Top Stories

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 39 ലക്ഷം കടന്നു

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും എണ്‍പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83, 341 പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 39 ലക്ഷം കടന്നു. ഇതുവരെ 39,36,747 പേര്‍ക്കാണ് ഇന്ത്യയില്‍ രോ​ഗം ബാധിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1096 പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 68472 ആയി.

അതേസമയം രാജ്യത്തെ രോഗ മുക്തി നിരക്ക് 77.15 ശതമാനമാണ്. നിലവില്‍ 30,37,151 പേരാണ് രോ​ഗമുക്തി നേടിയിട്ടുള്ളത്. ഇന്നലെ 11,69,765 സാമ്പിള്‍ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികള്‍ ഇന്ത്യയിലാണ്. കൊവിഡ് രോഗികളിലും മരണത്തിലും ഇന്ത്യ ആഗോളതലത്തില്‍ മൂന്നാമതാണ്.

മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, യു.പി എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷം. ആകെ ചികിത്സയിലുള്ളവരില്‍ പകുതി പേരും ഇവിടെ നിന്നുള്ളവരാണ്. പ്രതിദിന വര്‍ധന ഈ തോതില്‍ ഉയര്‍ന്നാല്‍ താമസിയാതെ ബ്രസീലിനെ മറികടന്ന് ഇന്ത്യ രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button