപ്പെടുത്താതിരുന്ന കൂടുതല്‍ മുറിവുകള്‍ കണ്ടെത്തിയത്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടങ്ങിയത്. അതിനു മുമ്പായി ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, സബ് കളക്ടര്‍, സി.ബി.ഐ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയത്. ഒന്നരയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം നടപടികൾ ആരംഭിച്ചു.
നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ മൃതദേഹം സി.ബി.ഐ ആവശ്യപ്രകാരം റീ പോസ്റ്റുമോര്‍ട്ടം ചെയ്ത മൂന്ന് ഡോക്ടര്‍മാരാണ് മത്തായിയുടെ മൃതദേഹവും സി.ബി.ഐയുടെ ആവശ്യപ്രകാരം റീപോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് റീപോസ്റ്റുമോര്‍ട്ടം നടക്കുന്നത്.
മൂന്ന് മണിക്കൂറോളം നീളുന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും. ഇതിനു ശേഷം നാളെ കുടപ്പനക്കുന്ന് പള്ളിയില്‍ മൃതശരീരം അടക്കം ചെയ്യും. മത്തായി മരിച്ച് നാല്‍പ്പത് ദിവസം തികയുന്നമ്പോള്‍ ആണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുന്നത്.