Top Stories
ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ച് ചൈന
ന്യൂഡൽഹി : അതിർത്തിയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങിനെ ചർച്ചയ്ക്ക് ക്ഷണിച്ച് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെൻഗെ. എന്നാൽ ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഷാങ്ഹായ് കോ-ഓപ്പറേഷൻ സമ്മേളനത്തിൽ പങ്കെടുക്കാൻ മോസ്കോയിലെത്തിയതാണ് ഇരു നേതാക്കളും.
പാംഗോങ് തടാകത്തിനു തെക്കുള്ള മലനിരകൾ കൈയേറാനെത്തിയ ചൈനീസ് സൈന്യത്തിന്റെ നീക്കം പരാജയപ്പെടുത്തിയ ഇന്ത്യ മേഖലയിലെ ആറോ ഏഴോ തന്ത്രപ്രധാന കുന്നുകളിൽ മേധാവിത്വം ഉറപ്പിച്ചു. മേഖലയിലെ സംഘർഷത്തിന് അയവുവരുത്താൻ വ്യാഴാഴ്ച ബ്രിഗേഡ് കമാൻഡർതല ചർച്ച നടന്നെങ്കിലും ചൈനയുടെ കടുത്ത നിലപാട് കാരണം ധാരണയിലെത്താനായില്ല.
അതേസമയം മേഖലയിലെ സ്ഥിതി വിലയിരുത്താൻ രണ്ടുദിവസത്തെ സന്ദർശനത്തിനായി കരസേനാ മേധാവി ജനറൽ എം.എം. നരവണെയും വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയയും
വ്യാഴാഴ്ച ലേയിലെത്തി.