News

യുപിയിൽ മൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്നു

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ മൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. ബുധനാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടില്‍ നിന്ന് അരകിലോ മീറ്റര്‍ അകലെ തലയില്‍ മുറിവുകളോടെ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ ജില്ലയില്‍ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗ കൊലപാതകമാണിത്. പോസ്‌റ്റുമോര്‍ട്ടത്തില്‍ ലൈംഗികാതിക്രമം സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താന്‍ നാല് സംഘമായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

സ്‌കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിക്കാന്‍ വീട്ടില്‍ നിന്ന് പോയ 17കാരിയെയും13 വയസുകാരിയായ മറ്റൊരു പെണ്‍കുട്ടിയെയും കഴിഞ്ഞ ദിവസങ്ങളില്‍ യുപിയിൽ ബലാത്സംഗം ചെയ്യ്ത് കൊന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button